ഈ നായയുടെ ഒരു സ്നേഹം കണ്ടോ. യജമാനനെ കൊണ്ടുപോയ ആംബുലൻസിന് പിന്നാലെ ആശുപത്രി വരെ ഓടി ഒരു നായ.

ലോകത്തിൽ ഏറ്റവും നന്ദിയുള്ള മൃഗം അത് നായയാണ് എന്നാണ് പറയാറ് അല്ലേ. പല സന്ദർഭങ്ങളിലും നായ രക്ഷിച്ചതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ നാം സോഷ്യൽ മീഡിയയിലും അല്ലാതെയുമായി ഒരുപാട് കേട്ടിട്ടുണ്ട്. അത്തരത്തിൽ യജമാനനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു നായയുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

   

പുറകെ ഒരു നായ നിർത്താതെ ഓടുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത് എന്തിനാണ് നായ ഓടുന്നത് എന്ന് ആദ്യം നമുക്ക് മനസ്സിലാകില്ല എങ്കിലും അതിനുള്ള ഉത്തരം വീഡിയോയുടെ അവസാന ഭാഗത്ത് നമുക്ക് കാണാൻ സാധിക്കും. ബ്രസീലിലെ ഒരു തെരുവിൽ അപസ്മാരം ബാധിച്ച തുടർന്ന് തളർന്നുവീണ ഒരു യുവാവിനെയാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.

അയാളുടേതാണ് വീഡിയോയിൽ നമ്മൾ കാണുന്ന ഈ നായ തന്റെ യജമാനനെയും എന്റെ സംഭവിച്ചു എന്നറിയാനാണ് നായ ആംബുലൻസിന് പിറകെ നടത്താതെ ഓടിക്കൊണ്ടിരുന്നത് മിററിലൂടെ ഒരു നായ പിറകിലൂടെ ഓടിവരുന്നത് ശ്രദ്ധിച്ച ആംബുലൻസ് ജീവനക്കാരനാണ് ഈ ദൃശ്യം പകർത്തിയത്. മാത്രമല്ല ഏറെ ദൂരം പിന്നിട്ടിട്ടും നായ പിറകെ വരുന്നത് കണ്ട് മനസ്സലിവ് തോന്നിയാകണം അവർ വണ്ടി നിർത്തി നായയെ ആംബുലൻസിനകത്തേക്ക് പ്രവേശിപ്പിച്ചു.

പിന്നെ യജമാനോടൊപ്പം ഒരുമിച്ച് ആശുപത്രിയിലേക്ക് ആശുപത്രിയിൽ കിടത്തിയിരുന്ന തന്റെ യജമാനനെ ഒറ്റയ്ക്ക് ആക്കാതെ ഒരു ബൈസ്റ്റാൻഡറെ പോലെ തന്നെ കൂടെയിരിക്കുന്ന നായയെ നമുക്ക് വീഡിയോയിൽ കാണാം നായയുടെ ഈ നിഷ്കളങ്കമായ സ്നേഹത്തിനു മുൻപിൽ കയ്യടിക്കുകയാണ് ഇപ്പോൾ എല്ലാവരും. കുറച്ചു സ്നേഹം കൊടുത്താൽ അത് ഇരട്ടിയായി തന്നെ തിരിച്ചു തരുന്ന ജീവജാലങ്ങളെ ഇപ്പോഴും കൂടെ നിർത്തിയാൽ മാത്രം മതി.

Leave a Reply

Your email address will not be published. Required fields are marked *