അമ്മ രണ്ടാമത് വിവാഹം കഴിച്ചപ്പോൾ ഒറ്റയ്ക്കായി പോയ കുഞ്ഞിന്റെ ജീവിതത്തിൽ സംഭവിച്ചത്. കണ്ണു നനയാതെ ഇത് കാണാൻ സാധിക്കില്ല.

കല്യാണ വസ്ത്രങ്ങൾ അറിയാൻ മുറിയിൽ കുറെ നേരമായി പോയിട്ട് തിരികെ കാണാതായപ്പോൾ ശ്യാം സുന്ദർ ഇന്ദു ബാലെ തിരഞ്ഞ് ഇറങ്ങി. വാതിലിൽ മുട്ടിയപ്പോൾ വിവാഹ വസ്ത്രങ്ങളാണ് അവൾ പുറത്തേക്ക് ഇറങ്ങി എന്നാൽ അവളുടെ കണ്ണുകൾ എല്ലാം നിറയുന്നുണ്ടായിരുന്നു. നീ എന്തിനാണ് കരയുന്നത് ശ്യാം സുന്ദർ ചോദിച്ചു. ഞാൻ വിനു കുട്ടന്റെ കാര്യം ആലോചിച്ചപ്പോൾ സങ്കടം തോന്നി. നീ എന്തിനാണ് അവനെപ്പറ്റി ആലോചിക്കുന്നത് നിന്റെ അമ്മ അവനെ നോക്കിക്കോളാം എന്ന് പറഞ്ഞതല്ലേ.

   

ശരിയാണ് അമ്മ പറഞ്ഞതാണ് പക്ഷേ അമ്മയ്ക്ക് പ്രായമായി വരികയല്ലേ അമ്മയുടെ മരണശേഷം അവനെ ആര് നോക്കും. ഇന്തു പറഞ്ഞു. അതെല്ലാം അപ്പോഴേത്തെ കാര്യമല്ലേ അപ്പോൾ നോക്കാം. ശ്യാം സുന്ദർ പറഞ്ഞു. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞ് ഞാൻ അവനെ ഇങ്ങോട്ട് കൊണ്ടുപോന്നോട്ടെ. പ്രതീക്ഷയുടെ ഒരു നനത്ത നോട്ടത്തോടെ അവൾ ശ്യാമിനെ നോക്കി. ഞാൻ പറഞ്ഞു. അമ്മ മരിച്ചതിനു ശേഷം ബന്ധക്കാരുടെ എല്ലാം നിർബന്ധപ്രകാരമാണ് ഞാൻ വിവാഹം കഴിക്കേണ്ട തയ്യാറായത് ഇപ്പോൾ എനിക്ക് പ്രായം 45 കഴിഞ്ഞു അതുകൊണ്ടാണ് ഞാൻ ഒരു രണ്ടാം വിവാഹക്കാരിയെ വിവാഹം കഴിക്കാം എന്ന്.

തീരുമാനിച്ചത്. പെണ്ണ് കാണാനായി വീട്ടിലേക്ക് വരുമ്പോൾ നിനക്കൊരു കുഞ്ഞുണ്ടെന്ന് അറിഞ്ഞു ഞാൻ തിരികെ പോന്നതാണ് അപ്പോഴാണ് നിന്റെ അമ്മ പറഞ്ഞത് മോളെ നിങ്ങൾ തന്നെ കല്യാണം കഴിക്കണം ഇവളുടെ മകനെ ഞാൻ നോക്കിക്കോളാം അവൻ ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നമായി കടന്നു വരില്ല. എന്ന് നിന്റെ അമ്മ പറഞ്ഞ ഒറ്റവാക്കിന്റെ പുറത്താണ് ഈ വിവാഹം ഇവിടെ നടക്കുന്നത്. പിന്നെ നിന്റെ മകനെ ഇങ്ങോട്ട് കൊണ്ടുവന്നാൽ അതൊന്നും ഭാവിയിൽ ശരിയാകുന്ന കാര്യമല്ല.

അതെന്താണ് കാരണമെന്ന് ഇന്ദു ചോദിച്ചു. ഭാവിയിൽ നമുക്ക് മക്കൾ ഉണ്ടായാൽ നീ ആരെയാണ് കൂടുതൽ സ്നേഹിക്കുക.. എനിക്ക് രണ്ടു മക്കളും ഒരുപോലെയല്ലേ ഞാൻ രണ്ടുപേരെയും സ്നേഹിക്കും. എന്നാൽ അത് എനിക്ക് പറ്റില്ല. ശ്യാം മറുപടി പറഞ്ഞു. നീ സ്നേഹിക്കേണ്ടത് നോക്കേണ്ടത് നമുക്കുണ്ടാകുന്ന കുഞ്ഞുങ്ങളെയാണ് അല്ലാതെ നിനക്ക് മറ്റൊരാളിൽ ഉണ്ടായ കുട്ടിയെ എന്റെ മക്കളുടെ കൂടെ സ്നേഹിക്കുന്നത് നോക്കുന്നതും എനിക്കിഷ്ടമല്ല. കൂടുതൽ ഒന്നും ചിന്തിക്കാതെ ശ്യാം മറുപടി പറഞ്ഞത്.

പിന്നീട് ഒന്നും ചോദിക്കാൻ ഇന്ദുവിന് സാധിച്ചില്ല. വിവാഹം കഴിഞ്ഞെങ്കിലും അവൾ ഇടയ്ക്കിടെ വിനുവിനെ കാണാനായി തറവാട്ടിൽ പോകുമായിരുന്നു എന്നാൽ അവർക്ക് ആദ്യത്തെ കുഞ്ഞുണ്ടായതിനുശേഷം പിന്നീട് തറവാട്ടിലേക്ക് പോകുന്നത് ശ്യാം വിലക്കി അതോടെ വിനുവിനെ കാണുന്നത് കൂടുതലും ഇല്ലാതായി. അങ്ങനെ ഒരു ദിവസമായിരുന്നു അമ്മ മരണപ്പെട്ടത് അവർ തറവാട്ടിലേക്ക് പോകുമ്പോൾ അവിടെ വിനു ഉണ്ടായിരുന്നു. വിനുവിന്റെ അടുത്ത ചെന്നിട്ട് ഇന്തു പറഞ്ഞു. മോനെ വാ നമുക്ക് പോകാം.

വിനു ചോദിച്ചു ഇങ്ങോട്ട്. ഇപ്പോൾ ഞങ്ങളുടെ വീട്ടിലേക്ക് അത് കഴിഞ്ഞ് അത് അപ്പോഴല്ലേ അപ്പോൾ ചിന്തിക്കാം. വേണ്ട എനിക്കറിയാം നിങ്ങൾ എന്നെ അനാഥാലയത്തിലേക്ക് ആണ് ആക്കാൻ പോകുന്നത്. നിങ്ങൾ തമ്മിൽ സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു എനിക്ക് എങ്ങോട്ടും പോകണ്ട എന്റെ അമ്മമ്മയുടെ ആത്മാവ് ഉള്ള ഇവിടെ തന്നെ എനിക്ക് നിന്നാൽ മതി. അമ്മ വേറെ വിവാഹം കഴിച്ചു പോയെങ്കിലും അമ്മ ഒരു ദിവസം എന്നെ കാണാനും കൂട്ടിക്കൊണ്ടു പോകാനും വരുമെന്ന് ഞാൻ എപ്പോഴും സ്വപ്നം കണ്ടിരുന്നു പക്ഷേ അതെല്ലാം തന്നെ വെറുതെയായിരുന്നു അമ്മമാർക്ക് മക്കൾ എപ്പോഴും ഉണ്ടാകും പക്ഷേ ഒരിക്കൽ അമ്മ നഷ്ടപ്പെട്ടുപോയ പിന്നെ ആ മക്കൾക്ക് കിട്ടാൻ ഭാഗ്യമുണ്ടാവണമെന്നില്ല. അതും പറഞ്ഞ് അവൻ തറവാടിന്റെ വാതിൽ കൊട്ടിയടച്ചു.

Leave a Reply

Your email address will not be published. Required fields are marked *