ഹോസ്റ്റലിൽ നിന്ന് വീണ്ടും പണം കളവ് പോയി. അത് കൃത്യമായി തന്നെ നിലീമയുടെ ബാഗിൽ നിന്നും കിട്ടുകയും ചെയ്തു. അതോടെ ആ ഹോസ്റ്റലിൽ മുമ്പുണ്ടായിരുന്ന എല്ലാ കളവുകളും ചെയ്തത് അവളാണെന്ന് ഹോസ്റ്റലിലെ കുട്ടികളും വാഡനും എല്ലാം വിശ്വസിച്ചു. കുട്ടികളെല്ലാവരും തന്നെ അവൾ ഒരു കളിയാണെന്ന് മുഖഭാവത്തിൽ നോക്കുവാൻ ആരംഭിച്ചു. കൂടാതെ ആരും തന്നെ അവളെ കൂടെ നിർത്താതെയുമായി. പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരുന്നു നിലീമ.
അച്ഛൻ ഒരു കൃഷിക്കാരനായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അയാൾ അവളെ പഠിപ്പിക്കുന്നത്. അച്ഛന്റെ അവസ്ഥ ആലോചിച്ചുകൊണ്ട് ഹോസ്റ്റലിലെ വാർഡൻ അത് വിളിച്ചു പറയാതെ ഇരുന്നു. എങ്കിലും താനല്ല അത് ചെയ്തതെന്ന് അവൾ ഉറപ്പായിരുന്നു പക്ഷേ എല്ലാവരുടെയും മുമ്പിൽ വെച്ച് പറഞ്ഞതുകൊണ്ട് അവൾക്ക് അത് വലിയ അപമാനമായിരുന്നു. ഇപ്പോൾ ഹോസ്റ്റലിൽ മാത്രമേ അറിഞ്ഞിട്ടുള്ളൂ കുറച്ചു കഴിഞ്ഞാൽ കോളേജ് മുഴുവൻ അറിയും എന്ന് അവൾക്കു ഉറപ്പായിരുന്നു അതുകൊണ്ടുതന്നെ ഇനി ജീവിച്ചിരിക്കാൻ അവൾക്ക് താല്പര്യമില്ലാതെ മരിക്കാൻ വേണ്ടി അവൾ തീരുമാനിച്ചു.
മരിക്കാനായി ഒരുങ്ങുമ്പോൾ ആയിരുന്നു ഒരു കൈ വന്ന് പിടിച്ചത്. അത് മെർലിൻ ആയിരുന്നു. അവൾ അധികമാരോടും തന്നെ സംസാരിക്കില്ല നല്ല പൈസയുള്ള കുട്ടിയാണ്. ഞാനും അവളോട് അധികം സംസാരിക്കാറില്ല പക്ഷേ ഒരു ആവശ്യം വന്നപ്പോൾ അവസാനം അവൾ മാത്രമായിരുന്നു കൂടെ വന്നത്. നീ എന്റെ കൂടെ റൂം ഷെയർ ചെയ്തു കൊള്ളൂ നീ ആത്മഹത്യ ചെയ്താൽ ചെയ്ത കുറ്റം ഇല്ലാതാകുമോ നാണക്കേട് ഇല്ലാതാകുമോ. കുറ്റം ചെയ്തിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം എന്റെ കൂടെ വരാം.
അവൾ അത് പറഞ്ഞതും വീണ്ടും ജീവിക്കണമെന്ന് അവൾക്ക് ആഗ്രഹം തോന്നി എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം മെർലിന്റെ മാല കാണാതായി എല്ലാവരും ചേർന്ന് സംശയിച്ചു. സംശയം മാത്രമല്ല അവളുടെ ബാഗിൽ നിന്ന് മാല കണ്ടുകിട്ടുകയും ചെയ്തു. അതോടെ എല്ലാവരും വീണ്ടും അവളെ കളിയാക്കി മാറ്റി എന്നാൽ കുറച്ച് സമയത്തിന് ശേഷം എല്ലാവരുടെ ഫോണിലും ഒരു വീഡിയോ മെസ്സേജ് വന്നു. അത് തുറന്നു നോക്കിയപ്പോൾ അവളുടെ കൂട്ടുകാരി അഞ്ജലിയായിരുന്നു മാലയെടുത്ത് നിലീമയുടെ ബാഗിൽ കൊണ്ടിട്ട്.
ഈ വീഡിയോ റെക്കോർഡ് ചെയ്തത് മെർലിൻ ആയിരുന്നു. മെർലിൻ പറഞ്ഞു കഴിഞ്ഞ കുറെ നാളുകളായി ഹോസ്റ്റലിൽ നടന്ന എല്ലാ കളവും ചെയ്തത് അഞ്ജലിയാണ് അവളുടെ അച്ഛൻ പോലീസിൽ ആയതുകൊണ്ട് അവളെ ആരും തന്നെ സംശയിക്കില്ലല്ലോ അതുകൊണ്ടാണ് എല്ലാ കളവും ഇവളുടെ തലയിൽ കൊണ്ടിട്ടത്. എന്റെ വായ്പ തന്നെ എനിക്കറിയാമായിരുന്നു അത് ചെയ്തത് ഇവൾ അല്ലെന്ന്.
അതാണ് ഞാൻ റെക്കോർഡ് ചെയ്യാൻ മൊബൈൽ ഫോൺ എടുത്തു നോക്കിയത്. അഞ്ജലി ഇത്രയധികം ഒറ്റ സുഹൃത്തായിരുന്നിട്ടും അവളെ ഒന്ന് മനസ്സിലാക്കാൻ പോലും സാധിച്ചില്ല. എല്ലാവർക്കും തന്നെ സത്യം മനസ്സിലായി പക്ഷേ അവൾ ആരോടും ഒന്നും പറഞ്ഞില്ല. എല്ലാം കണ്ട് ചിരിച്ചു നിൽക്കുക മാത്രമേ ഉണ്ടായിരുന്നുള്ളൂ.