അച്ഛൻ മരിക്കുന്ന സമയത്ത് ഉണ്ണി വളരെയധികം ചെറുതായിരുന്നു. സ്കൂളിൽ പഠിക്കുന്ന പ്രായം. ആ പ്രായത്തിൽ ആയാലും അവനെ അമ്മയുടെ കാര്യത്തിൽ വലിയ ശ്രദ്ധയായിരുന്നു സ്കൂളിൽനിന്ന് വരുമ്പോൾ ചോറ്റുപാത്രത്തിൽ അമ്മയ്ക്ക് വേണ്ടി ചോറു കൊണ്ടുവരാൻ അവൻ മറന്നിരുന്നില്ല. അമ്മയ്ക്ക് അതെല്ലാം കാണുമ്പോൾ തന്നെ വലിയ സങ്കടം ആയിരുന്നു. നാട്ടിലെ അടുത്തുള്ള വീടുകളിൽ ജോലിക്ക് പോയി വളരെ കഷ്ടപ്പെട്ടായിരുന്നു അമ്മ ഉണ്ണിയെ വളർത്തി വലുതാക്കിയത്.
അമ്മ ഒരുപാട് കഷ്ടപ്പെടുന്നത് കണ്ടിട്ടാവണം ഏഴാം ക്ലാസ് തൊട്ട് അവൻ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആ പ്രായത്തിൽ അവനെ ചെയ്യാൻ പറ്റുന്ന ജോലികളെല്ലാം തന്നെ അവൻ ചെയ്തു. എന്നാൽ തീപ്പെട്ടി കമ്പനിയിൽ അമ്മയ്ക്ക് ജോലി കിട്ടിയതോടുകൂടി അമ്മ ഉണ്ണിയോട് ജോലിക്കു പോകേണ്ട പഠിച്ചാൽ മതി എന്ന് പറഞ്ഞു. ഇപ്പോൾ അവൻ പത്താംക്ലാസിൽ പഠിക്കുന്നു. മുമ്പുണ്ടായിരുന്ന പോലെ അമ്മ അല്ല ഇപ്പോൾ. ആദ്യകാലത്തെ ക്ഷീണം എല്ലാം മാറി അമ്മ പഴയതിനേക്കാൾ സുന്ദരിയായിരിക്കുന്നു.
അത് മാത്രമല്ല അയൽപക്കത്തെ പുതിയ താമസക്കാരൻ അമ്മയെ ശല്യം ചെയ്യുന്നതായി അവൻ ഇടയ്ക്കിടെ കാണുന്നുണ്ട്. അമ്മയുടെ എന്തൊക്കെയോ സംസാരിക്കാൻ പോകുന്നതായും അമ്മ അവിടെ നിന്നെല്ലാം ഒഴിഞ്ഞുമാറുന്നതായി അവൻ കണ്ടു. ഒരു ദിവസം അവൻ അയാളെ തല്ലി. തിരിച്ചയാൾ ഉണ്ണിയോട് ഒന്നും സംസാരിക്കുകയോ പ്രതികരിക്കുകയും ചെയ്തില്ല. ഇപ്പോൾ അവനെ ആരെയും വിശ്വാസമില്ല സ്വന്തം സുഹൃത്തുക്കളെ പോലും. അമ്മയ്ക്ക് ഒരു മകന്റെ സ്ഥാനം മാത്രമായിരുന്നില്ല ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് സംരക്ഷണം നൽകുകയും കൂടിയായിരുന്നു ഉണ്ണി.
മകനെ കിട്ടിയത് എന്ന്. അതെ അത് വളരെയധികം ശരിയുമായിരുന്നു. തുടർ പഠനത്തിനുവേണ്ടി അവനെ ഡൽഹിയിലേക്ക് പോകേണ്ട അവസ്ഥ വന്നു. അവസ്ഥയിലും അവൻ ചിന്തിച്ചത് അമ്മയുടെ കാര്യമായിരുന്നു. അതിനിടയിൽ ആയിരുന്നു അവൻ അറിഞ്ഞത് അടുത്ത വീട്ടിലെ ആ വ്യക്തി അമ്മയുടെ നാട്ടുകാരൻ ആണെന്നും അമ്മയെ ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു എന്നു. ഇപ്പോഴും അമ്മയ്ക്ക് വേണ്ടിയാണ് അയാൾ കല്യാണം പോലും കഴിക്കാതെ ജീവിക്കുന്നത് എന്നും ഉണ്ണി തിരിച്ചറിഞ്ഞു.
പിന്നീട് ചിന്തിക്കാൻ അവൻ നിന്നില്ല അയാളുടെ വീട്ടിലേക്ക് ധൈര്യത്തോടെ കൂടി തന്നെ ഉണ്ണി കയറിച്ചെന്നു. നിങ്ങൾക്ക് എന്റെ അമ്മയെ കല്യാണം കഴിക്കാൻ പറ്റുമോ. ഉണ്ണിയുടെ ചോദ്യം കേട്ടപ്പോൾ അയാൾക്ക് ശരിക്കും സങ്കടമാണ് തോന്നിയത്. എന്റെ അമ്മയ്ക്ക് സമ്മതമാണെങ്കിൽ എനിക്കും സമ്മതമാണ് അയാൾ പറഞ്ഞു. എന്നാൽ അമ്മ ഒരിക്കലും അതിന് തയ്യാറായിരുന്നില്ല. അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി ഒരിക്കൽ അയാളുടെ സ്നേഹം ഞാൻ വേണ്ടെന്ന് വെച്ചതാണ്. ഇപ്പോഴതാ വീണ്ടും. ഉണ്ണി പറഞ്ഞു എനിക്ക് അമ്മയെ ഇവിടെ ഒറ്റയ്ക്ക് നിർത്തി പോകാൻ സാധിക്കില്ല.
പക്ഷേ എന്റെ ഭാവിയും നോക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട് അമ്മ തന്നെ ഒന്ന് തീരുമാനിക്ക് എന്ത് ചെയ്യണമെന്ന്. പിന്നീട് അമ്മ ഒന്ന് ചിന്തിച്ചില്ല വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ ഒരു രജിസ്റ്റർ ഓഫീസിൽ അമ്മയുടെയും അയാളുടെയും വിവാഹം കഴിപ്പിച്ചു കൊടുത്തു. അച്ഛൻ എന്ന് വിളിക്കാൻ തന്നെയായിരുന്നു ഉണ്ണിയുടെ തീരുമാനം കാരണം അത്രയധികം അയാൾ അമ്മയെ സ്നേഹിച്ചിരുന്നു. രണ്ടുപേരും ഒരുമിച്ചായിരുന്നു റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ട് ചെന്നത്. അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് ഉണ്ണീ യാത്ര പറഞ്ഞു.
പിന്നീട് പോയത് അയാളുടെ അടുത്തേക്ക് ആയിരുന്നു കുറച്ചുനേരം മുഖത്തേക്ക് തന്നെ നോക്കി നിന്നുകൊണ്ട് ഉണ്ണി പറഞ്ഞു എന്റെ ജീവനെയാണ് ഞാൻ നിങ്ങളെ ഏൽപ്പിച്ചു പോകുന്നത് എന്റെ അമ്മയുടെ കണ്ണിൽ നിന്ന് ഒരു കണ്ണീര് വരാൻ ആകരുത്. അയാൾ ഉണ്ണിയെ ചേർത്തുപിടിച്ചു നിന്നെപ്പോലെ ഒരു മകന് കിട്ടിയതാണ് എന്റെയും ഭാഗ്യം നീ ധൈര്യമായി പോയ്ക്കൊള്ളു ഞങ്ങൾ എപ്പോഴും സന്തോഷമായി തന്നെ ഇരിക്കും. ട്രെയിനിൽ ഇരുന്നുകൊണ്ട് പുറത്തേക്ക് നോക്കുമ്പോൾ സുരക്ഷിതമായ കൈകളിലാണ് അമ്മയെ ഏൽപ്പിച്ചു പോകുന്നത് എന്ന സന്തോഷമായിരുന്നു ഉണ്ണിക്ക്.