മൈസൂരിലേക്ക് വിനോദയാത്ര പോവുകയായിരുന്നു ആ കുടുംബം. വഴിയിൽ വെച്ച് വണ്ടി പഞ്ചറായി നിൽക്കുകയായിരുന്നു അവർ. ചുറ്റുപാടും നോക്കുമ്പോൾ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല അപ്പോൾ ആയിരുന്നു ഒരു കുട്ടി അവിടേക്ക് വന്നത്. അവരോട് സഹായം ചോദിച്ചപ്പോഴേക്കും അവൻ ശരിയാക്കിത്തരാം എന്ന് പറഞ്ഞു. അയാളും ആ കുട്ടിയും ചേർന്ന് വണ്ടി എല്ലാം ശരിയാക്കി അവനെ ഒരു 50 രൂപ കയ്യിൽ കൊടുത്തപ്പോൾ അവൻ പറഞ്ഞു എനിക്ക് പൈസയൊന്നും വേണ്ട നിങ്ങൾക്ക് പറ്റുമെങ്കിൽ എന്നെ വീട് വരെ ഒന്ന് ആക്കാൻ പറ്റുമോ എന്ന്.
ശരി അവനെയും കാറിൽ കയറ്റി ആ കുടുംബം അവന്റെ വീട്ടിലേക്ക് യാത്രയായി. യാത്രയ്ക്കിടെ അവനോട് എവിടേക്കാണ് പോയിരുന്നത് എന്ന് ചോദിച്ചു അവൻ പറഞ്ഞു ഉമ്മയ്ക്ക് ഉള്ള മരുന്ന് വാങ്ങാനായി പോയതാണ്. തിരികെ ബസ്സിൽ വരാൻ പൈസ ഇല്ലാത്തതുകൊണ്ട് നടന്നു പോരുകയായിരുന്നു എന്ന് ആ കുട്ടി പറഞ്ഞപ്പോൾ അനാവശ്യത്തിനായി പൈസ ചെലവാക്കുന്ന അയാളുടെ മനസ്സ് ചെറുതായി ഒന്ന് പിടഞ്ഞു. കുറെ നാളുകൾക്കുശേഷമാണ് ഒരു മലയാളി കുടുംബം അവരുടെ വീട്ടിലേക്ക് സുഖ വിവരങ്ങൾ അന്വേഷിക്കാനായി എത്തുന്നത്.
അവന്റെ വീട്ടിൽ വയ്യാതെ കിടക്കുന്ന ഉമ്മുമ്മയും അവന്റെ ഉമ്മയും മാത്രമേ ഉള്ളൂ. സ്ത്രീധനം കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് മദ്രാസിലുള്ളവർക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കുക കേരളത്തിൽ പതിവായിരുന്നു. മകൻ ഉണ്ടായതിനുശേഷം അച്ഛനും അമ്മയും തന്ന കുറച്ച് സ്വർണ്ണം അയാൾ കൊണ്ടുപോയി പിന്നീട് തിരികെ വന്നിട്ടില്ല. അവരുടെ വിഷമങ്ങൾ എല്ലാം അറിഞ്ഞപ്പോൾ ഭാര്യക്കും കുട്ടികൾക്കും എല്ലാം അവനോട് വലിയ ഇഷ്ടമായി. സുഖ വിവരങ്ങൾ എല്ലാം അന്വേഷിച്ചതിനു ശേഷം അവരോട് ഉച്ചയ്ക്കുള്ള ഭക്ഷണം കഴിച്ചിട്ട് പോയാൽ മതിയെന്ന് അവർ നിർബന്ധിച്ചു.
അയാൾ കൊടുത്ത 50 രൂപ അവൻ ഉമ്മയ്ക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ഇതുകൊണ്ട് ഞാൻ പോയി എന്തെങ്കിലും വാങ്ങി കൊണ്ടുവരാം അവർക്ക് നല്ല ഭക്ഷണം തന്നെ നമുക്ക് ഉണ്ടാക്കി കൊടുക്കണം എന്ന്. മറഞ്ഞു നിന്നുകൊണ്ട് അവൻ പറയുന്നത് കേട്ട് അയാൾ അവന്റെ കൂടെ കടയിലേക്ക് പോയി. എന്നിട്ട് അവനോട് പറഞ്ഞു എന്റെ ഭാര്യ നന്നായി ബിരിയാണി ഉണ്ടാക്കും നിന്റെ കൂട്ടുകാരെ എല്ലാം വിളിച്ചു എന്ന് നമുക്ക് ബിരിയാണി കഴിക്കാം എന്ന്. വളരെ സന്തോഷത്തോടുകൂടി അവൻ ബിരിയാണി എല്ലാം കഴിച്ചു.
ഇത്രയും രുചിയുള്ള ഭക്ഷണം അവരുടെ വീട്ടിൽ ആദ്യമായാണ് ഉണ്ടാക്കുന്നത്. അവിടെനിന്ന് പോരുമ്പോൾ അയാൾ ഒരു കാര്യം ഓർമിപ്പിച്ചു. നിങ്ങൾക്ക് ആരുമില്ല എന്ന് തോന്നൽ വേണ്ട നിങ്ങളും ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗം തന്നെയാണ്. യാത്രയ്ക്കായി വെച്ചാൽ എല്ലാ പണവും ഉമ്മുമ്മയുടെ കയ്യിൽ ഏൽപ്പിച്ച അവർ തിരികെ വീട്ടിലേക്ക് പോയി. അതിനുശേഷം അനാവശ്യ ചെലവുകൾക്കായി ഭാര്യയും മക്കളും അയാളുടെ പൈസ ചോദിച്ചിട്ടില്ല. കാശിന്റെ വില അറിയാൻ അവർക്ക് മദ്രാസ് വരെ പോകേണ്ടതായി വന്നു.