ഒരുപാട് വിഷയങ്ങൾ എല്ലാം പഠിപ്പിച്ചു അധ്യാപകരാകാൻ ആർക്കും സാധിക്കും. പക്ഷേ അതിനും അപ്പുറത്തായി പഠിപ്പിക്കുന്ന കുട്ടികളുടെ മനസ്സ് മനസ്സിലാക്കി വിഷമങ്ങൾ അറിഞ്ഞ് അവരുടെ കൂടെ നിന്ന് അവർക്ക് ഒരു നേരമെങ്കിലും സമാധാനം കൊടുത്ത് അവരുടെ മനസ്സിൽ കയറാൻ അങ്ങനെ എല്ലാ അധ്യാപകർക്കും സാധിക്കണം എന്നില്ല,
അത് വളരെ കുറച്ചുപേർക്ക് മാത്രം സാധിക്കുന്നതാണ് അങ്ങനെ ചില അധ്യാപകർ ഉണ്ടെങ്കിൽ തന്നെ ഇനി എത്ര മുതിർന്നാലും എത്ര വലിയ നിലകളിൽ എത്തിയാലും നമ്മൾ അവരെ മറക്കുകയും ചെയ്യില്ല പാസ് ചെയ്തു പോയപ്പോൾ താൻ പഠിക്കുന്ന ഒരു വിദ്യാർത്ഥി കരയുന്നതായിരുന്നു അധ്യാപകൻ കണ്ടത് അങ്ങനെ വെറുതെ അത് കണ്ട് കുട്ടികളുടെ കരച്ചിൽ വെറുതെ കണ്ടിട്ട് പോകാൻ ഈ അധ്യാപകൻ തയ്യാറായില്ല.
അതുകൊണ്ടുതന്നെയാണ് ഈ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാവരും ഏറ്റെടുത്തത് അങ്ങനെ ആ കുട്ടിയെ ഒരു നേരമെങ്കിലും കുറച്ച് സമാധാനം വാക്കുകൾ നൽകി കവിളിൽ ഒരു ചെറിയ നുള്ളു കൊടുത്ത് അവളെ സമാധാനിപ്പിച്ച് കരച്ചിൽ എല്ലാം തന്നെ മാറ്റി സാർ പറഞ്ഞുവിട്ടു കഴിയുമ്പോൾ ആ കുട്ടിക്ക് എത്രത്തോളം സമാധാനം തോന്നിക്കാണും.
ഇനിയെത്ര വലിയ വിഷമത്തിൽ ആണെങ്കിൽ കൂടിയും കൂട്ടുകാരുമായി വഴക്കിട്ടിട്ട് ആണെങ്കിൽ കൂടിയും ഈയൊരു സമാധാന വാക്കുകൾ അവളുടെ മനസ്സിൽ ഉണ്ടാക്കിയ സമാധാനം വളരെയധികം വലുതാണ്. വീഡിയോ കാണുന്ന എല്ലാവർക്കും കാണും ഇതുപോലെ മനസ്സിൽ ഓർമിച്ചു വയ്ക്കാൻ ഒരുപാട് അധ്യാപകർ.