ഭാര്യ വയ്യാതിരുന്നപ്പോൾ തിരിഞ്ഞു നോക്കാതിരുന്ന ഭർത്താവ്. അവൾ പോയതിനു ശേഷം അയാൾക്ക് സംഭവിച്ചത് കണ്ടോ.

സമയം ഒരുപാട് ആയി ഇക്ക കിടന്നുറങ്ങുന്നില്ല അവൾ ചോദിച്ചു നീ എന്തിനാ എന്നെ കാത്തിരിക്കുന്നത് നിനക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ കൂടെ. അതല്ല ഇക്കാ എനിക്കൊരു കാര്യം പറയാനുണ്ട്. എന്താ എന്തുവേണമെങ്കിലും പറഞ്ഞോളൂ. ആദ്യമെല്ലാം കല്യാണം കഴിഞ്ഞ് സമയത്ത് എന്നോട് ഒത്തിരി സ്നേഹമായിരുന്നു ഇപ്പോൾ ഫോൺ നിലത്ത് വയ്ക്കാനുള്ള സമയം പോലുമില്ല എപ്പോഴുംഫോണിൽ മാത്രമാണ് എന്നോട് സംസാരിക്കാൻ പോലും ഇപ്പോൾ സമയമില്ല. നീ എന്തിനാണ് ഇപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് വേറെ പണിയൊന്നുമില്ലേ. അല്ല ഞാൻ പറയുന്നതൊന്നും കേൾക്ക് എനിക്കൊന്നും കേൾക്കണ്ട നീ എന്നോട് ഒന്നും പറയുകയും വേണ്ട.

   

അവൾ ഒന്നും പറയാതെ ബെഡിന്റെ ഒരു സൈഡിലേക്ക് കിടന്നു രാവിലെ അലാറം അടിച്ചിട്ടും അവൾ എഴുന്നേൽക്കാതെ വന്നപ്പോൾ ഞാൻ അവളെ വിളിച്ചു. ഇക്ക എനിക്ക് തീരെ വയ്യ. ഞാൻ ഇന്നലെ ചെയ്തതിന് നീ പ്രതികാരം ചെയ്യുകയാണോ അപ്പോൾ ഞാനിന്നൊന്നും കഴിക്കാതെ പോകണമെന്നാണ് പറയുന്നത്. അതല്ലേ ഇക്കാ പോയി കുളിച്ചു വന്നോളൂ ഞാൻ ഭക്ഷണം ഉണ്ടാക്കി വയ്ക്കാം. ഇന്നെന്താ ഇവിടെ പുട്ടാണോ എനിക്ക് പുട്ട് ഇഷ്ടമല്ല എന്ന് നിനക്കറിഞ്ഞൂടെ. എനിക്ക് വയ്യാത്തതുകൊണ്ടാണ് ഉണ്ടാക്കിയത്. എന്തുപറഞ്ഞാലും വയ്യ വയ്യ വയ്യ. എന്നാലും കഴിക്കാം എന്ന് വിചാരിച്ചപ്പോൾ അതാ പുട്ടിൽ ഒരു വലിയ മുടി. ഞാനത് അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ഞാൻ കഴിക്കരുതെന്ന് വിചാരിച്ചാണ് നീ ഇതൊക്കെ ഉണ്ടാക്കി വച്ചത്.

ഞാനൊന്നും കഴിക്കാതെ അവളെയും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എനിക്ക് വേണ്ടിയുള്ള പൊതിച്ചോറും പിടിച്ച് എന്റെ പിന്നാലെ അവൾ ഓടി വരുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് ചോറുണ്ണാൻ ആയി ഇറങ്ങിയപ്പോൾ അവൾ കുറെ തവണ ഫോണിൽ വിളിച്ചു മനപ്പൂർവം ഞാൻ അത് എടുത്തില്ല കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ഉപ്പ വിളിച്ചു. ഇനി അയാളെ വീട്ടിൽ വന്നിട്ടാണോ ഇവൾ വിളിച്ചിരുന്നത് ഫോൺ അറ്റൻഡ് ചെയ്തു. മോൻ തിരക്കിലാണോ ഞാൻ ഇവിടെ വന്നപ്പോഴാണ് ഇവൾക്ക് വയ്യ മനസ്സിലായത് ഞാൻ അവിടെ ആശുപത്രിയിൽ കൊണ്ടുപോവുകയാണ് കുറച്ചുദിവസം വീട്ടിൽ നിർത്തുകയും ചെയ്യാം.

ഞാൻ അവൾക്ക് ഫോൺ കൊടുക്കാം മോൻ സംസാരിക്ക്. ഇക്ക വല്ലതും കഴിച്ചോ ഞാൻ എന്റെ വീട്ടിൽ കുറച്ചു ദിവസം പോയി നിന്നോട്ടെ. എത്രയും പെട്ടെന്ന് നീ എവിടെ നിന്ന് പൊക്കോ അതാ നല്ലത്. മനസ്സിനൊരു സമാധാനമായിരുന്നു വൈകുന്നേരം വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ഒരു ശൂന്യത ഇല്ലെങ്കിൽ വീട്ടിൽ എന്നെയും കാത്ത് അവൾ ഉണ്ടാകും വയ്യാതെ വന്നൊരു കിടപ്പാണ്. എങ്ങനെ കിടന്നാൽ ശരിയാവില്ല ഭക്ഷണം ഞാൻ തന്നെ ഉണ്ടാക്കണ്ടേ. അടുക്കളയിലേക്ക് ചെന്നപ്പോൾ ആയിരുന്നു ഗ്യാസ് ഇല്ല എന്ന് മനസ്സിലായത് കുറെ അവൾ പറയുന്നു അപ്പോൾ എല്ലാം വിറകടുപ്പ് ഉപയോഗിക്കാൻ ഞാൻ പറയും.

പക്ഷേ ഇപ്പോഴാണ് മനസ്സിലായത് അതിന്റെ ബുദ്ധിമുട്ട് അവളോട് ഇപ്പോൾ വല്ലാത്ത സ്നേഹം തോന്നുന്നു, ഞാൻ അവളെ ശ്രദ്ധിക്കണമായിരുന്നു. എന്റെ ലോകം ഫോണിൽ മാത്രമായി പോയി. രാത്രി തന്നെ അവളെ ഫോൺ ചെയ്തു ഞാൻ വിളിച്ചപ്പോൾ അവൾ ഒന്നും കിട്ടി ഞാൻ രാവിലെ വരാം നീ റെഡിയായി നിന്നോ നമുക്ക് നാളെ ഹോസ്പിറ്റലിൽ പോകാം. ഇതെന്തുപറ്റി. പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല ഞാൻ പറയുന്നത് കേട്ടാൽ മതി. അപ്പുറത്ത് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *