ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങൾക്കും തന്നെ ജീവിക്കാൻ തുല്യ അവകാശമാണ് ഉള്ളത് അതുപോലെ പ്രപഞ്ചത്തിലെ എല്ലാ സഹജീവികളും തമ്മിൽ വളരെയധികം സഹകരണം മനോഭാവത്തോടെ നിലനിന്നാൽ മാത്രമേ നമ്മുടെ പ്രപഞ്ചത്തിൽ എല്ലാം സന്തോഷം ആവുകയുള്ളൂ. നമ്മൾ പലപ്പോഴും കാണാതെ പോകുന്ന പല കാഴ്ചകളും ഉണ്ട്.
അവയിൽ മനുഷ്യൻ അല്ലാത്ത മൃഗങ്ങൾ തമ്മിലും പക്ഷികൾ തമ്മിലുമെല്ലാം വളരെയധികം സഹകരിച്ചാണ് ജീവിച്ചു പോകുന്നത്. അവർ സ്വന്തം വർഗ്ഗക്കാരെ മാത്രമല്ല മറ്റ് ജീവജാലങ്ങളെയും തങ്ങളെ കൊണ്ട് പറ്റുന്ന രീതിയിൽ സഹായിക്കുകയും ചെയ്യും. ഇവിടെ അത്തരത്തിലുള്ള ഒരു രംഗമാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു പൂച്ചക്കുട്ടിയെ സഹായിക്കാൻ വന്നത് ഒരു നായക്കുട്ടിയാണ് പൂച്ചക്കുട്ടി വെള്ളത്തിന്റെ നടുവിൽ പെട്ടുപോയി. പൂച്ചക്കുട്ടിക്ക് അപ്പുറത്തേക്ക് ഇപ്പുറത്തേക്ക് കടക്കാനുള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല കാരണം ചുറ്റും വെള്ളമായിരുന്നു,
ഇത് കുറച്ചുസമയം നായക്കുട്ടി നോക്കി നിൽക്കുക തന്നെ ചെയ്തു എന്ത് ചെയ്യണം എന്ന് അപ്പോൾ അതിന് അറിയില്ലായിരുന്നു പക്ഷേ കുറച്ചു സമയത്തിനുശേഷം നായക്കുട്ടി എവിടെ നിന്ന് ഒരു മരക്കഷണം കൊണ്ടുവരികയും പൂച്ചക്കുട്ടി നിൽക്കുന്നത് എവിടെയാണോ ആ കല്ലിന്റെ മുകളിലായി അത് അപ്പുറത്തെ ഭാഗത്തേക്ക് നീക്കി വയ്ക്കുകയും ചെയ്തു.
ഇപ്പോൾ നോക്കുമ്പോൾ കാണാൻ നമുക്ക് പൂച്ചയ്ക്ക് വളരെ എളുപ്പത്തിൽ തന്നെ അതിന്റെ മുകളിലൂടെ കയറി അപ്പുറത്തേക്ക് എത്താം. അതുപോലെ തന്നെ നായക്കുട്ടി അത് വച്ചു കൊടുക്കുകയും പൂച്ച വളരെ എളുപ്പത്തിൽ അപ്പുറത്തേക്ക് എത്തുകയും ചെയ്യും. നായാ പൂച്ചക്കുട്ടി അതിന്റെ മുകളിൽ കയറി അപ്പുറത്ത് എത്തുന്നതുവരെ നോക്കി നിൽക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം. സഹജീവികളുടെ സങ്കടങ്ങളും വിഷമങ്ങളും പ്രതിസന്ധികളും എല്ലാം മനസ്സിലാക്കാൻ ആ നായക്ക് വളരെ നന്നായി തന്നെ അറിയാമായിരുന്നു.