അമ്മയെ അച്ഛൻ നിരന്തരം ഉപദ്രവിക്കുന്നത് കണ്ടു എട്ടുവയസ്സുകാരൻ ചെയ്തത് കണ്ടോ. മക്കളായാൽ ഇങ്ങനെ വേണം.

മക്കൾക്ക് എല്ലാവർക്കും തന്നെ അമ്മയോടും അച്ഛനോടും വളരെയധികം ഇഷ്ടമായിരിക്കും പക്ഷേ വീട്ടിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം അത് മക്കളെ ബാധിക്കുകയും ചെയ്യും അച്ഛനമ്മമാർ തമ്മിലുള്ള വഴക്കുകൾ കുട്ടികളുടെ മാനസിക നിലയെത്രയധികം തകർക്കുകയാണ് എന്ന് നമുക്കറിയാമോ. ചില കുട്ടികളാണെങ്കിൽ ഇത്തരം അവസ്ഥകളെ സ്വയം തരണം ചെയ്യുകയും. കുട്ടികൾ അതിൽ വീണുപോവുകയും ചെയ്യും.

   

ഇവിടെ ഇതാ തന്റെ അച്ഛൻ അമ്മയെ ദിവസവും ഉപദ്രവിക്കുന്നത് കണ്ടു മകൻ ചെയ്ത ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എല്ലാവരും തന്നെ കയ്യടി കൊണ്ട് മകനെ മൂടുകയാണ്. അമ്മയെ അച്ഛനും ഉപദ്രവിക്കുന്നത് കണ്ട പലപ്പോഴും വേദനയോടെയാണ് അവൻ സാക്ഷിയായത് ഉത്തർപ്രദേശിൽ ആണ് ഇത് സംഭവിക്കുന്നത്.

നിരന്തരം തന്റെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ് പലപ്പോഴും വേദനയോടെ നോക്കിനിൽക്കാൻ മാത്രമേ അവനു സാധിക്കുമായിരുന്നുള്ളൂ. അമ്മ അച്ഛന്റെ അടി കൊണ്ട് വേദന കൊണ്ട് പിടയുന്നത് കണ്ട് ഇപ്രാവശ്യം അവൻ വെറുതെ ഇരുന്നില്ല. രണ്ടര കിലോമീറ്റർ ഓളം ഓടി അവൻ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു അവിടെ ചെന്ന് അവൻ കാര്യങ്ങൾ പറഞ്ഞു അത് പിതാവിന്റെ അറസ്റ്റിലേക്ക് എത്തുകയും ചെയ്തു .

പോലീസ് സ്റ്റേഷനിൽ എത്തി കൊടുക്കാൻ മടി കാണിക്കുകയും പേടിക്കുകയും ചെയ്യുന്ന ആളുകൾക്കിടയിൽ നിന്നുകൊണ്ടാണ് ഈ കുട്ടിയെ ധൈര്യത്തോടെ തന്നെ അമ്മയ്ക്ക് വേണ്ടി പോരാടിയത് തന്നെ അമ്മയ്ക്കും നീതി ലഭിക്കണം എന്നത് മാത്രമായിരുന്നു അവന്റെ ആഗ്രഹം. ഈ മിടുക്കൻ ചെയ്തത് എല്ലാവരും തന്നെ മാതൃകയാക്കേണ്ട കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *