സോഷ്യൽ മീഡിയയിൽ പലപ്പോഴും ഹൃദയസ്പർശിയായ പല വീഡിയോകളും ദിനംപ്രതി നാം കാണുന്നതാണ്. ചില വീഡിയോകൾ കണ്ടുകഴിഞ്ഞാലും ഒരുപാട് സമയത്തേക്ക് നമ്മുടെ മനസ്സിലേക്ക് ആ ചിത്ര മായാതെ കിടക്കും. അത്തരത്തിൽ കണ്ടാൽ മനസ്സിൽ സ്പർശിക്കുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഇന്ത്യ ടുഡേയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ആയിരുന്നു വീഡിയോ വൈറൽ ആയത്.
വീഡിയോയിൽ ഒരു കാൻസർ ബാധ്യതയായി സ്ത്രീ തന്റെ മുടി വെട്ടുന്നതിനായി ബാർബർ ഷോപ്പിൽ വന്നിരിക്കുന്നതാണ് കാണുന്നത്. നമുക്കെല്ലാവർക്കും അറിയാം കാൻസർ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടും എന്നുള്ളത് അതുകൊണ്ടുതന്നെയാണ് ആ സ്ത്രീയും മുടി വെട്ടുന്നത് അവരുടെ മുട്ടി ഇല്ലാതാക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം സഹിക്കാൻ കഴിയാത്തതാണ്.
മുടിവെട്ടാനായി ബാർബറിന്റെ മുൻപിൽ ഇരിക്കുമ്പോഴും അവർ കരയുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ പിന്നീട് നടന്നതായിരുന്നു വീഡിയോ കണ്ടാൽ എല്ലാവരെയും കരയിപ്പിച്ച ആ സംഭവം. പെൺകുട്ടിയുടെ മുടി മുറിച്ച ബാർബർ തന്റെ മുടിമുറിച്ചുകൊണ്ട് അവളുടെ സങ്കടത്തിൽ പങ്കുചേർന്ന് ആശ്വാസം നൽകുന്നതാണ് നാം കാണുന്നത്. ആ സ്ത്രീയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും അത് അത്രമേൽ ഹൃദയഭേദകമായ ഒരു കാഴ്ച തന്നെയായിരുന്നു.
സ്വയം മുടി മുറിച്ച് കളയുന്ന ബാർബറിനോട് വേണ്ടെന്നു പറയുന്ന സ്ത്രീയെ വീഡിയോയിൽ കാണാം എന്നാൽ അതൊന്നും കാര്യമാക്കാതെ അയാളുടെ മുടിയും വെട്ടിക്കൊണ്ട് ആ സ്ത്രീയ്ക്ക് ധൈര്യം കൊടുക്കുകയാണ് ചെയ്യുന്നത്. സൗന്ദര്യത്തിന്റെ പുറകിൽ പോകുന്ന ഇന്നത്തെ തലമുറ ഇതുപോലെയുള്ള കാഴ്ചകൾ കണ്ടിരിക്കണം.
ശാരീരികമായ ബുദ്ധിമുട്ടുകൾ കൊണ്ട് ശാരീരികമായ സൗന്ദര്യം നഷ്ടപ്പെടുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും അവരെ കാണുമ്പോൾ കളിയാക്കുന്ന തലമുറയാണ് ഇന്നത്തെത്. അങ്ങനെയുള്ളവർ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കുക ഇപ്പോഴും മനുഷ്യത്വം നഷ്ടപ്പെടാത്ത ഒരുപാട് ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ വീഡിയോയിൽ കാണുന്ന ബാർബർ.