ഭർത്താവിന്റെ മരണശേഷം ഒരുപാട് കഷ്ടപ്പെട്ട ഏട്ടത്തിക്ക് പുതിയ ജീവിതം നൽകി അനിയൻ. പിന്നീട് സംഭവിച്ചത് കണ്ടോ.

ഏട്ടത്തി വീണ്ടുമൊരു വിവാഹം കഴിക്കണം ഏട്ടന്റെ വിധവയായി ഇനിയുള്ള കാലം ജീവിക്കാൻ ഞാൻ സമ്മതിക്കില്ല. അത് പറയുമ്പോഴും നിസ്സഹായമായ ഭാവം ആയിരുന്നു ചേച്ചിക്ക്. ജീവിച്ചിരുന്ന സമയത്ത് ഒരു നിമിഷം പോലും കരയാതിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ചേട്ടൻ രാത്രിയിൽ കള്ളുകുടിച്ചു വന്ന ഉപദ്രവിക്കുമ്പോഴും ഒന്നും പറയാതെ അതെല്ലാം സഹിച്ചു നിൽക്കുന്നതാണ് ഞാൻ കണ്ടത്. ആരോരും സ്വന്തമായി ഇല്ലാത്ത ചേച്ചിക്ക് ചേട്ടൻ വിവാഹം കഴിച്ചു കൊണ്ടുവന്നപ്പോൾ ഒരുപാട് സ്വപ്നങ്ങൾ അത് കണ്ടിരിക്കാം പക്ഷേ അതൊന്നുമല്ല അതിന്റെ ജീവിതത്തിൽ സംഭവിച്ചത്.

   

ചേട്ടൻ എന്തൊക്കെ ചെയ്താലും അതിനെല്ലാം ഒത്താശ പിടിക്കാൻ അമ്മയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചേട്ടൻ എന്ത് ചെയ്താലും അതിനെ പ്രതികരിക്കാൻ എനിക്കും സാധിക്കാതെ പോയി. ഏട്ടത്തിക്ക് ഒരുപാട് കഴിവുകൾ ഉണ്ടായിരുന്നു ഇടയ്ക്ക് പാട്ട് പാടുമായിരുന്നു ഇടയ്ക്കി നന്നായി ചിത്രം വരയ്ക്കുമായിരുന്നു പക്ഷേ അതൊന്നും കാണാൻ ആരുമുണ്ടായില്ല ചിത്രങ്ങൾ എല്ലാം കത്തിച്ചു കളഞ്ഞു രക്ഷിക്കുന്ന ചേട്ടനെ കാണുമ്പോൾ ശരിക്കും എനിക്ക് ദേഷ്യം തോന്നാറുണ്ട്. അതുപോലെ കയ്യിലും കാലിലും സിഗരറ്റിന്റെ കുട്ടികൾ തുറിച്ചുകൊണ്ടുള്ള മുറിവ് കാണുമ്പോൾ അത് അടുപ്പിൽ നിന്ന് വന്നതാണെന്ന് സ്ഥിരം തമാശ പറയാനും ചേട്ടത്തിയും മറന്നിരുന്നില്ല.

ചേച്ചിക്ക് ഇവിടെ നിന്ന് എവിടെയെങ്കിലും ഓടിപ്പോക്കൂടെ എന്ന് പോലും ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്. ഒരിക്കൽ കോളേജിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ആയിരുന്നു ഏട്ടന് ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ സീരിയസ് ആണ് എന്ന് വിളിച്ചു പറഞ്ഞത് മരണപ്പെട്ടു എന്ന് എനിക്കിപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ല പക്ഷേ അപ്പോൾ വന്നത് സങ്കടമാണോ അതോ എന്ത് വികാരമാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ ചേച്ചിക്ക് വീണ്ടും വിവാഹം കഴിപ്പിക്കണം എന്ന് അമ്മയ്ക്ക് യാതൊരു ആഗ്രഹവുമില്ല എന്നാൽ ഇനി അമ്മയുടെ സമ്മതം നോക്കി നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി ചേച്ചിക്ക് മറ്റൊരു കഴിപ്പിച്ചു കൊടുത്തു.

മറ്റാർക്കും ഇനി ഭാരമാകാൻ ആഗ്രഹിക്കാത്തത് കൊണ്ടാകാം ചേച്ചി അതിനും സമ്മതിച്ചു. ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞുപോയി ഞാൻ ഒരു എക്സിബിഷൻ വന്നിരിക്കുകയാണ് എന്റെ ഭാര്യയുടെ വാശി കാരണം. വർഷങ്ങൾക്കുശേഷം ഞാൻ അവിടെ വെച്ച് എന്റെ ഏട്ടത്തിയെ വീണ്ടും കണ്ടു എന്റെ ഭാര്യ ചേച്ചിയുടെ അടുത്തേക്ക് ഓടി പോകുന്നത് കണ്ട് ആദ്യം ഞാനൊന്ന് ഞെട്ടി. അവളുടെ കൂടെ പോകണമെന്ന് ഓർത്തെങ്കിലും വേണ്ട എന്ന് മനസ്സിൽ പറഞ്ഞു.

തിരിച്ചുവന്നപ്പോൾ അവൾ പറഞ്ഞു ചേട്ടാ ഞാൻ പറഞ്ഞിരുന്നില്ലേ എന്റെ കോളേജിൽ പഠിപ്പിച്ചിരുന്ന പാട്ട് ടീച്ചറെ പറ്റി ടീച്ചർക്ക് ചിത്രം വരയ്ക്കാൻ നല്ല കഴിവുണ്ടായിരുന്നു ഇതെല്ലാം ടീച്ചർ വരച്ച ചിത്രങ്ങളുടെ എക്സിബിഷൻ ആണ്. ആരോടാ പറയുന്നത് എന്റെ ഏട്ടത്തിയെ പറ്റി എനിക്കറിയില്ല പുച്ഛഭാവത്തിൽ ഞാൻ മനസ്സിൽ പറഞ്ഞു. അവൾ അവിടെ നിന്നും ഒരു ചിത്രം വാങ്ങിയാണ് മടങ്ങിയത് ഞാൻ അത് ആവേശത്തിൽ തുറന്നു നോക്കിയപ്പോൾ അത് ഒരു സ്ത്രീയോട് ചിത്രം ആയിരുന്നു. എന്നാൽ ആ സ്ത്രീയുടെ കണ്ണുകളിൽ ഉണ്ടായിരുന്നു എന്തോ നേടിയെടുത്തത് പോലുള്ള തീക്ഷണമായ ഭാവം.

Leave a Reply

Your email address will not be published. Required fields are marked *