അച്ഛമ്മ മരണപ്പെട്ടു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞതോടെ ചെറിയ പുഞ്ചിരിയായിരുന്നു ശിവാനിയുടെ മുഖത്ത് തെളിഞ്ഞത്. അച്ഛമ്മയെ കാണാൻ വരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് അവൾ തീർത്തും പറഞ്ഞു. അച്ഛൻ ഏറെ നിർബന്ധിച്ചു എങ്കിലും അവൾ അതിനെ തയ്യാറായില്ല. അവളുടെ ഭർത്താവ് കാശിയും അവളെ ഒരുപാട് നിർബന്ധിച്ചു എന്നാൽ അച്ഛമ്മയോടുള്ള ദേഷ്യം അവൾക്ക് അത്രയധികം ആയിരുന്നു. എന്റെ റൂമിലേക്ക് പോയി അമ്മയുടെ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് അവൾ പഴയ കാലത്തിലേക്ക് പോയി.
വളരെ ചെറുപ്പത്തിൽ തന്നെയായിരുന്നു അവളുടെ അമ്മ മരണപ്പെട്ടത് അമ്മയുടെ മരണശേഷം അവൾ വീട്ടിൽ ഒറ്റപ്പെടുകയായിരുന്നു. അച്ഛൻ രണ്ടാമതൊരു വിവാഹം കഴിച്ചു. അവളുടെ കിടപ്പ് അച്ഛമ്മയുടെ കൂടെയായി. അമ്മ ഉണ്ടായിരുന്നപ്പോൾ അമ്മയെ കെട്ടിപ്പിടിച്ച് കിടന്നിരുന്ന ശിവാനിക്ക്. അച്ഛമ്മയെ കെട്ടിപ്പിടിച്ചു കിടക്കണം എന്ന് തോന്നി. എപ്പോഴെല്ലാം അത്തരത്തിൽ ഒരു ആഗ്രഹം പറയുന്നുവോ അച്ഛമ്മയിൽ നിന്ന് ഒരു വലിയ നുള്ള് മാത്രമായിരുന്നു കിട്ടിയിരുന്നത്. ഒരു പതിവ് ശിവാനിക്ക് ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ അവളെ അച്ഛമ്മ കൂടെ കിടത്തിയില്ല.
എന്നാൽ കൊച്ചച്ചന്റെ മക്കളെയെല്ലാം വളരെ സ്നേഹത്തോടെ അടുത്തിരുത്തി കഥകൾ പറഞ്ഞ് കൂടെ കിടത്തുന്നത് കാണുമ്പോൾ എല്ലാം അവൾക്ക് വളരെയധികം സങ്കടം തോന്നിയിരുന്നു. പല രാത്രികളിലും അച്ഛമ്മ ശിവാനിയെ വീടിനെ പുറത്താക്കി കിടത്തിയിരുന്നു. അതുകൊണ്ടുതന്നെ അവൾക്ക് അച്ഛമ്മയോട് വലിയ ദേഷ്യമായിരുന്നു. ഒരു ദിവസം അമ്മമ്മ അവളെ കാണാനായി വീട്ടിലേക്ക് വന്നപ്പോൾ അമ്മമ്മയുടെ കൂടെ അവളെ കൊണ്ടുപോകണമെന്ന് കരഞ്ഞപേക്ഷിച്ചു. അതുകൊണ്ടുതന്നെ അമ്മമ്മ അവളെ അമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി.
അവിടെയും കിടന്നു കൊള്ളുന്ന ശീലമുണ്ടായിരുന്ന അവളെ ഒരു വൈദ്യന്റെ അടുത്ത് കൊണ്ടുപോയി ശീലങ്ങളെല്ലാം അമ്മമ്മ മാറ്റിയെടുത്തു. തിരികെ അച്ഛന്റെ വീട്ടിലേക്ക് വന്നപ്പോൾ കിടക്കുന്ന ആ പതിവിനെ ഒട്ടും തന്നെ മാറ്റം ഉണ്ടായില്ല ഓരോ ദിവസം കൂടുന്തോറും അച്ഛമ്മ അവിടെ ഉപദ്രവിക്കുന്നതും കൂടാതെ ആ വീട്ടിലെ ഒരു വേലക്കാരിയാക്കി മാത്രം അവളെ മാറ്റുന്നതും ശീലമായി തുടങ്ങി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ച അവളെ അമ്മമ്മയും മാമനും അമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി പിന്നീടുള്ള അവളുടെ പഠനവും എല്ലാം അവിടെയായിരുന്നു.
മാമന്റെ ഭാര്യ മാമിയായിരുന്നു അവളുടെ എല്ലാ കാര്യങ്ങളും നോക്കിയത് കറുത്ത മെലിഞ്ഞ് തറവാട്ടിൽ നിന്നും പോയ അവളെ പഠിപ്പിച്ച സുന്ദരിയാക്കി അറിയപ്പെടുന്ന ഗായികയും ആക്കി വളർത്തി. പഴയ കാര്യങ്ങളെല്ലാം ഓർമിച്ചപ്പോൾ അവൾ മാമിയെ ഫോൺ ചെയ്തു മാമിയുടെ നിർബന്ധപ്രകാരം അച്ഛമ്മയെ കാണാം എന്നവൾ തീരുമാനിച്ചു. 15 വർഷങ്ങൾക്ക് ശേഷം തിരികെ തറവാട്ടിലേക്ക് പോകുമ്പോൾ ആരും അവളെ തിരിച്ചറിഞ്ഞില്ല. ഡാൻസറായ ശിവാനിയെ എല്ലാവരും തന്നെ തിരിച്ചറിഞ്ഞു എന്നാൽ അച്ഛമ്മയുടെ പേരക്കുട്ടിയായ പഴയ ശിവാനിയെ ആരും തന്നെ തിരിച്ചറിഞ്ഞില്ല.
സ്വന്തം അച്ഛനുപോലും മകളെ കണ്ടപ്പോൾ മനസ്സിലാകാത്ത പോലെയായി. അവിടെനിന്ന് ഇറങ്ങിയതിനു ശേഷം അച്ഛൻ തന്നെ പിന്നീട് തിരക്കിയത് ഉണ്ടായില്ല. പണ്ട് അവൾ നിലത്ത് കിടന്നിരുന്ന അതേ സ്ഥലത്ത് ഇപ്പോൾ അച്ഛമ്മയെ പുതപ്പിച്ചു കിടത്തിയിരിക്കുന്ന കാഴ്ച അവൾ കണ്ടു. ഇത്രയും വർഷമായി അവിടേക്ക് തിരിഞ്ഞു നോക്കാത്ത അവളെ പലരും പലരീതിയിലും അഭിപ്രായങ്ങൾ പറയുന്നത് കേട്ടിട്ടും ഒരു ചെറിയ ചിരിയോടുകൂടി ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പം അവൾ അവിടെ നിന്നും ഇറങ്ങി.