സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന മകളുടെ ബാഗ് തുറന്നപ്പോൾ അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

പ്ലസ്ടുവിന് പഠിക്കുന്ന തന്റെ മകൾ വൈഷ്ണവിയുടെ ബാഗ് തുറന്നപ്പോൾ ആയിരുന്നു അമ്മ അതിനകത്ത് ഒരു മൊബൈൽ ഫോൺ കണ്ടത്. വീട്ടിൽ ആരും അറിയാതെ മകളുടെ കയ്യിൽ ഈ ഫോൺ വന്നതിന്റെ ഞെട്ടിലായിരുന്നു അമ്മ. എന്തുവന്നാലും ഇത് എവിടെ നിന്ന് കിട്ടി എന്നറിയാൻ അമ്മ കാത്തുനിൽക്കുകയായിരുന്നു. ഡ്രസ്സ് എല്ലാം മാറി സ്കൂളിലേക്ക് പോകാൻ അമ്മയുടെ കൂടെ ഇറങ്ങാൻ ഒരുങ്ങുകയായിരുന്നു വൈഷ്ണവി.

   

അമ്മ ഇന്ന് കടയിലേക്ക് പോകുന്നില്ല എന്ന് അവൾ ചോദിച്ചപ്പോൾ അമ്മ പറഞ്ഞു ഇല്ല ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് പോകുന്നുള്ളൂ എന്ന് അവൾക്ക് യാതൊരു ഒന്നും തന്നെ മനസ്സിലായില്ല ഉടനെ തന്നെ അമ്മ കയ്യിൽ ഇടുന്ന ഫോണ് അവൾക്ക് നേരെ നീട്ടി ഇത് നിന്റെ ബാഗിൽ നിന്ന് കിട്ടിയതാണ്. ഇതാര് തന്നതാണ് പറയൂ. വൈഷ്ണവി അതു കണ്ട് ഒന്ന് പേടിച്ചു അവൾ പറഞ്ഞു എനിക്കറിയില്ല അമ്മ. അമ്മ ദേഷ്യപ്പെട്ട് തന്നെ ചോദിച്ചു. അമ്മയുടെ ചോദ്യങ്ങൾക്ക് മുൻപിൽ അവൾക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല .

അവൾ പറഞ്ഞു ഞാൻ പറയാം സ്കൂളിനടുത്ത് മൊബൈൽ ഷോപ്പ് നൽകുന്ന ഒരു ചേട്ടൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു പുറകെ നടക്കാറുണ്ട്. ഇതെനിക്ക് അയാൾ നിർബന്ധിച്ച് പിടിപ്പിച്ച തന്നതാണ്. ഇതിലേക്ക് വിളിക്കാം എന്നും പറഞ്ഞു. വൈഷ്ണവി പറയുന്നത് കേട്ട് അമ്മ ഞെട്ടി. അപ്പോൾ ഇതായിരുന്നു അല്ലേ ഇത്രയും ദിവസം നിന്റെ പരിപാടി കുറച്ചു ദിവസങ്ങളായി നിന്റെ പെരുമാറ്റത്തിൽ ഞാൻ കുറെ മാറ്റങ്ങൾ കാണുന്നു. അവൾ അമ്മയോട് ഉള്ളതെല്ലാം തന്നെ തുറന്നു പറഞ്ഞു. അമ്മേ അച്ഛനും അറിയരുത് അച്ഛനോട് പറയരുത്. അമ്മ പറഞ്ഞു ഞാൻ നിന്നെ ഫോൺ കണ്ടപ്പോൾ തന്നെ അച്ഛനെ വിളിച്ചു പറഞ്ഞു.

എനിക്ക് നിന്റെ അച്ഛനോട് ഒന്നും ഇതുവരെ മറച്ചുവെക്കാൻ ഉണ്ടായിട്ടില്ല. അച്ഛൻ പറഞ്ഞു ഇത് എനിക്ക് തന്നെ നോക്കാൻ പറ്റുന്ന കാര്യമാണെന്ന്. അമ്മ അവളുടെ കൈയും പിടിച്ച് സ്കൂളിലേക്ക് നടന്നു. വഴിയായിരുന്നു ആ മൊബൈൽ ഷോപ്പ്. അവിടെ 22 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ. അവിടെ കേറിയ ബാന്റും ഒരു ടീഷർട്ടും കാലിൽ കമ്മലും ഇട്ട് മനുഷ്യക്കോലം അല്ലാത്ത ഒരു രൂപത്തിൽഒരു പയ്യൻ. അമ്മ അയാളെ കാണിച്ചുകൊണ്ട് ചോദിച്ചു അതാണോ നിനക്ക് മൊബൈൽ തന്ന ചെറുക്കൻ. അവൾ പേടിച്ചുകൊണ്ട് പറഞ്ഞു അതേ അമ്മേ. അവർ രണ്ടുപേരെ കണ്ടതും അയാൾക്ക് എന്തോ പന്തികേട് തോന്നി.

അമ്മ കടയുടെ ഉള്ളിലേക്ക് കയറി അവന്റെ മുഖത്ത് ആഞ്ഞടിച്ചു. എന്നിട്ട് അവനോട് പറഞ്ഞു. ഞങ്ങൾ പെൺകുട്ടികളെ വളർത്തുന്നത് നിന്നെപ്പോലുള്ളവർക്ക് വഴിതെറ്റിക്കാൻ വേണ്ടിയിട്ടല്ല. നിർബന്ധിച്ച് ഭീഷണിപ്പെടുത്തിയും മൊബൈൽഫോണും മറ്റും കൊടുത്തു കുട്ടികളെ വഴിതെറ്റിക്കാൻ നടക്കുകയാണോ നീ. ഒരു ജോലി ചെയ്യുന്നുണ്ടെങ്കിൽ അത് മാന്യമര്യാദയ്ക്ക് ചെയ്ത് കുടുംബം പോറ്റാൻ നോക്ക്. ഇനി എന്റെ മകളെ നീ ശല്യം ചെയ്യാൻ വരരുത്. അടിച്ച കവിളത്ത് മുറുകെപ്പിടിച്ചുകൊണ്ട് അവൻ ഈ ശല്യം ചെയ്യില്ല.

എനിക്കൊരു തെറ്റ് പറ്റിയത് ആണെന്ന് അമ്മയോട് പറഞ്ഞു. അവർ കടയിൽ നിന്നും ഇറങ്ങി. അമ്മ അവളോട് പറഞ്ഞു സ്കൂളിൽ എന്ത് നടന്നാലും അതുപോലെ സ്കൂളിൽ നിന്ന് പോകുന്ന വഴി എന്ന് നടന്നാലും അമ്മയോട് അത് കൃത്യമായി പറയണം. നീ വളർന്നു കൊണ്ടിരിക്കുന്ന കുട്ടിയാണ്. തെറ്റുകളിൽ ഇടാൻ പാടില്ല അതുകൊണ്ടാണ് അമ്മ പറയുന്നത് എന്തുണ്ടായാലും അമ്മയുടെ ഉടൻ തന്നെ പറയണം. പെൺകുട്ടികൾ ഉള്ള എല്ലാ അമ്മമാർക്കും അച്ഛന്മാർക്കും അവരെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നത് വരെ ഒരു ആതിയാണ്. മക്കൾക്ക് എന്തുതന്നെ സംഭവിച്ചാലും അവരെ ഒരാൾക്കും വിട്ടുകൊടുക്കാതിരിക്കുന്നത് അച്ഛനമ്മമാർ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *