കുഞ്ഞിനെ നെഞ്ചോട് ചേർത്ത് രാവും പകലും നോക്കാതെ അധ്വാനിക്കുന്ന ഈ അമ്മയെ കണ്ടോ. ഇതാണ് യഥാർത്ഥ പോരാളി.

നമ്മൾ ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയും ഉത്തരവാദിത്വവും കാണിക്കുക എന്നത് വളരെയധികം ആവശ്യമുള്ള കാര്യമാണ്. നമ്മൾ ആ ജോലി ഇഷ്ടത്തോടെ ചെയ്യുന്നത് ആണെങ്കിൽ കുറച്ചുകൂടി എളുപ്പമായിരിക്കും ചെയ്യാൻ. പല ജോലികളും ആളുകൾ വളരെയധികം പാഷനായി കണ്ട് പണ്ടുമുതലേ പിന്തുടർന്ന് ചെയ്യാറുണ്ട്. അട്ടരത്തിൽ തന്റെ പാഷൻ തന്നെ പ്രൊഫഷൻ ആക്കി മാറ്റിയ ഒരു സ്ത്രീയാണ് ഷെറീജാ.

   

അവൾ ഒരു ഫോട്ടോഗ്രാഫർ ആണ് അധികം സ്ത്രീകൾ ഇല്ലാത്ത ഒരു മേഖല ആണെങ്കിലും മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. ജോലിയുമായി ബന്ധപ്പെട്ട എവിടെയൊക്കെ എപ്പോഴെല്ലാം പോകേണ്ടി വന്നാലും അവരുടെ കുഞ്ഞിനെയും കൂടെ കൊണ്ടുപോകും എന്നതാണ്. 52 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തോളിൽ ബേബി കരിയറിൽ ചുമന്നാണ് ഷെറീജാ എല്ലായിടത്തും ജോലിക്ക് പോകുന്നത്.

അങ്ങനെ കുഞ്ഞിനെയും കൂട്ടി വർക്കിന് വേണ്ടി പോയപ്പോൾ ഉള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഉറങ്ങുന്ന കുഞ്ഞിനെ തോളിൽ തൂക്കി ക്യാമറയും പിടിച്ച് ആൾക്കാരുടെ തിരക്കുകൾക്കിടയിലും വളരെ സ്മാർട്ട് ആയി തന്നെ ജോലികൾ ചെയ്യുന്നത് കാണാം. ഇടയ്ക്ക് കുഞ്ഞിനെ നോക്കുകയും പയ്യെ താലോലിക്കുകയും ചെയ്യുന്നതും കാണാം.

കൂടെ നിന്ന മറ്റുള്ളവർക്ക് എല്ലാം തന്നെ ഈ അമ്മ ഒരു മാതൃകയാണ് ഇത്രയും ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ഒക്കെ കുഞ്ഞിനെയും കൂട്ടി എല്ലായിടത്തും പോകാനുള്ള ആ മനസ്സിനെ അഭിനന്ദനങ്ങൾ നൽകുകയാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും. ഈ അമ്മ സമൂഹത്തിലെ മറ്റു സ്ത്രീകൾക്കും ഒരു വലിയ പ്രചോദനം തന്നെയാണ് നൽകുന്നത്. നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ നമ്മുടെ ആഗ്രഹപ്രകാരം ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പറ്റും എന്നതിന് ഉദാഹരണമാണ് ഈ അമ്മ. എന്തായാലും വലുതാകുമ്പോൾ ആ കുഞ്ഞുവാവയ്ക്കും അഭിമാനിക്കാം. ഇത്രയും ധൈര്യമുള്ള അമ്മയുടെ മകളായി ജനിക്കാൻ സാധിച്ചതിന്.

Leave a Reply

Your email address will not be published. Required fields are marked *