ആണിന്റെ തുണിയില്ലാതെ ജീവിക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ. കൂടുതൽ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഈ പേപ്പറിൽ ഒപ്പ് രാജീവ്. രാജീവ് മറുത്തൊന്നും പറയാതെ തന്നെ ഡിവോഴ്സ് പേപ്പറിൽ ഒപ്പുവെച്ചു. ഒരേയൊരു മകനെ അയാൾക്ക് കിട്ടിയില്ല. ജീവിതത്തിൽ നിന്ന് അതും അങ്ങനെ തീർന്നു. ഒരിക്കൽപോലും രാജീവിനെ മനസ്സിലാക്കുവാനോ അവന്റെ മനസ്സിനെ നന്മയെ തിരിച്ചറിയുവാനോ ഭാര്യക്ക് സാധിച്ചിരുന്നില്ല എപ്പോഴും അവൾ അവന്റെ നെഗറ്റീവുകളെ മാത്രമായിരുന്നു ചൂണ്ടി കാണിച്ചിരുന്നത്.
അതുകൊണ്ടുതന്നെ അവനെ സ്നേഹിക്കുവാൻ അവൾക്ക് സാധിച്ചിരുന്നില്ല. അന്ന് രാത്രി രാജീവ് വളരെയധികം സങ്കടത്തിൽ ആയിരുന്നു. അവന്റെ കൂട്ടുകാരെല്ലാവരും ചേർന്ന് അന്ന് രാത്രി അവർ മദ്യപിച്ചു. മദ്യത്തിന്റെ ലഹരിയിൽ ആവാം അവർക്ക് ഒരു യാത്ര പോകണം എന്ന് തോന്നി അവർ നേരെ ബോബയിലേക്ക് യാത്ര തിരിച്ചു. മുംബൈയിലെത്തി റൂമെടുത്ത് ഫ്രഷ് ആയി മദ്യപാനത്തിന്റെ എല്ലാ ലഹരിയും തീർന്നപ്പോഴായിരുന്നു എന്തിനാണ് ഇങ്ങോട്ടേക്ക് വന്നതെന്ന് അവർ ചിന്തിച്ചത്.
ഉടനെ തന്നെ തിരിച്ച് നാട്ടിലേക്ക് പോകുവാൻ അവർ തീരുമാനിച്ചു. പോകുന്ന വഴിയിൽ കണ്ട പാറയിൽ കയറി രണ്ടെണ്ണം കഴിക്കാം എന്നവർ ഉറപ്പിച്ച് ഇറങ്ങി. കള്ളുകുടിച്ച് ബോധം പോയപ്പോഴായിരുന്നു അവർക്ക് അവിടെയുള്ള പ്രശസ്തമായ ചുവന്ന തെരുവുകളിലേക്ക് പോകണമെന്ന് ആഗ്രഹം ഉദിച്ചത്. അവിടേക്ക് യാത്ര ചെയ്തപ്പോൾ ഒരുപാട് സ്ത്രീകളെ അവർ കണ്ടു. അതിൽ പ്രായമായവരും ചെറുപ്പകാരികളും അതുപോലെ തന്നെ ആരോരുമില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളും ഒരുപാടുണ്ടായിരുന്നു. അവർ അതിൽ ഒരു വേശ്യാലയത്തിൽ കയറി.
എന്നാൽ രാജീവിനെയും ആരെയും തന്നെ ഇഷ്ടപ്പെട്ടില്ല എപ്പോഴായിരുന്നു ഒരു മുറിയിൽ ഇരുന്ന ഒരു സ്ത്രീ കുഞ്ഞിന് പാലു കൊടുക്കുന്നത് കണ്ടത്. അവളെ കണ്ടപ്പോൾ രാജീവിനെ ഇഷ്ടപ്പെട്ടു. ഉടനെതന്നെ സഹായത്തിനായി വന്ന സ്ത്രീ അവളുടെ കൈയിൽ നിന്ന് കുട്ടിയെ ബലമായി പിടിച്ചു വാങ്ങി. കുട്ടി വിശന്നിട്ടാവാം വാവിട്ടു കരഞ്ഞു തുടങ്ങി. രാജീവ് അകത്തേക്ക് കടന്ന് വാതിൽ അടച്ചു അവളെ കെട്ടിപ്പിടിച്ച് കുറെ ഉമ്മവച്ചു. പക്ഷേ അവളിൽ യാതൊരു തരത്തിലുമുള്ള വികാരങ്ങളും ഒരു പ്രതികരണമോ ഉണ്ടായിരുന്നില്ല..
കാര്യം എന്താണെന്ന് തിരക്കിയപ്പോൾ ആയിരുന്നു അവൾ പറഞ്ഞത്. നിങ്ങൾ എന്നെ എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ പക്ഷേ എത്രയും പെട്ടെന്ന് വേണം എന്റെ മകൻ അവിടെ പാല കിട്ടാത്തതുകൊണ്ട് വിശന്നു കരയുകയാണ് എനിക്ക് അവന്റെ അടുത്തേക്ക് പെട്ടെന്ന് തന്നെ പോകണം. ഇത്രയും നേരം ഞാൻ എന്റെ മകനെ പാല് കൊടുക്കാൻ വേണ്ടി ശ്രമിക്കുകയായിരുന്നു അപ്പോഴെല്ലാം ഓരോരുത്തരായി കടന്നു വന്നുകൊണ്ടിരുന്നു. പിന്നീട് രാജീവിനെയും അവളോട് അത്തരത്തിൽ പെരുമാറാൻ സാധിച്ചില്ല ഉടനെ തന്നെ ആ സ്ത്രീയുടെ കൈയിൽനിന്ന് കുഞ്ഞിനെ വാങ്ങി അവളുടെ അടുത്തേക്ക് കൊടുത്തു കുഞ്ഞ് ആർത്തിയോടെ പാല് കുടിക്കുന്നത് രാജീവ് നോക്കി നിന്നു.
പിറ്റേ ദിവസം തന്നെ തിരിച്ചു നാട്ടിലേക്ക് പോകാൻ അവർ തീരുമാനിച്ചു എന്നാൽ പോകുന്നതിനു മുൻപ് കുഞ്ഞിനെ കുറിച്ച് സാധനങ്ങൾ വാങ്ങി കൊടുക്കണമെന്ന് രാജീവിന് ആഗ്രഹമുണ്ടായിരുന്നു. പ്രകാരം അവിടേക്ക് വീണ്ടും ചെന്നപ്പോഴായിരുന്നു ഒരു വണ്ടി നിറയെ ആളുകൾ വന്ന് അവളെ അവിടെ നിന്ന് ബലമായി പിടിച്ചു കൊണ്ടു പോകുന്നത് കണ്ടത്. അവളെ മറ്റൊരു വേശ്യലയത്തിലേക്ക് ആയിരുന്നു അവർ കൊണ്ടുപോകുന്നത് പക്ഷേ അവളുടെ കുഞ്ഞിനെ ആരുംതന്നെ ശ്രദ്ധിക്കുന്നില്ല തെരുവിൽ കിടന്ന് കരയുന്ന കുട്ടിയെ ആർക്കും ആവശ്യമില്ലായിരുന്നു.
രാജീവ് ഓടിച്ചെന്ന് കുഞ്ഞിനെ എടുത്ത് കാറിൽ ഓടിക്കയറി അവർ വേഗം തന്നെ നാട്ടിലേക്ക് തിരിച്ചു. കുറെ ദൂരം പോയെങ്കിലും അവർ വീണ്ടും വരുമോ എന്ന് അവർ സംശയിച്ചു അപ്പോൾ രാജീവ് കൂട്ടുകാരോട് പറഞ്ഞു. ഇവനെ അന്വേഷിച്ച് വരുന്നുണ്ടെങ്കിൽ അത് ഇവന്റെ അമ്മ മാത്രമായിരിക്കും. എന്റെ കുഞ്ഞിനോട് ഞാനൊരു ചെകുത്താൻ ആണെന്ന് പറഞ്ഞു വളർത്തിയ എന്റെ ഭാര്യയുടെ മുന്നിൽ വച്ച് ഞാൻ ഈ കുഞ്ഞിനെ നന്നായി വളർത്തി അവന്റെ അമ്മയ്ക്ക് തിരികെ നൽകും.