അന്നും അവൾ ആ കുപ്പായം എടുത്ത് തന്റെ ദേഹത്തോട് ചേർത്തുവച്ചു. അത് ഏറ്റവും കൂടുതൽ ചെയ്യുന്നത് തനിക്കാണെന്ന് അവൾ സ്വയം മനസ്സിൽ പറഞ്ഞു. അപ്പോഴായിരുന്നു കൊച്ചമ്മയുടെ വിളി. എവിടെയാ ആ ഉടുപ്പ് നീ ഇതുവരെ ഇസ്തിരി ചെയ്തില്ലേ. ചെയ്തുകൊണ്ടിരിക്കുകയാണ് കൊച്ചമ്മ ഇപ്പോൾ തരാം താമര മറുപടി പറഞ്ഞു. അവൾ പെട്ടെന്ന് തന്നെ വസ്ത്രങ്ങളെല്ലാം ഇസ്തിരി ചെയ്തു റൂമിലേക്ക് ചെന്നു അപ്പോൾ തന്നെ അതേ പ്രായത്തിലുള്ള മീനു മേക്കപ്പ് ചെയ്യുന്നതും അവൾ ഒരുങ്ങുന്നതും കണ്ടു.
അവളെത്തന്നെ നോക്കി നിൽക്കുമ്പോൾ ആയിരുന്നു കൊച്ചമ്മ കയ്യിലിരിക്കുന്ന വസ്ത്രം പിടിച്ചു വാങ്ങിയത്. എന്താണ് ഈ വസ്ത്രത്തിൽ ഒരു രൂക്ഷമായ ഗന്ധം. നീ ഇത് വൃത്തിയിൽ കഴുകിയതല്ലേ. താമര പറഞ്ഞു അതേ കൊച്ചമ്മേ ഞാൻ വൃത്തിയിൽ കഴുകിയതാണ്. മോളെ മീനു നീ ഭക്ഷണത്തിന് കുറച്ച് സ്പ്രൈ തെച്ചതിനു ശേഷം മാത്രം ഇട്ടാൽ മതി. മീനു ശരി എന്ന് പറഞ്ഞ് വസ്ത്രം മാറാനായി അകത്തേക്ക് പോയി. കൊച്ചമ്മ പറഞ്ഞു തുടങ്ങി. മീനുവിനൊപ്പം ഞാനും ഒന്നു പുറത്തു പോവുകയാണ് ഞാൻ വരുമ്പോഴേക്കും വീടെല്ലാം തന്നെ വൃത്തിയായിരിക്കണം.
അതുപോലെ മീനുവിന്റെ മുറിയും ബാത്റൂമും നീ കഴുകി വൃത്തിയാക്കി വയ്ക്കണം ആരെങ്കിലും വന്ന് വാതിൽ തട്ടുകയാണെങ്കിൽ നീ തുറക്കാൻ നിൽക്കേണ്ട ഞാൻ വന്നിട്ട് നോക്കിക്കോളാം. കൊച്ചമ്മ പറയുന്നതെല്ലാം കേട്ടാൽ താമര തലയാട്ടി നിന്നു. താഴേക്ക് ഇറങ്ങിയപ്പോൾ ആയിരുന്നു അടുക്കളയിൽ ഒരുപാട് പാത്രങ്ങൾ കഴുകാൻ ഉണ്ട് മേശയിൽ ഇറച്ചിയുടെയും മീനിന്റെയും അവശിഷ്ടങ്ങൾ കിടക്കുന്നു അവൾക്കെല്ലാം തന്നെ എടുത്തു വൃത്തിയാക്കി. അവൾക്കായി മാറ്റിവെച്ച രാവിലത്തെ ഭക്ഷണത്തിനായി പാത്രം തുറന്നു നോക്കിയപ്പോൾ ഇന്നലത്തെ പഴങ്കഞ്ഞിയും അതിനുമുകളിൽ കുറച്ച് സാമ്പാറും.
വീട്ടിലെ ദാരിദ്ര്യം ആലോചിച്ചു നോക്കുമ്പോൾ അതെല്ലാം തന്നെ അവൾക്ക് വലിയ സദ്യ തന്നെയായിരുന്നു. ചെറിയ പുളിപ്പ് കലർന്ന രുചിയോടെ അവൾ അതെല്ലാം തന്നെ കഴിച്ചു. തുടർന്ന് ചൂലുമായി മീനുവിന്റെ മുറിയിലേക്ക് നടന്നു. താമരയെ സംബന്ധിച്ചിടത്തോളം അതൊരു സ്വർഗ്ഗലോകം തന്നെയായിരുന്നു ഒരുപാട് നിറത്തിലുള്ള വസ്ത്രങ്ങൾ അതിനെ മാച്ചായി വരുന്ന ആഭരണങ്ങൾ. മുറിയുടെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന മീനുവിന്റെ വസ്ത്രം അവൾ എടുത്തു നോക്കി.
അത് ഏറ്റവും കൂടുതൽ ചേരുന്നത് തനിക്കാണെന്ന് അവൾ സ്വയം മനസ്സിൽ വിചാരിച്ചു. വളരെ കഷ്ടപ്പെട്ടാണെങ്കിലും അവൾ ആ വസ്ത്രം തന്റെ ദേഹത്ത് കൂടി കയറ്റി ഇറക്കി മേശ തുറന്നു അതിന് അനുയോജ്യമായ വളയും മാലയും എല്ലാം അണിഞ്ഞു. മുടി ചീകി മിനിക്കുമ്പോൾ ആയിരുന്നു പിറകെ നിന്ന് ആ വിളി കേട്ടത്. പിന്നെ നിൽക്കുന്ന കൊച്ചമ്മയെ കണ്ട താമര ഞെട്ടിവിറച്ചു. അപ്പോൾ ഇതാണല്ലേ വീട്ടിൽ ആരും ഇല്ലാതിരിക്കുമ്പോൾ നിന്റെ പരിപാടി. നിനക്ക് ഒരു മാസം ഞാൻ തരുന്ന ശമ്പളത്തിനേക്കാൾ വിലയുണ്ടെടി ഈ വസ്ത്രങ്ങൾ ഓരോന്നിനും.
വെറുതെയല്ല മീനുവിന്റെ വസ്ത്രങ്ങൾക്കെല്ലാം ഈയിടെയായി ഒരു രൂക്ഷമായ ഗന്ധം ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഇതെല്ലാം നിന്റെ പണിയാണ് അല്ലേ. ഇതോടെ നിർത്തിക്കോണം ഈ വീട്ടിലുള്ള നിന്റെ ജോലി ഇപ്പോൾ ഇറങ്ങണം ഇവിടെ നിന്ന്. പിന്നീട് താമരയുടെ മുഖത്തേക്ക് ഒരു അടിയായിരുന്നു കിട്ടിയത്. സങ്കടം സഹിക്കവയ്യാതെ താമര വസ്ത്രങ്ങളെല്ലാം ഊരിക്കൊടുത്ത് അവളുടെ ചെറിയ വസ്ത്രങ്ങൾ ഒരു സഞ്ചിയിൽ ആക്കി ആ വീട്ടിൽ നിന്ന് പടിയിറങ്ങി. അവിടെനിന്ന് ഇറങ്ങിപ്പോരുമ്പോഴും കൊച്ചമ്മ പറഞ്ഞ വാക്കുകൾ അവളുടെ ചെവികളിൽ മൂളിക്കൊണ്ടിരുന്നു. നിന്റെ ഒരു മാസത്തെ ശമ്പളത്തേക്കാൾ വിലയുണ്ട് എന്റെ മകളുടെ വസ്ത്രങ്ങൾക്ക്.