പ്രസവം കഴിഞ്ഞ് കുഞ്ഞിനെ നോക്കാനും ഭാര്യക്ക് കഷായം മറ്റും മരുന്നുകളും മറ്റും തയ്യാറാക്കി നൽകുന്നതിന് അറിവുള്ള ഒരു ചേച്ചിയെ അന്വേഷിച്ചത് നടക്കുന്നതിനിടയിലാണ് അദ്ദേഹം അവനെ പരിചയപ്പെടുത്തി കൊടുക്കുന്നത്. 13 വയസ്സ് മാത്രം പ്രായം വരുന്ന ഈ പയ്യൻ എങ്ങനെയാണ് കുഞ്ഞിന്റെ കാര്യങ്ങളും അവളുടെ കാര്യങ്ങളും നോക്കുന്നത് എന്നയാൾ അത്ഭുതപ്പെട്ടു. ഇതിനെക്കൊണ്ട് ഇത് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അയാൾ അത് പറയുന്നത് കേട്ടപ്പോൾ ബ്രോക്കർ പറഞ്ഞു.
അവൻ കുഞ്ഞുങ്ങളെ നന്നായി തന്നെ നോക്കും മുൻപ് അവൻ ജോലി ചെയ്തിരുന്ന സ്ഥലത്തെ എല്ലാവരും തന്നെ മറ്റുള്ളവർക്ക് വേണ്ടി അവനെ റെക്കമെന്റ് ചെയ്യാറുള്ളതാണ്. കൂടാതെ അവന് വെറും 15,000 രൂപ മാത്രമേ വേണ്ടൂ. പിന്നെ ഒരു കാര്യം ഇത് അധികം പുറത്തറിയാതെ സൂക്ഷിക്കണം കാരണം 13 വയസ്സ് മാത്രമേ പ്രായമായിട്ടുള്ളൂ ബാലവേല എന്ന് പറഞ്ഞ് പിന്നീട് ഒരു പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ട്. ബ്രോക്കർ പറയുന്നത് കേട്ടപ്പോൾ അയാൾക്ക് ചെറിയൊരു വിശ്വാസമുണ്ടായി അഡ്വാൻസ് എല്ലാം കൊടുത്ത് ശരി എന്ന് ഓക്കേ പറഞ്ഞു.
തിരിച്ചു വീട്ടിലേക്ക് എത്തിയപ്പോൾ അയാൾ പ്രതീക്ഷിച്ചത് പോലെ തന്നെ ഭാര്യ തിരിഞ്ഞു. എന്തു പണിയാണ് കാണിച്ചത്. ഒരു 13 വയസ്സുള്ള കുട്ടി എങ്ങനെയാണ് കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നത്. പക്ഷേ ബ്രോക്കർ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടപ്പോൾ ഭാര്യ പറഞ്ഞു ശരി നാളെ വന്നു നോക്കട്ടെ. നമുക്ക് തീരുമാനമെടുക്കാം. പിറ്റേദിവസം അതിരാവിലെ തന്നെ അവൻ വീട്ടിലേക്ക് എത്തിയിരുന്നു. വാതിൽ തുറന്ന് നോക്കിയപ്പോൾ അവനായിരുന്നു. അവന്റെ പേര് ആകാശ്.
കുഞ്ഞു കരയുന്നത് കേട്ട് അവൻ വേഗം തന്നെ കുഞ്ഞിന്റെ അടുത്തേക്ക് പോയി. അവനെ കണ്ടതും കുഞ്ഞ് കരച്ചിലു നിർത്തി. പിന്നീട് കുഞ്ഞിന്റെ കാര്യങ്ങൾ മാത്രമല്ല ആ വീട്ടിലെ മറ്റു രണ്ടു കുഞ്ഞുങ്ങളുടെ കാര്യങ്ങളും അവളുടെ കാര്യങ്ങളും എല്ലാം അവന് കൃത്യമായി തന്നെ ചെയ്തു അതെല്ലാം കാണുമ്പോൾ അവർക്ക് വലിയ അത്ഭുതം ആയിരുന്നു. എങ്ങനെയാണ് ഇതെല്ലാം നീ പഠിച്ചത് എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു. എന്റെ വീട് കോളനി അച്ഛൻ കള്ളുകുടിച്ച് എപ്പോഴും നടക്കും അതുകൊണ്ട് വീട്ടിലെ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ല എന്റെ അമ്മയ്ക്ക് രണ്ടാമത് ഒരു കുഞ്ഞുജനിച്ചപ്പോൾ അടുത്ത വീട്ടിലെ സ്ത്രീയായിരുന്നു.
നോക്കാനായി വന്നത് അവർ കുഞ്ഞിനെ കുളിപ്പിക്കുന്നതും അമ്മയ്ക്ക് കഷായം വെച്ചുകൊടുക്കുന്നതും എല്ലാം ഞാൻ വലിയ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ടായിരുന്നു. പെട്ടെന്നായിരുന്നു ആ സ്ത്രീക്ക് വയ്യാതായത് അതോടെ കുഞ്ഞിനെ നോക്കാൻ വേറെ ആരും ഇല്ലാതായി. അതുകൊണ്ട് ഞാൻ കുഞ്ഞിനെയും അമ്മയുടെയും കാര്യങ്ങൾ എല്ലാം നോക്കി അങ്ങനെയാണ് ഞാൻ ഇത് പഠിച്ചത്. അവൻ പറയുമ്പോൾ അത്ഭുതത്തോടെയായിരുന്നു ഞങ്ങൾ രണ്ടുപേരും കേട്ടുനിന്നത് ജീവിതം ഓരോരുത്തരെയും പഠിപ്പിക്കുന്നത് അപ്രകാരമാണ്.
അവന്റെ അവസാന ദിവസത്തെ ജോലി കഴിഞ്ഞ് തിരികെ പോരുമ്പോൾ ഞാൻ 50000 രൂപ അവന്റെ കയ്യിൽ ഏൽപ്പിച്ചു. എന്നാൽ അതിൽനിന്ന് അവൻ 15,000 രൂപ മാത്രമേ എടുത്തുള്ളൂ. പൈസ തിരികെ കൊടുത്തിട്ട് അവൻ പറഞ്ഞു ഇത് ഞാൻ വാങ്ങില്ല കാരണം 15,000 രൂപയേ ഉള്ളൂ എന്ന് പറഞ്ഞപ്പോഴല്ലേ നിങ്ങൾ എന്നെ ജോലിക്ക് തെരഞ്ഞെടുത്തത് ഇപ്പോൾ ഞാൻ ഇത് നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങുകയാണെങ്കിൽ പിന്നീട് എല്ലാവരും അത് തന്നെയായിരിക്കും ചിന്തിക്കുക. അതുകൊണ്ട് വേണ്ട എനിക്ക് പറ്റിയ ജോലി വേറെ എവിടെയെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ അറിയിച്ചാൽ മാത്രം മതി. അതു പറഞ്ഞ് അവനാ പടികൾ ഇറങ്ങിപ്പോയി.