അച്ഛന്റെ മരണശേഷം ഭ്രാന്തിയായ അമ്മ. അമ്മയുടെ ഒപ്പം ജീവിച്ച മകന് സംഭവിച്ചത് കണ്ടോ.

വീടിന്റെ അടുത്തുള്ള പുതിയ വീട്ടിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ ഓടിക്കുന്നത്. അവിടെയുള്ള കോളേജിൽ പഠിക്കുന്ന കുട്ടിയുടെ കൈപിടിച്ച് അമ്മ ഇറക്കുകയായിരുന്നു. ഓടിച്ചെന്ന് കൈ എല്ലാം വിടീച്ച് അമ്മയെ തിരികെ കൊണ്ടുപോരുമ്പോൾ അവിടെയുള്ള ഗൃഹനാഥൻ വിളിച്ചുപറഞ്ഞു ഭ്രാന്ത് ഉണ്ടെങ്കിൽ വീടിന്റെ ഉള്ളിൽ എവിടെയെങ്കിലും കെട്ടിയിടണം ഇല്ലെങ്കിൽ നാട്ടുകാരെ ബുദ്ധിമുട്ടിക്കാൻ നിൽക്കരുത്. ഞാനൊന്നും പറയാതെ തിരിച്ചു നടന്നു. അച്ഛന്റെ മരണശേഷമാണ് അമ്മ ഇതുപോലെ ആയത്. ഇപ്പോൾ എന്റെ അമ്മയ്ക്ക് ഭ്രാന്താണ്? മരുന്നു കഴിക്കുമ്പോൾ അമ്മ സാധാരണ നിലയിൽ ആകും അല്ലാതെ സമയങ്ങളിൽ എല്ലാം അമ്മയ്ക്ക് ഭ്രാന്താണ്.

   

ചില സമയങ്ങളിൽ വീട്ടിലെ സാധനങ്ങൾ എല്ലാം പുറത്തേക്ക് വലിച്ചെറിയും. വീടിന്റെ അകത്തെല്ലാം മൂത്രമൊഴിച്ചു വയ്ക്കും. ഭക്ഷണസാധനങ്ങൾ ഒന്നുമില്ലെങ്കിൽ കൂടിയും ഉള്ളതുകൊണ്ട് എന്തെങ്കിലും ഉണ്ടാക്കി വെച്ചാൽ അതെല്ലാം തന്നെ പുറത്തേക്ക് വലിച്ചെറിയും. എങ്കിലും അതിനൊന്നും തന്നെ ഞാൻ ഇതുവരെ പരാതി പറഞ്ഞിട്ടില്ല കാരണം അതിന്റെ അമ്മയാണ്. ഒരു വിഷുവിന്റെ ദിവസം വീട്ടിൽ ഒന്നും തന്നെ വയ്ക്കാൻ ഇല്ലാതെ വിശന്നു വലഞ്ഞിരിക്കുമ്പോഴായിരുന്നു അടുത്ത വീട്ടിലെ രാഹുൽ വന്ന് എനിക്ക് കുറച്ച് ഭക്ഷണം കൊണ്ടുവന്നു തന്നത്. നിറമൊഴികളോടെയാണ് ഞാൻ അത് വാങ്ങിയത്. പുറകിലേക്ക് പോയി കൈകഴുകി തിരിച്ചു വന്നപ്പോഴേക്കും അമ്മ ഭക്ഷണം എടുത്തു കുറച്ചു കഴിച്ച് അത് മുറ്റത്തേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു.

അത്രയും നാൾ സഹിച്ച് നിന്നുമെങ്കിലും പെട്ടെന്ന് വന്ന ദേഷ്യത്തിന് അമ്മയെ പിടിച്ചു ഞാൻ മുറ്റത്തേക്ക് തള്ളിയിട്ടു. മനുഷ്യനെ ഒരു സ്വസ്ഥതയും വരില്ല ഈ ഭ്രാന്തി തള്ള് ഇത് എങ്ങനെയെങ്കിലും ഒന്ന് ചത്തുപോയാൽ മതിയായിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ആണെങ്കിലും ഞാൻ അത് ഒരിക്കലും പറയാൻ പാടില്ലായിരുന്നു. കാരണം ഒരുകാലത്ത് എന്റെ അമ്മ എന്നെ സ്നേഹിച്ചത് അത്രമേൽ അധികമായിരുന്നു എന്നാൽ പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിന് ഞാൻ അങ്ങനെ പറഞ്ഞു പോയി. ആ ദിവസം ഞാൻ പുറത്തേക്കൊന്നും ഇറങ്ങിയില്ല അമ്മയുടെ മരുന്നു വാങ്ങാൻ പോലും എനിക്ക് സാധിക്കാതെ വന്നു അമ്മയെ വിശ്വസിച്ച് ഞാൻ എങ്ങനെ വീട്ടിൽ ആക്കി പണിക്കു പോകും.

മറ്റുള്ള വീട്ടുകാരെയും നാട്ടുകാരെയും എല്ലാം ഉപദ്രവിക്കുകയാണ് അമ്മ ചെയ്യാറുള്ളത്. ഒരു ദിവസം രാഹുൽ വീട്ടിലേക്ക് വന്നിട്ട് എന്നോട് പറഞ്ഞു. നീ വിഷമിക്കേണ്ട അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയിട്ടുള്ള പൈസയും വരുന്നു ഹോസ്പിറ്റലിൽ കൊണ്ടുപോവാനുള്ള ജലവും എല്ലാം പപ്പ നോക്കിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട് നീ വിഷമിക്കേണ്ട അമ്മയുടെ അസുഖമെല്ലാം നമുക്ക് മാറ്റാം. തൊഴു കയ്യോടെയാണ് ഞാൻ അവന്റെ മുന്നിൽ നിന്നത്. അന്നേദിവസം അവൻ കൊണ്ടുവന്ന കഞ്ഞി അമ്മയ്ക്ക് കോരി കൊടുക്കുമ്പോൾ എന്റെ ഉണ്ണി എന്നൊരു വിളി അമ്മ എന്നെ വിളിച്ചു. വർഷങ്ങൾക്കുശേഷം ആയിരുന്നു അമ്മ എന്നെ വിളിച്ചത് പക്ഷേ അതിനെ ഒരു നിമിഷത്തെ മാത്രം ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.

പക്ഷേ അന്നേദിവസം ഞാൻ വാതിൽ പൂട്ടിയില്ല ജനലുകൾ അടച്ചില്ല അമ്മയുടെ കൂടെ കെട്ടിപ്പിടിച്ചു കിടന്നു. പിറ്റേദിവസം അമ്മയ്ക്കുള്ള മരുന്നുമായി രാഹുലെത്തിയപ്പോൾ ഞാൻ അവനോട് ദേഷ്യപ്പെട്ടു. ഒരാൾ പോലും ഈ വീടിന്റെ പടികടന്നു പോകരുത്. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ്. എല്ലാവരും തന്നെ ഞെട്ടിപ്പോയി. നാട്ടുകാരിൽ ചിലർ പറയുന്നുണ്ടായിരുന്നു അമ്മയുടെ ഭ്രാന്ത് മകനും ഇപ്പോൾ പടർന്നിരിക്കുന്നു. മൂന്നുദിവസം എന്നെ കാണാതായപ്പോൾ രാഹുൽ എല്ലാവരെയും പോലീസുകാരെയും കൂട്ടി വീട്ടിലേക്ക് വന്നു. അപ്പോഴാണ് മൂന്നുദിവസം പഴക്കമായ അമ്മയുടെ മൃതദേഹം പുറത്തെടുത്തത് അതിനടിയിൽ ഭ്രാന്തമായി പുലമ്പി കൊണ്ട് അവനും ഉണ്ടായിരുന്നു.

വളർന്നുവീണ ബോധം വന്നപ്പോൾ അമ്മയ്ക്ക് വേണ്ടിയുള്ള കുഴിയെടുക്കുകയായിരുന്നു കുറച്ചുപേർ. ഞാനെന്താണ് ചെയ്തത് എന്ന് എനിക്കറിയില്ല മഴ വരാൻ പോകുന്നത് കൊണ്ട് അമ്മയ്ക്ക് കുറേ വസ്ത്രങ്ങൾ ഞാൻ എടുത്തു കൊണ്ടുവന്നു എന്റെ അമ്മയുടെ പെട്ടികൾ കുറെ തുളകൾ ഇടണം അമ്മയ്ക്ക് കാറ്റ് കടക്കാനുള്ളതാണ് കല്ലുള്ള കുഴിക്കരുത് എന്റെ അമ്മയ്ക്ക് കിടക്കുമ്പോൾ വേദനിക്കും പിന്നെയും എന്തൊക്കെയോ പുലമ്പിക്കുകൊണ്ടിരുന്നു. രാഹുൽ എന്നെ ചേർത്തുപിടിക്കുമ്പോൾ ഞാൻ അവരോട് പറഞ്ഞു എന്റെ അമ്മയോട് ഒരിക്കലെങ്കിലും പറ എന്നോട് ക്ഷമിക്കണം എന്ന് ഞാൻ പറയാൻ പാടില്ലായിരുന്നു ഞാൻ ചെയ്തതാണ് തെറ്റ് ശരിക്കും എന്റെ അമ്മയ്ക്കല്ല എനിക്കായിരുന്നു ഭ്രാന്ത്.

Leave a Reply

Your email address will not be published. Required fields are marked *