നീണ്ട 27 വർഷത്തെ പ്രവാസം. ആദ്യമായി അയാൾക്ക് ജോലി കിട്ടിയത് മരുഭൂമിയിലെ ആടുകളെയും ഒട്ടകത്തെയും നോക്കുന്ന ജോലിയായിരുന്നു അവിടെ അയാൾ മാത്രമായിരുന്നു ഒരേയൊരു മലയാളി. അവിടെ ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഫുഡ് കൊണ്ടുവരുന്ന വണ്ടി വരുമ്പോൾ മാത്രമായിരുന്നു നാട്ടിൽ നിന്നുള്ള ഒരു കട്ട് അവർക്ക് കിട്ടുന്നത് അത് മാസങ്ങൾ കൂടുമ്പോൾ. നാട്ടിലേക്ക് പോകാൻ ഒരു ലീവിന് വേണ്ടി പലപ്പോഴും അറബിയുടെ കാലുപിടിച്ച് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അയാൾ അതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല.
സ്വന്തം ഭാഷയിൽ അവിടെയുള്ള ആരോടെങ്കിലും സംസാരിക്കാൻ കൊതിച്ച പല രാത്രികളും അയാൾക്ക് ഉണ്ടായിരുന്നു. ആരോട് സംസാരിക്കാനാണ് ചുറ്റും മരുഭൂമിയും കുറെ ആടുകളും മാത്രം. ഇത്രയെല്ലാം വഴക്കിട്ടാലും ചീത്ത പറഞ്ഞാലും തല്ലിയാലും കൃത്യസമയത്ത് തന്നെ അറബി പൈസ തരുമായിരുന്നു. കിട്ടുന്ന പൈസ എല്ലാം തന്നെ നാട്ടിലേക്ക് അയക്കുക മാത്രമായിരുന്നു അയാൾ ചെയ്തത് കുറെ നാളത്തെ അപേക്ഷിക്കുശേഷം നാലുവർഷത്തിലൊരിക്കൽ അറബി നാട്ടിലേക്ക് പോകാനായി സമ്മതിച്ചു പിന്നീട് ആ നരകത്തിലേക്ക് തിരികെ പോകാൻ അയാൾക്ക് മനസ്സ് വന്നില്ല.
തന്റെ കൂടെ ഗൾഫിലേക്ക് പോയ എല്ലാവരും തന്നെ വലിയ മാളികയും കുട്ടികളെയെല്ലാം നന്നായി പഠിപ്പിച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും ആക്കി നല്ല നിലയിൽ ജീവിക്കുന്നു അത് കാണുമ്പോൾ ഭാര്യയായ സുലേഖ ഞാൻ ചെയ്തു കൊടുക്കുന്നതൊന്നും തന്നെ മതിയാകില്ലായിരുന്നു എന്റെ കഷ്ടപ്പാടുകൾ ആയിരുന്നു ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പൈസയും സാധനങ്ങളും മാത്രംകിട്ടിയാൽ മതിയായിരുന്നു. ഭാര്യയുടെ ഒരു ബന്ധുവിന്റെ സഹായത്തോടെ അയാൾക്ക് വീണ്ടും ഗൾഫിൽ ജോലി ശരിയായി പോവുകയല്ലാതെ മറ്റൊരു മാർഗം അയാൾക്കില്ലായിരുന്നു .
അവിടെ കിട്ടിയത് ഒരു ഹോട്ടൽ ജോലി ആയിരുന്നു ഇപ്പോഴും നിന്ന് പാത്രം കഴുകൽ മാത്രമായതുകൊണ്ട് കാലെല്ലാം തന്നെ നീര് വെച്ച് വീർത്തു. അവിടെ സമ്പാദിച്ച സമ്പാദ്യം കൊണ്ട് മൂന്നു പെൺകുട്ടികളെയും കല്യാണം കഴിപ്പിച്ച് അയച്ചു അവരുടെ പ്രസവ കാര്യങ്ങളെല്ലാം നോക്കി അവർക്ക് വേണ്ട വീടിന്റെ കാര്യങ്ങൾ എല്ലാം നോക്കി വീട്ടിലേക്ക് വേണ്ട സാധനങ്ങൾ എല്ലാം തന്നെ വാങ്ങിക്കൊടുത്തു. താഴെയുള്ള രണ്ടാം മക്കളെയും നന്നായി പഠിപ്പിച്ചു എങ്കിൽ തന്നെയും അതൊന്നും സുലേഖയ്ക്ക് മതിയായിരുന്നില്ല.
താൻ കഷ്ടപ്പെടുന്ന പൈസ എല്ലാം തന്നെ ഭാര്യയുടെ വീട്ടിലേക്ക് ആയിരുന്നു പോയിരുന്നത്. ഇത്രയെല്ലാം ചെയ്തു എല്ലാ കാര്യങ്ങളും നന്നായി തന്നെ നോക്കിയിരുന്നു എന്റെ മുഖത്ത് നോക്കിയായിരുന്നു മകനും അത് ചോദിച്ചത് ഇത്രയും നാൾ നിങ്ങൾ ഗൾഫിൽ ഉണ്ടായിട്ടും ഞങ്ങൾക്ക് എന്താണ് സമ്പാദ്യമായിട്ടുള്ളത് എന്ന്. നിങ്ങളെല്ലാമായിരുന്നു എന്റെ സമ്പാദ്യം എന്റെ മുമ്പിൽ ഇങ്ങനെ വന്ന് നിൽക്കാണ് നിങ്ങൾക്ക് സാധിച്ചത് മൂന്നുനേരത്തിന് നാലുനേരം ഭക്ഷണം കഴിക്കാൻ സാധിച്ചത് എല്ലാം എന്റെ വിയർപ്പിന്റെ ഫലമായിരുന്നു എന്നാൽ അതൊന്നും തന്നെ തിരിച്ചറിയാനും മനസ്സിലാക്കുവാനോ അവർക്ക് സാധിച്ചിരുന്നില്ല.