വിവാഹം കഴിഞ്ഞ് സ്ത്രീകൾ മറ്റൊരു സ്ത്രീക്ക് ഈ വസ്തുക്കൾ ഒന്നും കൊടുക്കരുത്. കൊടുത്താൽ അത് വലിയ ദോഷമായി തീരും.

ഹൈന്ദവ വിശ്വാസപ്രകാരം വിവാഹത്തിന് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് നൽകുന്നത്. രണ്ടു വ്യക്തികളുടെ കൂടിച്ചേരൽ എന്നതിനേക്കാൾ ഉപരി രണ്ടു മനസ്സുകളുടെയും രണ്ടു കുടുംബങ്ങളുടെയും കൂടെ കൂടിച്ചേരലാണ്. വിവാഹിതയായ ഒരു സ്ത്രീയെ എപ്പോഴും സുമംഗലി എന്നു പറഞ്ഞാണ് അനുഗ്രഹിക്കാറുള്ളത്. സുമംഗലി എന്താ പ്രയോഗം എല്ലാ കാര്യങ്ങളിലും തന്നെ നല്ലതായി ഇരിക്കട്ടെ. ആരോഗ്യപരവുമായി നല്ല രീതിയിൽ ജീവിതം നിലനിൽക്കട്ടെ എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കട്ടെ എന്ന് അനുഗ്രഹിക്കുന്നതാണ്.

   

ഇതുപോലെ അനുഗ്രഹിച്ച പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ഓരോ സ്ത്രീയും അമ്മയാകും കുടുംബിനി ആകും അമ്മൂമ്മയാകും. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ അവർക്ക് സംഭവിക്കും. കുടുംബത്തിലേക്ക് വേണ്ട എല്ലാ കാര്യങ്ങളുടെയും ഊർജ്ജസ്രോതസായം മാറും. അതുകൊണ്ടുതന്നെ വിശ്വാസപ്രകാരം സുമംഗലിയായ ഒരു സ്ത്രീ മറ്റു സ്ത്രീകളുക്ക് നൽകാൻ പാടില്ലാത്ത കുറച്ചു വസ്തുക്കൾ ഉണ്ട്. അവ കൈമാറുകയാണെങ്കിൽ ആ സ്ത്രീയുടെ ഐശ്വര്യം എല്ലാം നഷ്ടപ്പെടുകയും എന്നാൽ അത് വാങ്ങിക്കുന്ന എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവുകയും ചെയ്യും.

ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് വിവാഹ വസ്ത്രമാണ്. ഒരു വിവാഹ വസ്ത്രത്തെ വളരെ പവിത്രമായിട്ടാണ് ഒരു സ്ത്രീ കൊണ്ട് നടക്കാറുള്ളത് പക്ഷേ ചില സാഹചര്യങ്ങളിൽ സഹോദരിമാർക്ക് വേണ്ടിയോ അല്ലെങ്കിൽ കുടുംബത്തിലെ ഏറ്റവും ഉറ്റവർക്ക് വേണ്ടിയോ ഈ വിവാഹവസ്ത്രം പലപ്പോഴും കൈമാറി കാണാറുണ്ട്. ഇതാരും തന്നെ ചെയ്യാതിരിക്കുക. രണ്ടാമത്തെ കാര്യം സിന്ദൂരം ഉപയോഗിക്കുന്നതിനെ കുറിച്ചാണ്. ആരും തന്നെ സ്വന്തമായി ഉപയോഗിക്കുന്ന സിന്ദൂരം മറ്റുള്ളവർക്ക് കൈമാറാതിരിക്കുക.

അതുപോലെ തന്നെ എല്ലാ സ്ത്രീകൾക്കും ഒരു സിന്ദൂരച്ചെപ്പ് ഉണ്ടായിരിക്കേണ്ടതാണ്. അടുത്തത് സ്ത്രീകൾ തൊടുന്ന പൊട്ട് ആണ്. ഉപയോഗിച്ച പൊട്ട് ആർക്കും തന്നെ കൈമാറാതെ ഇരിക്കുക. അടുത്തത് ആഭരണങ്ങളാണ്. ഒന്നാമത്തെ ആഭരണം താലി കോർത്ത് മാല, രണ്ട് വിവാഹ മോതിരം, അതുപോലെ മിഞ്ചി ഇവയൊന്നും തന്നെ മറ്റാർക്കും കൈമാറാതെ ഇരിക്കുക. അടുത്തത് കണ്മഷിയാണ്. സിന്ദൂരം പോലെ തന്നെ മറ്റാർക്കും കൈമാറാതെ ഇരിക്കുക. ശാസ്ത്രീയ പ്രകാരം ഒരാളുപയോഗിച്ച കൺമഷി മറ്റൊരാൾ ഉപയോഗിക്കുകയാണെങ്കിൽ കണ്ണിനെ ഏതെങ്കിലും തരത്തിലുള്ള രോഗാവസ്ഥ ഉണ്ടാകും എന്നും പറയാം. അപ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ വിവാഹം കഴിഞ്ഞ് ഒരു സ്ത്രീ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *