ബസ്റ്റോപ്പിൽ എന്നും കണ്ടിരുന്ന ഭിക്ഷയെടുത്തിരുന്ന സ്ത്രീ ആരാണെന്നറിഞ്ഞപ്പോൾ യുവതി ഞെട്ടിപ്പോയി.

പിറന്നാൾ ദിവസം അമ്പലത്തിലേക്ക് പോയി തിരികെ ഭർത്താവിനും കുട്ടിക്കും കാറിലേക്ക് കയറുമ്പോൾ നമ്മൾ അവരെ സേഫ് ആക്കിയതല്ലേ ഇനിയും അങ്ങോട്ട് പോകണമെന്ന് നിനക്ക് നിർബന്ധമുണ്ടോ അവൾ ഒന്നും മറുപടി പറഞ്ഞില്ല അവളുടെ വാശി അറിയാവുന്നതുകൊണ്ട് തന്നെ അവൻ വണ്ടി എടുത്തു. യാത്രയിൽ പഴയകാല ഓർമ്മകൾ അവളിലേക്ക് വന്നു ബസ്റ്റോപ്പിൽ ബസ് കയറാൻ പോകുമ്പോൾ എപ്പോഴും കാണുന്ന വൃദ്ധയായ സ്ത്രീധിച്ചുകൊണ്ട് അവിടെ എല്ലാവരുടെയും മുന്നിലും കൈനീട്ടുന്നത് കാണാം കൊടുത്തില്ലെങ്കിൽ ചീത്തവിളിയും അതുകൊണ്ടുതന്നെ ആർക്കും അവരെ ഇഷ്ടമല്ല.

   

ഞാൻ അവരെ കാണാറുണ്ടെങ്കിലും കാണാത്ത ഭാവനടിച്ചിരുന്നു ഒരു ദിവസം അവർക്ക് വയ്യാതിരിക്കുന്നത് കണ്ടപ്പോൾ ഭക്ഷണം നൽകാൻ ഞാൻ ആഗ്രഹിച്ചു അതുകൊണ്ട് ചുറ്റുമുള്ളവർ എന്നെ പലതും പറഞ്ഞു പക്ഷേ ഞാൻ അത് കാര്യമാക്കിയില്ല. അവരെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോഴാണ് എന്റെ കൂടെ ജോലി ചെയ്തിരുന്ന ചേച്ചി പറഞ്ഞത്അവരുടെ ഭർത്താവ് വലിയൊരു പണക്കാരൻ ആയിരുന്നു മാധവി എന്നാണ് ആ സ്ത്രീയുടെ പേര് മാധവിയുടെ അനിയത്തിയെ കല്യാണം കഴിക്കുന്നതിനുവേണ്ടി ഭർത്താവ് ഇവർക്ക് ഭ്രാന്താണ് എന്ന് വരുത്തി തീർത്തു.

കല്യാണം കഴിഞ്ഞതിനു ശേഷം ഇവരെ വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു ഇപ്പോൾ ആരുമില്ല എല്ലാവരുടെയും ദിവസവും എന്തെങ്കിലും കഴിച്ച് രാത്രിയിൽ അവിടെ പോയി കിടന്നുറങ്ങും. പിന്നീട് അവരോട് ഒരു സഹതാപമായിരുന്നു എന്നാൽ ഒരു ദിവസം അവരെ കാണാതായി ചോദിച്ചപ്പോൾ ആക്സിഡന്റ് സംഭവിച്ചു എന്നാണ് അറിഞ്ഞത് അവരെ കാണാൻ വല്ലാതെ ആഗ്രഹം തോന്നി. അതേ തുടർന്ന് ഞാൻ കൂടെ ജോലി ചെയ്യുന്ന ചേച്ചിയെയും വിളിച്ച് അവരുടെ വീട്ടിലേക്ക് ചെന്ന് അന്വേഷിച്ചപ്പോൾ മുന്നിൽ അനിയത്തി നിൽക്കുന്നുണ്ടായിരുന്നു.

അവരെന്നെ ഒരു വിറകുപുരയിലേക്കാണ് കൊണ്ടുപോയത്. ഞാൻ കണ്ടു അവിടെ കാലിൽ പഴുത്ത വ്രണവുമായി മലവും മൂത്രവും മണക്കുന്ന മുറിയിൽ അവർ ഒറ്റയ്ക്ക് എന്നെ കണ്ടപ്പോഴേക്കും എന്തോ ഒരു സന്തോഷം അവരുടെ മുഖത്ത് ഞാൻ കണ്ടു വേറൊന്നും ചെയ്യാൻ പറ്റാത്തത് കൊണ്ട് ഞാൻ ആദ്യം ഭർത്താവിനെ വിളിച്ചു ചോദിച്ചു. എല്ലാവരും രക്ഷിക്കാൻ പറ്റിയില്ലെങ്കിലും ഒരാളെയെങ്കിലും ലോകത്ത് രക്ഷിക്കേണ്ടെ എന്റെവാശിയിൽ ഭർത്താവ് കേട്ടു അവർ തണൽ എന്ന ആശ്രമത്തിലെ വിളിച്ചുപറഞ്ഞ് അവിടെനിന്ന് ആംബുലൻസ് വന്നു. ആശ്രമത്തിൽ മാധവി അമ്മ സുരക്ഷിതയായിരുന്നു.

ഇപ്പോൾ അസുഖമെല്ലാം മാറി അവരുടെ പ്രായക്കാരോടൊപ്പം വളരെ സന്തോഷപൂർവ്വം ഒരു പ്രശ്നവുമില്ലാതെ കഴിയുന്നു. ഇന്നലെ രാത്രിയാണ് എത്രയും പെട്ടെന്ന് അങ്ങോട്ടേക്ക് ചെല്ലണമെന്ന് പറഞ്ഞ് ഫോൺ വന്നത്. ചിന്തയിൽ നിന്ന് ഉണർന്നപ്പോഴേക്കും ആശ്രമത്തിന്റെ മുന്നിൽ ഞങ്ങൾ എത്തിയിരുന്നു അവിടെ ആരെയും കാണാൻ സാധിച്ചില്ല കുറെ ദൂരം പോയപ്പോൾ ചന്ദനത്തിന്റെ മണവും പ്രാർത്ഥനകളുടെ ശബ്ദവും. മാധവി അമ്മ ഇന്നലെ പെട്ടെന്ന് കുഴഞ്ഞുവീണ് മരണപ്പെട്ടു അവരെല്ലാം എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്തെന്നില്ലാത്ത സങ്കടമായിരുന്നു എനിക്ക്.ഒരു പ്രത്യേക ആത്മബന്ധം എനിക്ക് അവരോട് തോന്നിയിരുന്നു. മരണപ്പെട്ടുവെങ്കിലും പുഞ്ചിരി നിറഞ്ഞ ഒരു മുഖമായിരുന്നു അവർക്ക്.

Leave a Reply

Your email address will not be published. Required fields are marked *