മകന് IAS കിട്ടിയ അന്നേദിവസം അമ്മ പറഞ്ഞ ആഗ്രഹം കേട്ട് മകൻ അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കണ്ടു നോക്ക്

പതിവ് പോലെ തന്നെ അച്ഛൻ അതിരാവിലെ ജോലിക്കായി ഇറങ്ങി. ജോലിക്കാര്യത്തിന് കുറച്ച് അധികം ദിവസം പോകുന്നത് പതിവായതുകൊണ്ട് ഞങ്ങൾക്ക് ആർക്കും തന്നെ അത് പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയില്ല. ചേട്ടൻ അപ്പോഴും കിടന്നുറങ്ങുക തന്നെയായിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്കുശേഷം അച്ഛനെ കാണാതായതോടെ അമ്മ അച്ഛനെ തിരഞ്ഞ് ഇറങ്ങി. പലസ്ഥലങ്ങളിലും അച്ഛനെ അന്വേഷിച്ചു എങ്കിൽ തന്നെയും ഒരു വിവരം പോലും കിട്ടാനായില്ല ഒടുവിൽ പോലീസ് സ്റ്റേഷനിൽ അറിയിക്കാമെന്ന് എല്ലാവരും പറഞ്ഞു.

   

അന്വേഷണത്തിനുള്ളിൽ അച്ഛൻ ഡൽഹിയിലേക്ക് ട്രെയിൻ കയറിയത് എന്ന് അറിയാൻ സാധിച്ചു എന്നാൽ എന്തിനാണ് അവിടെ പോയത് എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. അച്ഛൻ ഇല്ലാതായതോടെ വീട്ടിൽ പട്ടിണിയും പരിവട്ടവും തുടങ്ങി അതോടെ അമ്മ ജോലിക്ക് പോകുവാനും ആരംഭിച്ചു അപ്പോഴും ചേട്ടൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ മുറിയിൽ ഒറ്റപ്പെട്ട തന്നെ ഇരുന്നു. ഒരു ദിവസം ഞങ്ങൾ കണ്ടു അമ്മ ചേട്ടന്റെ അടുത്ത് പോയി കരയുന്നത് ജോലി സ്ഥലത്തെ മുതലാളി അമ്മയോട് മോശമായി സംസാരിച്ചു എന്ന്.

പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചേട്ടൻ അടുക്കളയിൽ നിന്ന് കത്തിയുമായി ചാടിയിറങ്ങുന്നത് കണ്ട് ഞങ്ങൾ പേടിച്ചു പക്ഷേ അമ്മ അതിനെ തടഞ്ഞു. നീ എന്റെ കൂടെ എപ്പോഴും ഉണ്ടാകണം. എനിക്കെന്റെ മക്കളുടെ അടുത്ത് യാതൊന്നും തന്നെ ഒളിക്കാനില്ല അതുകൊണ്ടാണ് ഞാൻ നിന്നോട് എല്ലാം തന്നെ പറയുന്നത്. ആ സംഭവത്തിനുശേഷം അമ്മ ജോലിക്ക് പോകുന്നത് അത് ചേട്ടൻ തടഞ്ഞു. പിറ്റേദിവസം മുതൽ ചേട്ടൻ ജോലിക്കു പോകാനായി ആരംഭിച്ചു ഞങ്ങൾ വീണ്ടും സ്കൂളിലേക്ക് പോകുവാനും തുടങ്ങി.

ദിവസക്കൂലിയിൽ ജോലി ചെയ്തിരുന്ന ചേട്ടൻ ആയിരുന്നു പിന്നീട് വീടിന്റെ ഗൃഹനാഥൻ അച്ഛനെക്കാളും ഒരു പിടി കൂടുതൽ ഉത്തരവാദിത്വബോധമുള്ളതും വീട്ടിലെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നതും ആയിരുന്നു ചേട്ടൻ ഞങ്ങൾക്ക് ഒരു അച്ഛന്റെ സ്ഥാനം തന്നെയായിരുന്നു ചേട്ടന്. കാര്യങ്ങളൊക്കെ ശേഷം ചേട്ടൻ നന്നായി പഠിച്ച് ഐഎഎസ് ഓഫീസർ ആയി ജോലി കിട്ടി. ജോലി കിട്ടിയപ്പോൾ അമ്മ ഒരാഗ്രഹം മാത്രമാണ് ചേട്ടനോട് ആവശ്യപ്പെട്ടത് അച്ഛൻ എവിടെയാണെന്ന് അറിയണം അമ്മയുടെ ആഗ്രഹം പോലെ തന്നെ ചേട്ടൻ അച്ഛനെ കണ്ടുപിടിച്ചു.

എന്നാൽ അത് അമ്മയോട് പറയാനുള്ള ധൈര്യം ചേട്ടൻ ഉണ്ടായില്ല ഞങ്ങൾ സഹോദരങ്ങളോട് ആയിരുന്നു പറഞ്ഞത് അച്ഛനെ വേറൊരു കുടുംബവും രണ്ടു മക്കളും ഉണ്ട് എന്നാൽ അമ്മയുടെ അടുത്ത് നിന്ന് ഒഴിച്ചുവയ്ക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. അതെല്ലാം അറിഞ്ഞിട്ടും അമ്മ ഒന്ന് കരയുക പോലും ചെയ്തില്ല എവിടെയെങ്കിലും ജീവനോടെയുണ്ടല്ലോ അതുമാത്രം മതി അമ്മ കഴുത്തിൽ നിന്ന് താലിമാല അഴിച്ചുവച്ച് ഒരു കരിമണിമാല കഴുത്തിലെ ഇപ്പോൾ അമ്മയെ കാണാൻ വളരെയധികം സുന്ദരിയായിരിക്കുന്നു. പിറ്റേദിവസം മുതൽ അമ്മ ജോലിക്ക് പോകുവാനും ആരംഭിച്ചു. അന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു ഞങ്ങൾക്കെന്തിനാണ് അച്ഛൻ അമ്മ തന്നെ ഞങ്ങൾക്ക് ധാരാളമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *