വളരെ ദേഷ്യത്തോടെയായിരുന്നു ശാലിനി ടീച്ചർ സ്റ്റാഫ് റൂമിലേക്ക് കയറി വന്നത്. ആ സ്റ്റാഫ് റൂമിൽ വിവാഹം കഴിയാത്തവരായി ഞാനും ടീച്ചറും മാത്രമാണ് ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെ ഞങ്ങൾക്കിടയിൽ ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. ജോർജ് സാർ സാറിന്റെ ക്ലാസ്സിൽ ഇനി ഞാൻ പഠിപ്പിക്കാൻ പോവില്ല. അവിടെ അഖിൽ ഉണ്ടല്ലോ അവൻ ഒന്നും പഠിക്കുന്നില്ല യൂണിഫോം പോലും ഇടുന്നില്ല മുടിയും വളർത്തി ഒന്നും പറഞ്ഞത് അനുസരിക്കാതെയാണ് അവന്റെ നടപ്പ്. ഇത് കേട്ട് ജോർജ് സാർ പറഞ്ഞു ടീച്ചർ വിഷമിക്കേണ്ട ഞാൻ അവനെ നന്നാക്കി കൊള്ളാം.
ഉച്ചയ്ക്ക് ശേഷം പ്ലസ് വൺ ക്ലാസിലേക്ക് കയറി ചെല്ലുമ്പോൾ അഖിലിനെ പറ്റിയായിരുന്നു സാർ ചിന്തിച്ചിരുന്നത്. പകുതി എടുത്തതിനുശേഷംഅഖിലിനോട് ഇപ്പോൾ പറഞ്ഞതെല്ലാം ചോദിച്ചപ്പോൾ അവൻ കൃത്യമായി മറുപടി എല്ലാം പറഞ്ഞു. തുടർന്ന് ശാലിനി ടീച്ചറുടെ പരാതിയായിരുന്നു അവന്റെ അടുത്ത് ചോദിച്ചത്. അതിന് അവന് കൃത്യമായി മറുപടി ഉണ്ടായിരുന്നു. സാർ എന്റെ വീട്ടിൽ അമ്മ മാത്രമാണുള്ളത് അമ്മ ഒരു രോഗിയാണ് ഞാനാണ് വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നത് എല്ലാം തീർത്ത് ഇന്നലെ ഞാൻ എനിക്ക് പറ്റാവുന്ന രീതിയിൽ ഇമ്പോസിഷൻ എഴുതിയതാണ്.
പിന്നെ പൈസ ഇല്ലാത്തതുകൊണ്ടാണ് യൂണിഫോം ഞാൻ വാങ്ങിക്കാത്തത് പിന്നെ ഞങ്ങളെ പോലെയുള്ള കുട്ടികളെ കാണുമ്പോൾ തന്നെ മയക്കുമരം ആണെന്നും പറഞ്ഞ് തള്ളിക്കളയുകയാണ് എല്ലാവരുടെയും പതിവ്. ഞാൻ ബാത്റൂമിൽ കുറെ നേരം പോയിരിക്കുന്നത് ക്ലാസ് ബോറടിച്ചിട്ടാണ് ഇവിടെയുള്ള പല ടീച്ചർമാരുടെയും ക്ലാസ് അതുപോലെയാണ്. ഇതെല്ലാം പറയുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പിന്നീട് അവനോട് ഒന്നും ചോദിക്കാൻ സാറിന് സാധിച്ചില്ല കുറച്ചു ദിവസങ്ങൾക്കുശേഷം അവന്റെ വീട് തേടിപ്പിടിച്ച് അഖിലിനെ പോയി കണ്ടു.
ഒരു ചെറിയ പറമ്പിൽ ഒരു ഷെഡ് കിട്ടിയ ഒരു വീട് അവിടെ അവനെ പഠിക്കാൻ ഒരു മേശ പോലുമില്ല പെട്ടെന്ന് ജോർജ് സാറിനെ വീടിന്റെ മുന്നിൽ കണ്ടപ്പോൾ അതിൽ ഒന്ന് ഞെട്ടി. അഴുക്കുപിടിച്ച ഒരു കസേര വൃത്തിയാക്കി സാറിനെ അതിൽ ഇരുത്തി അവൻ ചായ കൊടുത്തു . വേണ്ടെങ്കിൽ തന്നെയും അത് അവനോട് യാത്ര പറഞ്ഞു ഇറങ്ങി. പിറ്റേദിവസം നടന്ന കാര്യങ്ങളെല്ലാം ശാലിനി ടീച്ചറെയും കൂട്ടി ഓഫീസിൽ ഇരുന്ന് ഹെഡ്മാസ്റ്ററോട് പറയുമ്പോൾ. തെറ്റിദ്ധാരണയുടെ പേരിൽ ശാലിനി ടീച്ചറുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
ടീച്ചർമാരുടെ എല്ലാം സഹായം പ്രകാരം അവന്റെ വീട്ടിലേക്ക് കുറെ കസേരകളും ഒരു മേശയും ഇറക്കി കൂട്ടത്തിൽ ഒരു യൂണിഫോം. യൂണിഫോം അവന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ നിറഞ്ഞ കണ്ണുകളോട് അവൻ ജോർജ് സാറിനെ കെട്ടിപ്പിടിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ എല്ലാം സഹായം കൊണ്ട് അവന്റെ വീടെല്ലാം പുതുക്കിപ്പണിത്. വീട്ടിലേക്ക് വേണ്ട സാധനങ്ങൾ എല്ലാം വാങ്ങി കൊടുത്തത് ശാലിനി ടീച്ചർ ആയിരുന്നു. പിന്നീട് അവരിൽ ഉണ്ടാക്കിയ മാറ്റം എല്ലാവരെയും വളരെയധികം അത്ഭുതപ്പെടുത്തി.
അവൻ നല്ല രീതിയിൽ പഠിച്ച് ഉയർന്ന മാർക്കോടെ പ്ലസ് ടു പാസായി ഇപ്പോഴവൻ ഡോക്ടറാണ്. അവന്റെ കോൺവെക്കേഷൻ പ്രോഗ്രാമിന് ശാലിനി ടീച്ചറെയും ജോർജ് സാറിനെയും അവൻ ക്ഷണിച്ചിരുന്നു. ടീച്ചറെ കാത്ത് അവൻ കോളേജിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരുടെ അടുത്തും ചെന്ന് ജോർജ് സാറിനെ കുറിച്ച് ശാല ടീച്ചറെ കുറിച്ചും പറയുന്നതിന് അവനെ നൂറുനാവായിരുന്നു. കോൺവെക്കേഷന്റെ പ്രസംഗത്തിൽ എല്ലാവരുടെയും മുന്നിൽവെച്ച് അവൻ പറഞ്ഞു. എന്റെ വിജയത്തിനും ഞാൻ പഠിച്ചതിനും കാരണം ശരീര ടീച്ചർ മാത്രമാണ് ഇല്ലെങ്കിൽ ഇപ്പോൾ ഏതെങ്കിലും ഒരു തട്ടുകടയിൽ ഞാൻ പാത്രം കഴുകാൻ നിൽക്കുമായിരുന്നു എന്റെ എല്ലാ വിജയത്തിനും കാരണം എന്റെ രണ്ട് ടീച്ചേഴ്സ് മാത്രമാണ്. ഇതെല്ലാം പറയുമ്പോഴും നിറകണ്ണുകളോടെയായിരുന്നു ജോർജ് സാർ ഇരുന്നത്. ശാലിനി ടീച്ചർ താൻ കരയുന്നത് കാണാതിരിക്കാനും മടിയിലിരിക്കുന്ന കുഞ്ഞിനെ ഇറക്കി പഠിക്കുന്നുണ്ടായിരുന്നു.