ഉമ്മ മകന് കൊടുത്ത കിടിലൻ സർപ്രൈസ് വൈറലാകുന്നു. മക്കള് മാത്രം സർപ്രൈസ് കൊടുത്താൽ പോരല്ലോ.

ഗൾഫിലുള്ള മക്കൾ നാട്ടിൽ വന്ന് അമ്മമാർക്ക് സർപ്രൈസ് കൊടുക്കുന്നത് സാധാരണയായി നമ്മൾ കാണാറുണ്ട് എന്നാൽ ഒരു അമ്മ ചെയ്തത് നേരെ സിംഗപ്പൂരിലേക്ക് പോയി അവിടെ സൂപ്പർമാർക്കറ്റ് നടത്തുന്ന മകനെ നല്ലൊരു സർപ്രൈസ് അങ്ങ് കൊടുത്തു ഈ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളെ തരംഗമായി കൊണ്ടിരിക്കുന്നത് പർദ്ദയിട്ട മുഖം മറച്ച രൂപത്തിലാണ് ഉമ്മ സൂപ്പർമാർക്കറ്റിൽ എത്തിയത്.

   

സാധനങ്ങൾ വാങ്ങിയശേഷം പണം നൽകാനായി മകനു കാശ് നീട്ടുമ്പോൾ സംശയത്തോടെ മകൻ നോക്കുന്നത് കാണാം പിന്നീട് ഉമ്മയുടെ മുഖത്ത് ഉണ്ടായിരുന്ന മക്കന മാറ്റി നോക്കിയപ്പോഴാണ് ഉമ്മയാണെന്ന് തിരിച്ചറിഞ്ഞത്. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ യുവാവ് ഓടി അമ്മയുടെ അടുത്തേക്ക് വരികയാണ്. ഉമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നതും കാണാം. ഇത് കണ്ട് കരയാത്തവർ ആരും തന്നെ ഉണ്ടാകില്ല സങ്കടം കൊണ്ടല്ല സന്തോഷം കൊണ്ടാണെന്നും ധാരാളം പേര് വീഡിയോ കമന്റ് ചെയ്തു.

എത്ര വയസ്സായാലും ഉമ്മയുടെ മുന്നിൽ നമ്മൾ എല്ലാവരും ഇന്നും ചെറിയ കുട്ടികളാണെന്നും എല്ലാ ഉമ്മമാർക്കും ആരോഗ്യം നൽകണേ എന്നും ആണ് മറ്റു ചിലരുടെ കമന്റുകൾ. ഒരുപാട് വർഷം പ്രവാസിയായി ജോലി ചെയ്ത വീടിനു വേണ്ടി കഷ്ടപ്പെടുത്തുമ്പോഴും ഉമ്മമാരായിരിക്കും മക്കളെ കുറിച്ച് എപ്പോഴും ആലോചിച്ചു ഉള്ളുരുകി കഴിയുന്നത്. അവർക്കെല്ലാം തന്നെ പ്രതീക്ഷിക്കാത്ത ഒരു ദിവസത്തിൽ മക്കൾ മുന്നിൽ വന്നതെന്ന് സർപ്രൈസ് കൊടുക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം നമ്മളെല്ലാവരും സോഷ്യൽ മീഡിയയിൽ ധാരാളം കണ്ടിട്ടുണ്ട്.

എന്നാൽ നേരെ തിരിച്ച് ഉമ്മയെയും കുറെ നാളുകൾക്കു ശേഷം പ്രതീക്ഷിക്കാതെ ജോലിസ്ഥലത്ത് മുന്നിൽ വന്ന് നിന്ന് കാണുമ്പോൾ ഉണ്ടാകുന്ന മകന്റെ സന്തോഷം എല്ലാവരുടെയും കണ്ണ് നിറയിപ്പിക്കുന്നതാണ്. അമ്മമാർക്ക് തന്റെ മക്കളെ ഇപ്പോഴും സന്തോഷത്തോടെ ഇരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. മക്കൾ മാത്രം സർപ്രൈസ് കൊടുത്താൽ പോരല്ലോ ഇടയ്ക്ക് അമ്മമാരും കൊടുക്കുമ്പോൾ അല്ലേ അതൊരു രസം.

Leave a Reply

Your email address will not be published. Required fields are marked *