തേക്കാത്ത യൂണിഫോമും ഇട്ട് അന്നത്തെ ടൈംടേബിൾ പോലും അറിയാതെ കെട്ടിയ ബുക്കുകൾ എല്ലാം എടുത്ത് അവൻ സ്കൂളിലേക്ക് ഓടുകയായിരുന്നു. എടാ നീ കൂടെ എടുത്തിട്ടുണ്ടോ എന്ന് ചിലപ്പോൾ മഴപെയ്യും. ഇല്ലടാ ഞാൻ എടുത്തിട്ടില്ല. വീട്ടിലുള്ള ഒരു കുട ചേച്ചി എടുത്തുകൊണ്ടുപോയി ആഷിക് കൂട്ടുകാരനോട് മറുപടി പറഞ്ഞു. ശരി എന്നാ നമുക്ക് ഓടാം കൂട്ടുകാരൻ പറഞ്ഞു. ഇല്ലടാ എനിക്ക് തീരെ വയ്യ ഇന്നലെ അച്ഛൻ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കി ചോറെല്ലാം എടുത്തു കളഞ്ഞു ഞാൻ ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതാണ് ഇന്നലെ രാത്രിയും ഇന്നും ഞാൻ ഒന്നും കഴിച്ചിട്ടില്ല.
അതുകൊണ്ട് എനിക്ക് തീരെ വയ്യ. സ്കൂളിലേക്ക് എത്തിയപ്പോഴേക്കും അസംബ്ലി തുടങ്ങിയിരുന്നു. ആഷിക് കൂട്ടുകാരനോട് പറഞ്ഞു എനിക്ക് വയ്യ ഞാൻ ക്ലാസ് റൂമിൽ പോയി കിടക്കാൻ പോവുകയാണ്. കൂട്ടുകാരൻ ശരിയെന്ന് തലയാട്ടി. എന്നാൽ അസംബ്ലി തുടങ്ങുമ്പോഴേക്കും ക്ലാസ് റൂമിൽ നിന്ന് ആഷിക്കിനെയും കൂട്ടി കണക്ക് മാഷാ അസംബ്ലിയിൽ കൊണ്ട് നിർത്തി. പക്ഷേ കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും അവൻ തലകറങ്ങി വീണു. എല്ലാവരും ചേർന്ന് അവനെ ക്ലാസ് റൂമിൽ കൊണ്ടുപോയി കിടത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും ആഷിക്കിന് ബോധം വന്നിരുന്നു.
എല്ലാവരോടും അവൻ ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് തലകറങ്ങി വീണതെന്ന് പറയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു പക്ഷേ പേടികൊണ്ട് ഞാൻ അത് പറഞ്ഞില്ല. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും കണക്ക് മാഷ് ക്ലാസിലേക്ക് വന്നു. ആഷിക്കിന് വയ്യാത്തതുകൊണ്ട് അവൻ ഓർമ്മകൾക്ക് ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കിയ കൂട്ടുകാരൻ അവന്റെ പുസ്തകം ആഷിക്കിന് നേരെ നീട്ടി. എന്നാൽ കണക്ക് മാഷിന് ഒരു അത്ഭുതമായിരുന്നു ആഷിക്ക ആയിരുന്നു സ്ഥിരമായി ഹോംവർക്ക് ചെയ്തു വരാതിരുന്ന കുട്ടി.
അതുകൊണ്ടുതന്നെ കൂട്ടുകാരനെ തല്ലാൻ വേണ്ടി കണക്ക് മാഷ് ചൂരൽ എടുത്തപ്പോൾ ആഷിക് എഴുന്നേറ്റ് നിന്നു പറഞ്ഞു ഹോം വർക്ക് ചെയ്തിട്ടില്ല ഇത് അവന്റെ പുസ്തകമാണ്. അത് കേട്ടപ്പോൾ കണക്ക് മാഷിനെ വളരെയധികം ദേഷ്യം തോന്നി രണ്ടുപേരും ഇന്ന് തന്നെ ഹെഡ്മാസ്റ്ററിനെ കണ്ടിട്ട് ക്ലാസിലേക്ക് കയറിയാൽ മതി. പറഞ്ഞ് അവരെ ക്ലാസ്സിൽ നിന്ന് പുറത്താക്കി അന്ന് ഇന്റർവെല്ലിനെ ഹെഡ്മാഷിനെ കാണാനായി കണക്ക് ടീച്ചറും അവരുടെ കൂടെ വന്നു.
അവർക്ക് എല്ലാവർക്കും തന്നെ സത്യം അറിയണമെന്നുണ്ടായിരുന്നു ഇല്ലെങ്കിൽ അവരുടെ മാതാപിതാക്കളെ സ്കൂളിലേക്ക് എത്തിക്കണം എന്നതായിരുന്നു തീരുമാനം. എന്നാൽ അത് വേണ്ട ഞങ്ങൾ സത്യം പറയാം എന്ന് കൂട്ടുകാരൻ പറഞ്ഞു. ആഷിക്കിന്റെ വീട്ടിലുണ്ടായ സംഭവങ്ങളെല്ലാം തന്നെ കേട്ടപ്പോൾ കണക്ക് മാഷിന്റെയും ഹെഡ്മാസ്റ്ററിന്റെയും കണ്ണുകൾ നിറഞ്ഞു.
ഒരു നിമിഷം പോലും വൈകാതെ കണക്ക് മാഷ് ഓടിച്ചെന്ന് അദ്ദേഹത്തിന് പൊതിച്ചോറ് ആഷിക്കിനായി കൊടുത്തു. ആർത്തിയോടെ അവൻ കഴിക്കുന്നത് കണ്ട് അവർ മൂന്നുപേരും കരയുകയായിരുന്നു. കുട്ടികളെ മനസ്സിലാക്കാതെ അവരെ ശിക്ഷിച്ചതിന്റെ പേരിൽ കണക്ക് മാഷിന് വല്ലാത്ത കുറ്റബോധം ഉണ്ടായിരുന്നു. പിറ്റേ ദിവസം കണക്ക് മാഷ് സ്കൂളിലേക്ക് വരുമ്പോൾ ഒരു പൊതിച്ചോറ് അവനു വേണ്ടി കൊണ്ടുവന്നിരുന്നു. ഇപ്പോൾ അവൻ പഠിച്ച് ഒരു കണക്കു മാഷ് ആയിരിക്കുന്നു അവന്റെ കൂട്ടുകാരനാണ് എന്ന് പറയുന്നതിൽ എനിക്ക് എപ്പോഴും അഭിമാനമായിരുന്നു.