അവന്റെ നിഷ്കളങ്കമായ സ്നേഹത്തിന് തിരിച്ചു കിട്ടിയ പ്രതിഫലം കണ്ടോ. ഇവനാണ് ഇന്ന് താരം.

ഒരു കൈയിൽ അപകടം പറ്റിയ കോഴിക്കുഞ്ഞും മറുകൈയിൽ പത്തുരൂപ നോട്ടുമായി നിന്ന ഒരു കുഞ്ഞു ബാലനെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകയായിരുന്നു ആ കുഞ്ഞു പയ്യൻ. അറിയാതെ സൈക്കിളിന്റെ ടയർ അയൽവാസിയുടെ കോഴിക്കുഞ്ഞിന്റെ മുകളിലൂടെ കയറിയിറങ്ങി.

   

അതുകൊണ്ട് സങ്കടം സഹിക്കവയ്യാതെ അവൻ കോഴിക്കുഞ്ഞിനെ എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് ചത്തുപോയി എങ്കിലും ആ അഞ്ചു വയസ്സ് കാരന്റെ പ്രവർത്തിയെ എല്ലാവരും വാഴ്ത്തി കോഴി കുഞ്ഞിന്റെ മുകളിലൂടെ സൈക്കിൾ കയറിയിറങ്ങിയപ്പോൾ വളരെയധികം വിഷമിച്ച ആ ചെറിയ കുട്ടി അതിനെ ആശുപത്രിയിൽ എത്തിക്കാൻ മാതാപിതാക്കളോട് ആവുന്നത്ര പറഞ്ഞു നോക്കി.

അവർ അതിനെ സമ്മതിക്കാതിരുന്നപ്പോൾ ആണ് തന്റെ കൈവശമുള്ള 10 രൂപയുമായി അവൻ ആശുപത്രിയിലേക്ക് എത്തിയത് പക്ഷേ കോഴിക്കുഞ്ഞ് ചത്തുപോയത് അവന് മനസ്സിലായത് ഇല്ല അവന്റെ കയ്യിൽ ആകെ 10 രൂപയെ ഉണ്ടായിരുന്നുള്ളൂ ഒരു കയ്യിൽ കോഴിക്കുഞ്ഞു മറ്റ് കയ്യിൽ 10 രൂപ നോട്ടുമായി എത്തി ആശുപത്രി അധികൃതരോട് കോഴിക്കുഞ്ഞ് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.

നിഷ്കളങ്കമായ മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. മിസോറാമിൽ നിന്നുള്ളതായിരുന്നു ഈ വാർത്ത. ഈ ചെറിയ കുട്ടി ഇപ്പോഴും മുതിർന്നവർക്കും ഒരു മാതൃകയാണ് കരുണ നിറഞ്ഞ ആ പ്രവർത്തി കൊണ്ടാണ് ഈ ചെറിയ കുട്ടി എല്ലാവരിലും താരമായി മാറിയത് ഇതുപോലെ അവൻ പഠിക്കുന്ന സ്കൂളിൽ അവനെ ആദരിക്കുകയുണ്ടായി. അതിന്റെ ചിത്രങ്ങളും പങ്കുവയ്ക്കപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *