രണ്ടുമാസമായി അലഞ്ഞുതിരിഞ്ഞ വളർത്തുനായ ഒടുവിൽ തന്റെ സ്വന്തം ഉടമയെ കണ്ടെത്തി പത്തനംതിട്ടയിലാണ് ഈ സംഭവം നടക്കുന്നത്. അവിടെ ഒരു വീട്ടിൽ കുട്ടിയായി മൂന്ന് വർഷം മുൻപ് ജനിച്ച നായ നായക്കുട്ടിയെ വളരെ സ്നേഹത്തോടെയായിരുന്നു ആ കുടുംബം വളർത്തി വലുതാക്കിയത് അതിനെ ചാർലി എന്ന പേരിട്ട വളർത്തുകയും ചെയ്തു ഉടമയുടെ മക്കളുമായി സ്നേഹമാണ് നായക്ക് ഉണ്ടായിരുന്നത് മക്കൾ രണ്ടുപേരും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി വീട് വിട്ട് പുറത്തുപോയതോടെ നായ ഉടമയുമായി പിണങ്ങുകയായിരുന്നു ഇതോടെ മക്കളുടെ സമ്മതത്തോടെ തങ്ങളുടെ സുഹൃത്തിനെ നായകുട്ടിയെ കൈമാറി
. എന്നാൽ നായകുട്ടി പുതിയ ഉടമയുമായി ഒട്ടും തന്നെ ചേരാതെ പോവുകയും ചെയ്തു നായക്കുട്ടി തെരുവിലേക്ക് ഇറങ്ങുകയും ചെയ്തു കഴിഞ്ഞ ദിവസ വൈകുംനേരം ബസ്റ്റാൻഡിൽ ഇറങ്ങിയ പെൺകുട്ടിയെ കണ്ട് ആ ബസ്റ്റാന്റിന്റെ ഏതോ മൂലയിൽ നിന്നിരുന്ന നായ കുറച്ചു ചാടിക്കൊണ്ട് പാഞ്ഞു എത്തുകയായിരുന്നു എന്നാൽ ആക്രമണം തടയാൻ എത്തിയ ആളുകളോട് പെൺകുട്ടി വിളിച്ചു പറഞ്ഞത് അടിക്കരുത് എന്നാണ്.
ആക്രമണം പിന്നീട് സ്നേഹപ്രകടനം ആണെന്നും പെൺകുട്ടി പറഞ്ഞു ഞങ്ങൾ ഓമന വളർത്തിയ നായയാണ് ഉപദ്രവിക്കേണ്ട. മണം പിടിചട്ടിയതാണോ നേരിട്ട് കണ്ട് എത്തിയതാണോ എന്ന് അറിയില്ല കുട്ടിയെ ഇടം വലം വിടാതെ പട്ടി കൊണ്ടിരിക്കുകയായിരുന്നു നോവാതെ കടിക്കുന്ന പട്ടി യെ താലോലിക്കുകയായിരുന്നു. ഈ പട്ടിയുടെയും പെൺകുട്ടിയുടെയും സ്നേഹം കാണുന്നതിന് എല്ലാവരും ചുറ്റും ഒത്തുകൂടുകയും ചെയ്തു .
പട്ടിക്കുട്ടിയുടെ വിവരം ആ പെൺകുട്ടി സ്വന്തം പിതാവിനെ വിളിച്ചു പറയുകയും ഒരു ഓട്ടോറിക്ഷയുമായി അച്ഛൻ ബസ് സ്റ്റാൻഡിൽ എത്തുകയും ചെയ്തു തിരിച്ചു പട്ടിയെ ഉടമയുടെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു നിരവധി തവണ ആ നായ കുട്ടിയെ മർദ്ദിച്ചവരും ഓടിച്ചു വിട്ട ഉൾപ്പെടെ ഉള്ളവർ ഈ സ്നേഹപ്രകടനത്തിനു മുൻപിൽ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.