മരുന്ന് എടുക്കാനായി റൂമിൽ നിന്ന് പുറത്തിറങ്ങിയത് ആയിരുന്നു അമ്മ. മോളി കുട്ടിയുടെ ശകാരമായിരുന്നു പിന്നീട് അമ്മയ്ക്ക് കേൾക്കേണ്ടി വന്നത്. നിങ്ങൾ ഞങ്ങളെ നാണം കെടുത്താനായി മനപ്പൂർവം ഇറങ്ങിത്തിരിച്ചതാണോ. ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് വീട്ടിൽ ഏതെങ്കിലും അതിഥികൾ വരുമ്പോൾ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങരുത് എന്ന്. സങ്കടപ്പെട്ടു കൊണ്ട് മുറിയിലേക്ക് കടന്ന് അമ്മ മരിച്ചുപോയ ഭർത്താവിന്റെ ചിത്രത്തെ കെട്ടിപ്പിടിച്ചുകൊണ്ട് പരാതി പറയുവാൻ തുടങ്ങി.
ഇച്ചായാ. ഇച്ചായൻ പോയതിനുശേഷം അവനെ ഞാൻ നന്നായിട്ടാണ് വളർത്തിയത് നന്നായി പഠിപ്പിച്ചു ഒരു ജോലി കിട്ടി. ഒപ്പം ജോലി ചെയ്ത കുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ ആ വിവാഹവും ഞാൻ നന്നായി നടത്തി കൊടുത്തു എന്നാൽ ഇപ്പോൾ അവൾക്ക് എന്നെ കാണുന്നത് തന്നെ വെറുപ്പാണ് അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നല്ല വീട്ടിൽ വളർന്ന കുട്ടിയാണ് മോളിക്കുട്ടി. ചേറും ചെളിയും പുരണ്ട നമ്മുടെ ഭൂതകാലം അവൾക്ക് അറിയില്ലല്ലോ. കരഞ്ഞു കൊണ്ടിരുന്ന അമ്മയുടെ മുന്നിലേക്ക് വരികയായിരുന്നു പേരക്കുട്ടി.
അവൻ അമ്മൂമ്മയുടെ സംസാരിക്കുന്നത് കണ്ട് മോളിക്കുട്ടി വന്ന അവനെ റൂമിൽ നിന്നും വലിച്ചു കൊണ്ടു പോയി. പിന്നീട് ആ വീട്ടിൽ എടുക്കാൻ അമ്മയ്ക്ക് സാധിച്ചില്ല വീട്ടിൽ നിന്നും അമ്മ പടിയിറങ്ങി. കുറച്ചുനേരത്തെ മറക്കത്തിനുശേഷം അമ്മ കണ്ണ് തുറന്നപ്പോൾ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു. തൊട്ടടുത്ത് തന്നെ ഒരു ഡോക്ടർ ഉണ്ടായിരുന്നു. അമ്മ പേടിക്കേണ്ട അമ്മയ്ക്ക് ഇപ്പോൾ ഒന്നുമില്ല ഒന്ന് തലകറങ്ങി വീഴുന്നതാണ്. കണ്ണുകൾ തുറന്ന അമ്മ ആദ്യം തെരഞ്ഞത് ഫോട്ടോയാണ്. ഡോക്ടർ അത് അമ്മയ്ക്ക് നേരെ നീട്ടി.
അമ്മ വീട്ടിലേക്ക് വിളിച്ചു പറയേണ്ട മക്കളുടെ നമ്പർ തരൂ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അമ്മ പറഞ്ഞു എനിക്ക് ആരുമില്ല ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണ് മക്കൾക്ക് ആർക്കും എന്നെ വേണ്ട. അത് കേട്ടിട്ട് ഡോക്ടർ പറഞ്ഞു അമ്മ പേടിക്കേണ്ട എന്താവശ്യമുണ്ടെങ്കിലും നേഴ്സിനോട് പറഞ്ഞാൽ മതി അമ്മ ഇപ്പോൾ വിഷമിക്കും ഞാൻ നാളെ വന്ന് അമ്മയെ കാണാം. അപ്പോഴായിരുന്നു ഡോക്ടറുടെ ഭർത്താവ് അവിടേക്ക് കടന്നു വന്നത്. അദ്ദേഹവും അവിടെ ഡോക്ടറാണ്. രാവിലെ വളരെ നേരത്തെ തന്നെ ഡോക്ടർ ഹോസ്പിറ്റലിലേക്ക് എത്തി.
ഡോക്ടറെ കണ്ടപ്പോൾ അമ്മ പറഞ്ഞു ഡോക്ടർ എന്നെ എവിടെയെങ്കിലും ഒരു വൃദ്ധസദനത്തിൽ കൊണ്ടാക്കൂ ഇനിയുള്ള കാലം ഞാൻ അവിടെ കഴിഞ്ഞു കൊള്ളാം. ശരിയെന്നു പറഞ്ഞു അവർ അമ്മയെ കാറിലേക്ക് കയറ്റി കാർ ചെന്ന് നിന്നത് ഒരു വലിയ വീടിന്റെ മുന്നിലായിരുന്നു. അമ്മയെ കാറിൽ നിന്ന് ഇറക്കിക്കൊണ്ട് ഡോക്ടറും ഡോക്ടറുടെ ഭർത്താവും പറഞ്ഞു. അമ്മേ ഞങ്ങൾക്ക് ആരുമില്ല ഞങ്ങൾ വളർന്നത് ഒരു അനാഥാലയത്തിലാണ് അച്ഛനമ്മമാരുടെ സ്നേഹം ലഭിക്കാതെ ഞങ്ങൾ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട് ഏറെ വേദനിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾക്ക് ഒരുപാട് അമ്മമാർ കൂടെയുണ്ട് കൂട്ടത്തിൽ ഇനി അമ്മയുമുണ്ട്. അതും പറഞ്ഞ് അമ്മയെ വീട്ടിലേക്ക് കയറ്റി കൊണ്ടുപോകുമ്പോൾ ഒരു ചെറിയ ചിരിയായിരുന്നു അമ്മയുടെ മുഖത്ത് ഉണ്ടായത്.