മരിച്ചുപോയ അമ്മയ്ക്ക് മകൻ എഴുതിയ കത്ത് വായിച്ച ടീച്ചർക്ക് കരച്ചിൽ അടക്കാൻ സാധിച്ചില്ല.

ഇന്നത്തെ ക്ലാസ്സിൽ മലയാളം ടീച്ചർ എല്ലാവരെയും കൊണ്ട് കത്തെഴുതിപ്പിക്കാൻ തീരുമാനിച്ചു നിങ്ങളെല്ലാവരും ഇന്ന് കത്ത് എഴുതണം ആർക്കുവേണമെങ്കിലും ആകാം നിങ്ങൾ ഇതുവരെ കാണാത്ത ആളുമാകാം. എന്നാൽ തുടങ്ങിക്കോളൂ. കുറച്ചു സമയങ്ങൾക്ക് ശേഷം തന്നെ കുട്ടികളെല്ലാവരും കത്തുകൾ കൊണ്ടുവരാനായി തുടങ്ങി ടീച്ചറെല്ലാം തന്നെ തിരുത്തിക്കൊടുക്കുകയും ഉണ്ടായിരുന്നു ഏറ്റവും അവസാനമാണ് വിനു ടീച്ചർക്ക് കത്തുമായി എത്തിയത് അപ്പോഴേക്കും ബെല്ലടിക്കുകയും ചെയ്തു എങ്കിലും ടീച്ചർ അത് വാങ്ങി വയ്ക്കുകയും ചെയ്തു. സ്റ്റാഫ് റൂമിൽ ചെന്നതിനുശേഷം ടീച്ചർ കത്ത് വായിക്കാൻ തുടങ്ങി. പ്രിയപ്പെട്ട അമ്മയ്ക്ക് ഞാൻ എഴുതുന്നത് അമ്മ കാണുന്നുണ്ടോ എന്നെനിക്കറിയില്ല.

   

പക്ഷേ അമ്മ പോയതിനുശേഷം സന്തോഷങ്ങൾ ആരും എന്നെ ചോദിക്കാറില്ല അമ്മ എന്തിനാണ് എന്നെ കൂട്ടാതെ പോയത് അമ്മയില്ലെങ്കിൽ ആരും വിനുക്കുട്ടനെ നോക്കാൻ ഉണ്ടാകില്ല എന്ന് അമ്മയ്ക്ക് അറിഞ്ഞുകൂടെ. അമ്മയ്ക്ക് വാവുവാണെന്ന് ഒരിക്കൽ അമ്മാമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ ഒരു ദിവസം സ്കൂളിൽ നിന്ന് തിരികെ എത്തിയപ്പോൾ അമ്മയെ കാണാനില്ല അമ്മയെ തിരഞ്ഞു ഞാൻ അന്ന് കുറെ കരഞ്ഞു അപ്പോഴാണ് പറഞ്ഞത് അമ്മ ആശുപത്രിയിൽ ആണെന്ന്. അമ്മയുടെ അസുഖം വേഗം മാറാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.

പക്ഷേ അമ്മയെ ഒരു ദിവസം എല്ലാവരും ചേർന്ന് വീട്ടിലേക്ക് കൊണ്ടുവരുന്നതാണ് ഞാൻ കണ്ടത് അന്ന് വീട്ടിൽ എല്ലാവരും കുറേ കരഞ്ഞു അന്ന് സങ്കടം വന്ന് ഞാനും കരഞ്ഞു പോയി അമ്മേ. പിന്നീട് എല്ലാവരും അമ്മയെ എടുത്തുകൊണ്ടു പോകുന്നതും കണ്ടു. പിന്നീട് ഒരിക്കലും അമ്മ എന്നെ തേടി വന്നില്ലല്ലോ. അമ്മൂമ്മയാണ് പറഞ്ഞത് ദൈവത്തിന്റെ അടുത്തേക്ക് പോയതാണെന്ന് . ഞാൻ പറയുന്നത് അമ്മ കേൾക്കുന്നുണ്ടെങ്കിൽ എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരാമോ അമ്മ പോയതിനുശേഷം കുറെ കഴിഞ്ഞപ്പോൾ വേറൊരു അമ്മയെ അച്ഛൻ കൊണ്ടുവന്നിരുന്നു. പക്ഷേ അതിനുശേഷം അച്ഛൻ എന്നോട് സംസാരിക്കാറില്ല. ചെറിയമ്മ എന്നോട് സ്നേഹമാണ് എന്നൊക്കെ പറയുന്നുണ്ട്.

പക്ഷേ അതൊന്നും എന്നോട് കാണിക്കുന്നില്ല. ചില സമയങ്ങളിൽ ഒരു കാരണവുമില്ലാതെ എന്നെ ചീത്ത പറയുകയും ചെയ്യും അപ്പോൾ എല്ലാം സങ്കടം വന്ന് ഞാൻ കുറെ കരയും. അമ്മയ്ക്ക് അറിയാമോ ചെറിയമ്മയുടെ വയറ്റിൽ കുഞ്ഞാവയുണ്ട്. കുഞ്ഞാവയോട് വർത്താനം പറയാൻ പോയപ്പോൾ ചെറിയമ്മ എന്നെ ചീത്ത പറഞ്ഞു. ഞാൻ കുഞ്ഞാവയെ ഇല്ലാതാക്കാൻ നോക്കി എന്ന് പറഞ്ഞു. അമ്മേ ഒരു ദിവസത്തേക്ക് അമ്മ എന്റെ കൂടെ വരാമോ. എന്നെ വിളിച്ചുണർത്താനും ഇഷ്ടപ്പെട്ട ഭക്ഷണം വെച്ച് തരാനും സ്കൂളിൽ കൊണ്ടുവിടാൻ സ്കൂളിൽ നിന്ന് വരുന്ന എനിക്കുവേണ്ടി കാത്തിരിക്കാൻ എല്ലാ വിശേഷങ്ങളും ചോദിച്ചറിയാൻ അവസാനം കഥകൾ പറഞ്ഞ് തലയിൽ തലോടി എന്നെ ഉറക്കാൻ ഒരു ദിവസം അമ്മയെ വേഗം വാ. കത്ത് വായിച്ച കഴിഞ്ഞപ്പോഴേക്കും ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ടീച്ചർ അവനെ കെട്ടിപ്പിടിച്ച് ഒരുപാട് കരയുകയും മകനില്ലാത്ത അവർക്ക് വിനു ഒരു മകനായി മാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *