അച്ഛന്റെ മരണശേഷം അമ്മയായ ദേവി രണ്ടു പെൺമക്കളെയും അടുത്ത വീട്ടിലെല്ലാം ജോലിക്ക് പോയി കിട്ടുന്ന വരുമാനത്തിലാണ് അവരെ പൊന്നുപോലെ നോക്കുന്നത് ഒരു ദിവസം ദേവി ഇളയമകളായ രാജിയോട് ആയി പറഞ്ഞു. നീ ഇടക്കിടെ സുമയുടെ വീട്ടിലേക്ക് പോകുന്നത് നിർത്തണം അവർക്ക് അതൊന്നും ഇഷ്ടമാവില്ല. അതൊക്കെ അമ്മയ്ക്ക് തോന്നുന്നത് മറ്റുള്ളവരെ പോലെയല്ല അവർക്ക് എന്നോട് വലിയ സ്നേഹമാണ് ഞാൻ പോയാൽ എന്റെ പുറകിൽ നിന്നും മാറില്ല എനിക്കിഷ്ടപ്പെട്ടതെല്ലാം വാങ്ങി തരും.
കുറെ ഭക്ഷണം കഴിക്കാനും എന്നോട് കഴിഞ്ഞദിവസം പോയപ്പോൾ പറഞ്ഞിരുന്നു ഇന്ന് എന്തായാലും വരണമെന്ന്. പിന്നീട് നമ്മൾ ഒന്നും പറയാൻ പോയില്ല അവൾ വേഗം തന്നെ ഡ്രസ്സ് മാറി കുഞ്ഞമ്മയുടെ വീട്ടിലേക്ക് നടന്നു. വലിയ പ്രതീക്ഷയായിരുന്നു അവിടേക്ക് ചെന്ന് കയറുമ്പോൾ എന്നാൽ ചെറുപ്പക്കാർ കയറി പോകുമ്പോൾ അകത്തുനിന്ന് കുഞ്ഞമ്മയുടെ ശബ്ദം അവൾ കേട്ടു. ദേ നോക്ക് ആ പെണ്ണ് രാജി ഇന്നിവിടെ വരും. ഒരു ആർത്തിപ്പിടിച്ച പെണ്ണാണത് എത്ര കൊടുത്താലും മതിയാവില്ല പിന്നെയും വന്നതെന്നുകൊണ്ടിരിക്കും എല്ലാ പാത്രവും ചെന്ന് തിരഞ്ഞു പിടിച്ചു നോക്കി അതിലുള്ളതെല്ലാം കയ്യിട്ടു വാരി തിന്നും.
ഇവിടെ നിന്നും എന്തെങ്കിലും എടുത്തു കൊണ്ടുപോകുമോ ഞാൻ എന്റെ പിന്നാലെ എപ്പോഴും നടക്കുന്നത് അവൾ വരുമ്പോൾ നീയും ഒരു കണ്ണ് ശ്രദ്ധയോടെ ഇരിക്കണം ഞാനൊന്ന് ബാങ്കിൽ പോയിട്ട് വരാം അതുവരെ അവൾ വന്നാൽ നീയൊന്ന് ശ്രദ്ധിച്ചേക്കണം. രാജിയുടെ നെഞ്ച് തകർന്നു പോയി അവൾക്ക് എന്തു പറയണമെന്ന് അറിയില്ല അവിടെ മരവിച്ച് ഒറ്റ നിൽപ്പായിരുന്നു. വീട്ടിലേക്ക് പോകുന്നതിനു ശേഷം പിന്നീട് ഒരിക്കലും അവൾ അങ്ങോട്ട് പോയില്ല അമ്മ അതിനെപ്പറ്റി ചോദിച്ചതുമില്ല.
വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു ചേച്ചിയുടെ വിവാഹം കഴിഞ്ഞു രണ്ടുപേർക്കും ജോലിയായി അമ്മ ഇപ്പോൾ വിശ്രമ ജീവിതത്തിൽ ആണ് രാജി ഇപ്പോൾ വില്ലേജ് ഓഫീസർ ആണ്. ഒരു ദിവസം ജോലിക്ക് പോകാൻ ഇറങ്ങുമ്പോഴായിരുന്നു സുമ കുഞ്ഞമ്മയുടെ വീട്ടിലേക്കുള്ള വരവ് അവർ വീട്ടിലേക്ക് കയറിച്ചെന്നു. കുഞ്ഞമ്മയുടെ ഭർത്താവിനെ ബിസിനസ്സിൽ ചെറിയൊരു ലോസ് ഉണ്ടായി ഇപ്പോൾ കുറെ സ്ഥലങ്ങൾ വിൽക്കുന്നതിനുവേണ്ടി അവളുടെ സഹായത്തിനായി വന്നതാണ്. രാജിയെ കണ്ടതും സുമ ഇങ്ങനെ പറഞ്ഞു. ഇപ്പോൾ നീ ആ പഴയ വഴിയെല്ലാം മറന്നുപോയോ എത്ര നാളായി നീ അങ്ങോട്ട് എല്ലാം വന്നിട്ട്.
ഞാനിത്ര നേരമായി ഇവിടെ വന്നിരിക്കുന്നു എന്റെ അടുത്ത് വന്നിരിക്കണം എന്ന് നിനക്ക് തോന്നുന്നില്ലേ ഇല്ലെങ്കിൽ എന്റെ പുറകിൽ മാറാത്ത കുട്ടിയാണ്. എനിക്ക് ചെറിയ ജോലിത്തിരക്കുണ്ടായിരുന്നു അതാണ് ഞാൻ അകത്തുതന്നെ ഉണ്ടായത് പിന്നെ പുറകെ നടക്കാൻ ഇവിടെ എടുത്തുകൊണ്ടു പോകാൻ അത്ര വിലപിടിപ്പുള്ള സാധനങ്ങളൊന്നും ഇല്ല. വല്ലാത്ത അടി തന്നെയായിരുന്നു പിന്നീട് അവർക്കൊന്നും പറയാൻ സാധിച്ചില്ല വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. കുറെ നാളായി മനസ്സിൽ സൂക്ഷിച്ച ഒരു മധുര പ്രതികാരം തീർത്തതിന്റെ സന്തോഷമായിരുന്നു അവൾക്ക് അപ്പോൾ.