മത്സ്യക്കുഞ്ഞുങ്ങൾക്ക് സ്നേഹത്തോടെ തീറ്റ കൊടുക്കുന്ന താറാവിനെ കണ്ടോ. ഇതുപോലെ ഒരു സ്നേഹം വേറെ എവിടെയും കാണാൻ പറ്റില്ല.

ഈ താറാവിനെ കണ്ടോ ഒരുപാട് സ്നേഹത്തോടെ മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുകയാണ് ഈ താറാവ്. ഈ താറാവിനെ മത്സ്യങ്ങളോടുള്ള സ്നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മനുഷ്യർ മൃഗങ്ങളോട് കാണിക്കുന്ന സ്നേഹവും അതിന്റെ വീഡിയോകളും നമ്മൾ പലതും കണ്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത് മൃഗങ്ങൾ തമ്മിലും പരസ്പരം സ്നേഹിക്കുകയാണ്.

   

മൃഗങ്ങൾ പലപ്പോഴും തന്റെ കൂടെയുള്ള മറ്റു മൃഗങ്ങളെ സംരക്ഷിക്കുകയും അവർക്ക് ഭക്ഷണവും മറ്റും നൽകുകയും ചെയ്തു സ്നേഹിക്കുകയാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇത്. ഇതിലെ താരം ഒരു താറാവാണ്. തനിക്ക് വേണ്ടി നൽകിയ ഭക്ഷണം മത്സ്യങ്ങൾക്കും പകുത്തു നൽകുകയാണ് താറാവ് സ്നേഹം പ്രകടിപ്പിക്കുന്നത്.

സ്വന്തംഭക്ഷണ പാത്രത്തിൽ നിന്നും മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുന്ന താറാവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു വെള്ളക്കെട്ടിനു മുകളിൽ ഒരു വലിയ കണ്ടെയ്നറിൽ ധാന്യങ്ങൾ നിറച്ചു വെച്ചിരിക്കുന്നതും അതിന്റെ മുകളിൽ നിന്ന് തറാവ് ഭക്ഷണം കഴിക്കുകയും അത് കഴിക്കുന്നതോടൊപ്പം തന്നെ ധാന്യം നിറച്ച തന്റെ കൊക്ക് വെള്ളത്തിൽ മുക്കുന്നതും ആ സമയത്ത് മത്സ്യങ്ങൾ കൂട്ടമായി വന്ന ധാന്യങ്ങൾ തിന്നുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.

എവിടെ നിന്നുള്ള വീഡിയോ ആണ് എന്ന വ്യക്തമല്ല പക്ഷേ താറാവ് ഒന്നിലധികം തവണ ഭക്ഷണം കഴിക്കുകയും അത് പിന്നീട് മീനുകൾക്ക് കൊടുക്കുകയും ചെയ്യുന്നത് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും ഇപ്പോൾ നിരവധി പേരാണ് ഇവരുടെ സ്നേഹത്തെ പ്രശംസിച്ച രംഗത്ത് വന്നിരിക്കുന്നത്. സഹ ജീവികളോടുള്ള സ്നേഹം എന്ന് പറയുന്നത് ഇതുതന്നെയാണ്. സ്വന്തം വയറു നിറയ്ക്കുന്നതോടൊപ്പം തന്നെ തന്റെ കൂടെയുള്ള സുഹൃത്തുക്കളുടെ വയറു കൂടി നിറക്കണം എന്ന് ചിന്തിക്കുന്ന ആ താറാവ് കുഞ്ഞിനെ പോലെ ആകണം നമ്മൾ മനുഷ്യരും.

Leave a Reply

Your email address will not be published. Required fields are marked *