ഗൾഫിൽ നിന്നും അമ്മാമയ്ക്ക് സർപ്രൈസുമായി കാണാൻ എത്തിയ കൊച്ചു മകന് സംഭവിച്ചത് കണ്ടോ. ഇത് കേട്ടാൽ ആരായാലും കരഞ്ഞു പോകും.

അമ്മാമേ നാളെ ഞാൻ കൂടി പോയാൽ അമ്മയ്ക്ക് വേറെ ആരാ കൂട്ടുണ്ടാവുക. ഹരിക്കുട്ടന്റെ തലയിൽ കൈ തലോടി കൊണ്ട് അമ്മാമ്മ പറഞ്ഞു. സാരമില്ല നിനക്ക് നല്ലൊരു ജോലി വേണ്ട എത്ര കല്യാണമാണ് മുടങ്ങി പോകുന്നത് എന്റെ കൂടെ സുഭദ്ര ഉണ്ടല്ലോ സാരമില്ല നീ പോയിട്ട് വേഗം വന്നാൽ മതി. എങ്കിലും അമ്മയെ വിട്ട് എനിക്ക് പോകാൻ കഴിയുന്നില്ല. മോൻ പോയി കിടന്നുറങ്ങു നാളെ നേരത്തെ എഴുന്നേൽക്കേണ്ടതല്ലേ. ഹരി റൂമിലേക്ക് പോയി. ചെറുപ്പത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട തനിക്ക് അമ്മ മാത്രമായിരുന്നു കൂട്ട് പിന്നെ ഒരു സുഭദ്ര എന്ന പേരുള്ള ബന്ധവും. നന്നായി പഠിച്ചിരുന്നുവെങ്കിൽ നാട്ടിൽ തന്നെ ഒരു ജോലിക്ക് പോകാമായിരുന്നു. ഇപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം.

   

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു അമ്മമ്മ ഉറങ്ങിയിട്ടില്ലെന്ന് മുഖം കണ്ടാൽ തന്നെ അറിയാം കാലത്തുതന്നെ അമ്പലത്തിലേക്ക് പോയി വഴിപാടുകൾ ചെയ്ത് എന്റെ നെറ്റിയിൽ അതിന്റെ പ്രസാദം എല്ലാം തൊട്ട് തന്നു. സമയമായപ്പോൾ ഞാൻ വണ്ടിയിൽ കയറി മറഞ്ഞു പോകുന്നത് വരെ അമ്മാമ്മ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പ്രവാസം നാട്ടിനെയും കുറിച്ച് പലരും പറഞ്ഞറിഞ്ഞിട്ടുണ്ട് പക്ഷേ പരിചയമില്ലാത്ത നാട്ടിൽ എങ്ങനെ തുടങ്ങണമെന്ന് അറിയില്ലായിരുന്നു. ജോലിഭാരം ഉറക്കമില്ലായ്മയും ആദ്യം കുറെ ബുദ്ധിമുട്ട് നൽകിയെങ്കിലും പിന്നീട് അവയുമായി ഒത്തുപോകാൻ ഇപ്പോൾ സാധിക്കും. റൂമിൽ മൂന്നു പേരാണുള്ളത് അതിൽ ഏറ്റവും മുതിർന്ന ഒരാളാണ് മജീദ്.

എനിക്ക് ഒരു ജേഷ്ഠന്റെ സ്ഥാനമായിരുന്നു ഇക്കയ്ക്ക് നൽകിയത്. ഇപ്പോൾ ഒരു വർഷം കഴിഞ്ഞിരിക്കുന്നു. രാവിലെ ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടാണ് എടുത്തത് അമ്മയാണ്. അമ്മാവയുടെ കുട്ടിക്ക് സുഖമല്ലേ സംസാരത്തിൽ ഇടർച്ചയോടെയാണ് ഉണ്ടായിരുന്നത്. അമ്മയ്ക്ക് കുട്ടിയെ കാണാൻ തോന്നുന്നു. എന്തോ ശുഭമല്ലാത്ത നടക്കാൻ പോകുന്നത് പോലെ എത്രയും പെട്ടെന്ന് നീ ഇങ്ങോട്ട് വരൂ കുറേ ആലോചനകൾ വന്നിട്ടുണ്ട് അമ്മയ്ക്ക് കുട്ടിയുടെ കല്യാണം കൂടി ഒന്ന് കാണണം. അമ്മായി ഞാൻ നോക്കട്ടെ രണ്ടുവർഷം കഴിയാതെ ലീവ് തരില്ല എന്ന് പറഞ്ഞിരിക്കുന്നത് എങ്കിലും ഞാൻ ഒന്ന് നോക്കട്ടെ. മജീദക്കയോട് സംസാരിച്ചേ എങ്ങനെയൊക്കെയോ ലീവ് തരപ്പെടുത്തി എടുത്തു.

നാട്ടിലേക്ക് പോകേണ്ട രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. എന്തിനാണ് നേരത്തെ എഴുന്നേറ്റത് എന്നറിയില്ല ഉറക്കം വരാതെയാണ് ഇനിയും ഒരുപാട് സമയമുണ്ട്. ഇക്ക ജോലിക്ക് പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. നീ കിടന്നു ഉറങ്ങിക്കോ ഇനിയും സമയമുണ്ടല്ലോ ഉച്ചയ്ക്ക് ഞാൻ വരാം അപ്പോൾ ഒരുമിച്ച് പോകാം. ശരി ഞാൻ അമ്മാമ്മയോട് പറഞ്ഞിട്ടില്ല എന്ന് വരുന്ന കാര്യം ഒരു സർപ്രൈസ് ആയിക്കോട്ടെ. വീടിന്റെ മുറ്റത്തേക്ക് ഒരുപാട് വണ്ടികളും ഒരുപാട് ആളുകളും വരുന്ന ശബ്ദം കേട്ടാണ് അമ്മമ്മ ഉണർന്നത്. ആദ്യം ഒന്ന് മനസ്സിലായില്ല എന്നാൽ വാതിലിന്റെ അടുത്ത് നിൽക്കുന്ന ഒരു സ്ത്രീ പറയുന്നത് കേട്ടു.

എന്ത് ചെയ്യാനാ രണ്ടുദിവസം മുൻപ് നാട്ടിലേക്ക് വരണ്ട പയ്യനാണ് അവിടെ റൂമിൽ ഹീറ്ററിൽ നിന്ന് ഷോക്കടിച്ചു മരിക്കുകയാണ്. എന്ത് ചെയ്യാനാ അതെല്ലാം ശരിയാണോ എന്ന് നോക്കാനുള്ള നേരം ഒന്നും അവിടെയുള്ളവർക്കില്ലല്ലോ കഷ്ടമായിപ്പോയി. ഹരിയുടെ മൃതദേഹം ആംബുലൻസിൽ നിന്ന് അകത്തേക്ക് കയറ്റി. ആരൊക്കെയോ അമ്മയെ പിടിച്ച് അരിയുടെ അടുത്തിരുത്തി അമ്മാമ്മ അവന്റെ തലമുടിയിൽ തലോടി കെട്ടിപ്പിടിച്ചു. കൂട്ടത്തിൽ ഒരാൾ പറഞ്ഞു ഒരാഴ്ച ആയതാണ് അമ്മമ്മയെ അവിടെ നിന്നും മാറ്റു. സുഭദ്ര അമ്മയെയും പിടിച്ചു മാറ്റാനായി ചെന്നപ്പോൾ കയ്യിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഒരു ഞെട്ടലോടെ സുഭദ്ര പിന്നിലേക്ക് തിരിഞ്ഞു. എന്റെ കുട്ടിയെ ഒറ്റയ്ക്കാക്കി ഞാൻ എവിടെയും പോകില്ല. ചെവിയിൽ അമ്മാമ്മ പറഞ്ഞ വാക്കുകൾ മുഴങ്ങിക്കെട്ടു.

Leave a Reply

Your email address will not be published. Required fields are marked *