മരുമകളെ എപ്പോഴും കുറ്റം പറഞ്ഞിരുന്ന മകൾക്ക് അമ്മ കൊടുത്ത പണി കണ്ടോ. അമ്മായിയമ്മ ആയാൽ ഇങ്ങനെ വേണം.

വിശ്വേട്ടാ നാളെ ചേച്ചി വരുന്ന ദിവസമാണ്. അതിനെന്താ ചേച്ചിയല്ലേ വരുന്നേ ആറ്റം ബോംബ് ഒന്നുമല്ലല്ലോ. അതിലും ഭേദം അതുതന്നെയാണ്. സാധാരണ കല്യാണം കഴിഞ്ഞാൽ അമ്മായി അമ്മ ആയിരിക്കും എല്ലായിടത്തും പ്രശ്നം എന്റെ കാര്യത്തിൽ മാത്രം നേരെ തിരിച്ച വിവാഹം കഴിഞ്ഞ് അന്നുമുതൽ തുടങ്ങിയതാ ഇവിടെ വന്നു കഴിഞ്ഞാൽ ഉള്ള കുറ്റം പറച്ചിൽ ഞാൻ എന്തൊക്കെ ചെയ്താലും അതൊന്നും ചെയ്തില്ല എന്നും പറഞ്ഞ് എന്നെ എപ്പോഴും കുറ്റപ്പെടുത്തുക തന്നെ ചെയ്യുകയുള്ളൂ. വീഴുന്നു ഞാൻ വൃത്തിയാക്കി വയ്ക്കുന്നില്ലെന്ന് ഒതുക്കി വയ്ക്കുന്നില്ല എന്നും പറഞ്ഞ് തുടങ്ങും കുറ്റം പറയാൻ.

   

അവൾ ചെറുപ്പം മുതലേ അങ്ങനെ തന്നെയാണ് എല്ലാ കാര്യങ്ങളിലും വലിയ ചിട്ടയാണ്. എല്ലാം അവൾ തന്നെ ചെയ്താലേ അവൾക്ക് സമാധാനമാകു. അതല്ലെങ്കിലും പെങ്ങളെ പറഞ്ഞു കഴിഞ്ഞാൽ പിന്നെ നോവും അല്ലേ. എന്റെ ഭാഗത്തു നിൽക്കാൻ അമ്മയുണ്ടല്ലോ എനിക്ക് അത് തന്നെ ധാരാളം. വിശ്വൻ പിന്നെ ഒന്നും പറഞ്ഞില്ല പക്ഷേ അവളുടെ പരാതിയും പരിഭവവും പിന്നെയും തുടർന്നുകൊണ്ടേയിരുന്നു. കിടന്നിട്ട് ഉറക്കം വരാത്ത അവസ്ഥയായിരുന്നു അവൾക്ക് രാവിലെ ചേച്ചി വരുന്നതിനുമുൻപ് എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് ഉറങ്ങുമ്പോൾ തന്നെ അവൾ മനസ്സിൽ കണക്കുകൂട്ടി. പിറ്റേദിവസം തന്നെ രാവിലെ നേരത്തെ എഴുന്നേറ്റ് വീട്ടിലെ ജോലികൾ എല്ലാം തന്നെ ചെയ്ത തീർത്തു.

നീ എന്താ മോളെ രാവിലെ തന്നെ ഇങ്ങനെ പരമായി എന്ന് കുഞ്ഞ് അവിടെ കിടന്നു കരയുന്നത് നീ കേൾക്കുന്നില്ലേ ഇതൊക്കെ അവിടെ വെച്ചേക്ക് നീ അവനെ കുറച്ച് പാല് കൊടുക്കാൻ നോക്ക്. അടുക്കള അമ്മയെ ഏൽപ്പിച്ച കുഞ്ഞിന് പാലും കൊടുത്ത് കുഞ്ഞിനെയും കൊണ്ട് അടുക്കളയിലേക്ക് വന്നു. അമ്മ കുഞ്ഞിനെ പിടിക്ക്. ഞാൻ ബാക്കി പണിയൊക്കെ ചെയ്തു തീർക്കട്ടെ. എല്ലാ കാര്യങ്ങളും ചെയ്തു തീർത്തത് ചേച്ചിക്ക് വേണ്ടി കാത്തിരിക്കുമ്പോൾ ആയിരുന്നു വീട്ടിൽ ഓട്ടോറിക്ഷ വന്നു നിന്നത്. ഫോട്ടോ വന്നു നിന്നതും കളിപ്പാട്ടങ്ങൾ ഇട്ടുവച്ചിരിക്കുന്ന പെട്ടി കുഞ്ഞ് തട്ടിയിട്ടതും ഒരുമിച്ചായിരുന്നു. എന്താ ഈ വീട് ഒക്കെ ഇങ്ങനെ അലങ്കാരമായി കിടക്കുന്നത് കുട്ടികൾക്ക് കുറച്ചു കളിപ്പാട്ടങ്ങൾ മാത്രം ഇട്ടു കൊടുത്താൽ പോരെ.

നീ വന്നു കയറിയതേയുള്ളൂ ശാലു. കുറച്ചു കഴിയട്ടെ നീ ആദ്യം പോയി എന്തെങ്കിലും കഴിക്കാൻ നോക്ക്. വസ്ത്രങ്ങളെല്ലാം മാറി അടുക്കളയിലേക്ക് കയറി വരുമ്പോൾ ശാലു വീണ്ടും. ഞാനിവിടെ ഉള്ളപ്പോൾ എങ്ങനെ വൃത്തിയായി നോക്കിയതാണ് എന്റെ മുറി ഇപ്പോഴത് കിടക്കുന്നത് കണ്ടില്ലേ ഫുൾ അലങ്കോലമായി ഒന്നും തന്നെ കഴുകിയിട്ടില്ല. ഒരാഴ്ച മുൻപ് ആണ് എല്ലാ റൂമിലെയും കർട്ടൻ തുണികൾ അവൾ കഴുകിയിട്ടത്. കഴുകിയതിന് ഗുണം കാണാനുമുണ്ട് ബാത്റൂം എന്താ ഇത്രയും വൃത്തികേടായി കിടക്കുന്നത് ഇതൊന്നും ശ്രദ്ധിക്കാൻ ഇവിടെ ആർക്കും നേരമില്ല. ക്ഷമയിട്ട് അമ്മ പറഞ്ഞു തുടങ്ങി.

ശരിക്കും എന്താ നിന്റെ പ്രശ്നം ഇവിടെ വരുമ്പോൾ എല്ലാം നീ ഇവിടെ കുറ്റം പറയുന്നത് ഞാൻ കാണാറുണ്ട് ഇവിടെ എന്തെല്ലാം ചെയ്യുന്നുണ്ടെന്ന് നിനക്ക് വല്ലതും അറിയാമോ വല്ലപ്പോഴും കയറിവരുന്നത് മാത്രമാണ് നീ. ഈ വീട്ടിലുള്ള എല്ലാ പണികളും ചെയ്യുന്നത് അവളാണ്. കുട്ടികളുള്ള വീടാകുമ്പോൾ എത്ര വൃത്തിയാക്കിയാലും അത് വൃത്തികേട് ആവുക തന്നെ ചെയ്യും നീയും രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചതല്ലേ? അപ്പൊ നിനക്കും അറിഞ്ഞുകൂടെ. നിന്നെപ്പോലെ കുട്ടികളെ നോക്കാനുണ്ട് എന്നും പറഞ്ഞ് അമ്മായിയമ്മയ്ക്ക് എല്ലാ പണികളും ഏൽപ്പിച്ചു കൊടുക്കുന്ന കുട്ടിയല്ല അവൾ എന്നെ ഏൽപ്പിച്ച ഈ വീട്ടിലെ എല്ലാ പണികളും തന്നെ അവൾ ചെയ്തു തീർക്കും.

എന്റെ കാലശേഷം ഈ വീടിന്റെ മുഴുവൻ ഉത്തരവാദിത്വവും അവൾക്ക് തന്നെയാണ് നിനക്ക് വീട്ടിലേക്ക് വരാം ആരും നിന്നെ തടയില്ല എന്ന് കരുതി ഇവിടെ ഭരണം നടത്താൻ ഒന്നും ഞാൻ സമ്മതിക്കില്ല. മരുമകളെ താഴ്ത്തി പറഞ്ഞ മക്കളെ ഉയർത്തി കാണിക്കുന്ന പല അമ്മമാരെയും നീ കണ്ടിട്ടുണ്ടാകും. പക്ഷേ എന്നെ കൂട്ടത്തിൽ പെടുത്തേണ്ട. ഇനിയും ഇവിടെ കുറ്റം പറയാൻ മാത്രമാണ് നീ ഇവിടേക്ക് വരുന്നതെങ്കിൽ ഇങ്ങോട്ടേക്ക് വരേണ്ട ആവശ്യമില്ല എനിക്ക് നിന്നെ പോലെ തന്നെയാണ് ഇവളും അതിൽ യാതൊരു വ്യത്യാസവുമില്ല.

ശാലുവിനെ പിന്നീട് ഒന്നും സംസാരിക്കാൻ ഉണ്ടായില്ല അവൾ ഒന്നും മിണ്ടാതെ പോയി. വൈകുന്നേരം ഊണ് കഴിക്കുമ്പോഴും അവൾക്ക് ഒരു പരാതിയോ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. അല്ല ഇവൾക്ക് ഇതെന്തുപറ്റി പ്രത്യേകിച്ച് ഒന്നും പറയുന്നില്ലല്ലോ. ശാലു പറയുന്നത് കേട്ട് മറുപടി പറഞ്ഞു എങ്ങനെ പറയും അമ്മ അതിനുള്ളതൊക്കെ കൊടുത്തിട്ടുണ്ട്. അവൾ നടന്ന കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞു അപ്പോൾ അതാണല്ലേ കാര്യം. അതേതായാലും നന്നായി.

Leave a Reply

Your email address will not be published. Required fields are marked *