എന്നെ ഡിവോഴ്സ് ചെയ്തേക്ക് സുമേഷേട്ടാ സുമേഷേട്ടന്റെ ഒരു കുഞ്ഞിനെ ജന്മം നൽകാൻ കഴിയാത്ത ഈ ജന്മം ഞാൻ വെറുക്കുന്നു. എല്ലാവരുടെയും കുത്തുവാക്കുകൾ കേട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. സുമേഷ് പറഞ്ഞു നീ എന്താണ് രോഹിണി പറയുന്നത് ഒരു കുഞ്ഞിനെ വിഷമം എപ്പോഴെങ്കിലും നമ്മളുടെ ഇടയിൽ വന്നിട്ടുണ്ടോ. പിന്നെ ഞാൻ നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കട്ടെ.
ഞാൻ നിന്നെ ആദ്യമായി കാണുന്നത് എന്റെ ബന്ധുവിന്റെ കല്യാണത്തിലാണ്. ആ നിമിഷം തന്നെ എനിക്ക് നിന്നെ ഇഷ്ടപ്പെട്ടതാണ് നിന്നെ കൂടെ കൂട്ടണമെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ നിന്നെ പെണ്ണുകാണാൻ വന്നത് നീ എന്നെ ആദ്യമായി കണ്ടത് പെണ്ണുകാണാൻ വന്നപ്പോഴല്ലേ അപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ട നമ്മുടെ കല്യാണം ഉറപ്പിക്കുകയും ചെയ്തു പക്ഷേ നിനക്ക് എന്നെ അപ്പോൾ ഒട്ടും ഇഷ്ടമില്ലായിരുന്നു അതിന്റെ കാരണം ഞാൻ പറയേണ്ടല്ലോ. വേണ്ട എനിക്ക് നിരഞ്ജനെ ഇഷ്ടമായിരുന്നു.
ഒരുപാട് സന്തോഷത്തോടെ നിന്നെയും കൈപിടിച്ച് ഈ വീട്ടിലേക്ക് വന്നു കയറുമ്പോൾ ആദ്യം ഞാൻ എന്റെ അടുത്തേക്ക് വരുമ്പോൾ നീ എന്റെ അടുത്ത് കാണിച്ച അകൽച്ച പിന്നീട് അതിന്റെ കാരണം അറിഞ്ഞതിനുശേഷം എന്റെ മനസ്സിൽ ഉണ്ടായ വിഷമം ഈ നിമിഷം വരെ ഞാൻ നിന്നെ അറിയിച്ചിട്ടില്ല. പ
ക്ഷേ അതിന്റെ എല്ലാ വിഷമങ്ങളും തീർന്നതിനു ശേഷം ഒരു പുതിയ ജീവിതമാണ് നമ്മൾ തുടങ്ങിയത് എനിക്ക് നീയാണ് വലുത് നിന്നെ ആര് എന്തൊക്കെ പറഞ്ഞാലും അവരെയെല്ലാം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ ഒരിക്കലും ഞാൻ നിന്നെ വേണ്ട എന്ന് പറയില്ല. ഒരു കുഞ്ഞിന്റെ വിഷമം നമുക്കിടയിൽ ഇതുവരെ ഉണ്ടായിട്ടില്ല ഇനിയങ്ങോട്ടും ഉണ്ടാക്കേണ്ട ആവശ്യമില്ല.
പിന്നെ നീഇപ്പോൾ പറഞ്ഞില്ലേ നിനക്ക് ഡിവോഴ്സ് വേണമെന്ന് ഇനി അങ്ങനെ ആവശ്യം വരുമ്പോൾ ഒന്ന് പറഞ്ഞാൽ മതി ഞാൻ എന്റെ ജീവിതം അവസാനിപ്പിച്ചേക്കാം പിന്നെ നിനക്ക് ഡിവോസിന്റെ ആവശ്യം വേണ്ടിവരില്ല. ഇടറിയ ശബ്ദത്തോടെയും സുവിശേഷത പറഞ്ഞപ്പോൾ രോഹിണി അവനെ ചേർത്തുപിടിച്ചു സോറി ഹരിയേട്ടാ ഇനി ഒരിക്കലും ഞാൻ ഇത് ആവർത്തിക്കില്ല.