നായകളുടെ സ്നേഹത്തെപ്പറ്റി ദിനംപ്രതി നാമെല്ലാവരും തന്നെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പറയുന്നതാണ്. വളരെയധികം സ്നേഹത്തോടെ മനുഷ്യനുമായി ഇണങ്ങുന്ന മൃഗമാണ് നായ്ക്കൾ. നാം അവയെ സ്നേഹിക്കുന്നതിനേക്കാൾ ഇരട്ടി സ്നേഹത്തോടെ ആയിരിക്കും അവർ നമ്മളെ സ്നേഹിക്കുന്നത്. അത്തരത്തിൽ പത്തനംതിട്ട മല്ലപ്പള്ളിയിലെ നാട്ടുകാരെല്ലാവരും ഇത്തരത്തിൽ ഒരു നായയുടെ സ്നേഹം കണ്ട് അമ്പരന്ന് നിൽക്കുകയാണ്.
രണ്ടുമാസമായി ബസ്റ്റാൻഡിൽ ഓടിനടക്കുന്ന ഒരു നായയെ അവിടെ എല്ലാവരും തന്നെ ആട്ടിയോടിക്കുമായിരുന്നു. ഇത്രതന്നെ ആട്ടിയോടിച്ചാലും വീണ്ടും അവിടെ തന്നെ നടക്കുമായിരുന്നു. ഒരു ദിവസം ബസ്റ്റാൻഡിലെ ഒരു പെൺകുട്ടിക്ക് നേരെ നായ കുരച്ചു കൊണ്ടുവരുന്നതും പെൺകുട്ടിയെ എവിടേക്കും തിരിയാൻ സമ്മതിക്കാതെ കുരച്ചുകൊണ്ട് നിൽക്കുന്ന നായയെ ഓടിക്കാൻ എല്ലാവരും ശ്രമിച്ചു.
പക്ഷേ പെൺകുട്ടി നായയെ ഉപദ്രവിക്കരുത് എന്നും സ്നേഹത്തോടെയാണ് കുരയ്ക്കുന്നത് എന്നും പറഞ്ഞപ്പോൾ എല്ലാവരും തന്നെ ഞെട്ടി. ആ നായ കുഞ്ഞായിരുന്നപ്പോൾ അവരുടെ വീട്ടിലാണ് വളർന്നത്. നായ വളർന്നു വലുതായി.കാലങ്ങൾക്ക് ശേഷം അവിടെയുള്ള പുറത്തേക്കു പോകുമ്പോൾ നായ വീട്ടിൽ ഒറ്റയ്ക്ക് ആകുമായിരുന്നു. ശരിക്ക് നോക്കാൻ പറ്റാത്തതുകൊണ്ട് അവരുടെ ഒരു സുഹൃത്തിനെ നായയെ ഏൽപ്പിച്ചു.
പക്ഷേ നായ അവിടെ നിന്നും തെരുവിലേക്ക് ഇറങ്ങി. കാലങ്ങൾക്ക് ശേഷമായിരുന്നു തന്റെ ഉടമസ്ഥനെ വീണ്ടും നായ കണ്ടുമുട്ടിയത് അതിന്റെ സ്നേഹപ്രകടനമായിരുന്നു നായ ആ പെൺകുട്ടിയിൽ കാണിച്ചത്.ഓമനിച്ചു വളർത്തിയ നായിക വീണ്ടും കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു ആ പെൺകുട്ടിക്ക്. എങ്ങനെയാണ് ആ പെൺകുട്ടിയെ നായ കണ്ടുപിടിച്ചത് എന്ന് അതിശയം എല്ലാവർക്കും ഉണ്ടായിരുന്നു.
അത്രയും നാൾ എല്ലാവരും തന്നെ ആട്ടിപ്പായിച്ചും വെറുതെ എല്ലായിടത്തും ചുറ്റിക്കറങ്ങി നടന്നിരുന്ന നായക്ക് ഇതുപോലെ ഒരു ജീവിത കഥയുണ്ടെന്ന് ആരും തന്നെ വിചാരിച്ചിരുന്നില്ല. ഉടനെ തന്നെ ആ പെൺകുട്ടി അച്ഛനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് ഒരു ഓട്ടോറിക്ഷയിൽ നായയെ അവർ കയറ്റി കൊണ്ടുപോയി. ചുറ്റുമുള്ളവർക്ക് എല്ലാം തന്നെ അതൊരു അതിശയം ആയിരുന്നു ഇത്രയും നാൾ വെറുതെ ചുറ്റി നടന്നിരുന്ന നായക്ക് പുതിയൊരു ജീവിതം കിട്ടിയ സന്തോഷവും കൂടി നിന്നവർക്കുണ്ടായിരുന്നു.