പെണ്ണ് പിടിയൻ എന്നു പറഞ്ഞ് മകനെ തള്ളിപ്പറഞ്ഞ വീട്ടുകാർ യഥാർത്ഥ സംഭവം അറിഞ്ഞു കണ്ണുനിറഞ്ഞു പോയി.

ചെറിയ പരിക്കുകളോടെ വീട്ടിലേക്ക് കയറി വരുന്ന രാഹുലിനെ വളരെ ഞെട്ടലോടെയാണ് സുമ നോക്കിയത് രാവിലെ ഒരു കുഴപ്പവുമില്ലാതെ ബൈക്ക് എടുത്ത് പുറത്തുപോയ ഇവനെന്തു പറ്റി എന്നായിരുന്നു ആദ്യം ചിന്തിച്ചത്. മകന്റെ അടുത്തേക്ക് ഓടിച്ചെന്ന് അമ്മ ചോദിച്ചു നിനക്ക് എന്തുപറ്റി ഒന്നും പറയാതെ അവൻ റൂമിലേക്ക് കടന്നുപോയി. വിഷമിച്ചു തരാൻ പോകുന്ന അമ്മയെ അവൻ ശ്രദ്ധിച്ചു. കുറച്ച് സമയം കഴിഞ്ഞ് അവൻ അമ്മയോട് പറഞ്ഞു അമ്മയെ കുറച്ച് ചൂടുവെള്ളം വേണം അവൻ പറയുന്നതിന് മുൻപ് തന്നെ സുമ വെള്ളം ചൂടാക്കാൻ വച്ചിരുന്നു.

   

ഒരു തോർത്തും എടുത്തുകൊണ്ട് മകന്റെ അടുത്തേക്ക് ചൂടുപിടിക്കുന്നതിനായി അമ്മ വെള്ളം കൊണ്ടുപോയി. പുറത്തും കൈകളിലും എല്ലാം തന്നെ കുറെ നീരുണ്ടായിരുന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്ന് അവൻ പറഞ്ഞു. പിന്നീട് ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ അവൻ അമ്മയോട് ദേഷ്യപ്പെട്ടു. അവന്റെ ദേഷ്യത്തിനു മുൻപിൽ സുമ പിന്നീട് ഒന്നും ചോദിച്ചില്ല. അപ്പോഴായിരുന്നു ദിവാകരന്റെ വരവ്. ഉച്ചയ്ക്ക് ചോറുണ്ണാൻ പോലും വീട്ടിലേക്ക് വരാത്ത തന്റെ ഭർത്താവിനെ കണ്ടപ്പോൾ സുമ വല്ലാതെ ഞെട്ടി. വലിയ ദേഷ്യം ഉണ്ടായിരുന്നു.

എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ ഇനി എന്തു പറ്റണം മകൻ ചെയ്ത കാര്യങ്ങൾ ഓർക്കുമ്പോൾ എന്റെ അഭിമാനം മുഴുവൻ നഷ്ടപ്പെട്ടു ഇത്രയും നാൾ നാട്ടിൽ എനിക്കൊരു വിലയുണ്ടായിരുന്നു അതെല്ലാം നിന്റെ മകൻ കളഞ്ഞു കുളിച്ചു. ഇന്ന് രാവിലെ കവലയിൽ നടന്ന കാര്യം നീ അറിഞ്ഞോ. എന്റെ മകൻ ഒരു പെൺകുട്ടിയെ കയറി പിടിച്ചോ അവിടെ നിന്നവരെല്ലാം അവനെ തല്ലി. എന്റെ കൂടെ ജോലി ചെയ്യുന്ന പയ്യൻ കവലയിലൂടെ കടന്നുപോകുമ്പോൾ ആയിരുന്നു ഈ സംഭവം കണ്ടത്. ഞാൻ ഇനി എങ്ങനെ നാട്ടുകാരുടെ മുഖത്തു നോക്കും. ഇതെല്ലാം കേട്ടിട്ടും രാഹുൽ ഒന്നും മിണ്ടാതെ കിടന്നു.

ക്ഷീണം കൊണ്ട് അവൻ ഉറങ്ങി പോയിരുന്നു അച്ഛന്റെ ഈ വാക്കുകൾ കേട്ട് സുമ ഒരുപാട് ദേഷ്യത്തോടെയായിരുന്നു മകന്റെ റൂമിലേക്ക് കയറി ചെന്നത് അമ്മയോട് നുണ പറഞ്ഞതിന്റെ ദേഷ്യമായിരുന്നു അവൾക്ക് ഉറങ്ങിക്കിടന്നിരുന്ന അവനെ ഉണർത്തിയിട്ട് സുമ ചോദിച്ചു. ബൈക്കിൽ നിന്ന് വീണിട്ടാണോ നിനക്ക് ഇത്രയും അപകടം പറ്റിയത് സത്യം പറഞ്ഞു. അമ്മ ചിലതെല്ലാം അറിഞ്ഞു എന്ന് മനസ്സിലാക്കിയ രാഹുൽ പിന്നീട് നുണ പറഞ്ഞില്ല. പക്ഷേ അവന് പറയാനുള്ളത് കേൾക്കാനുള്ള സാവകാശം സുമയും നൽകിയില്ല.

നിറഞ്ഞ കണ്ണുകളോടെ രാഹുൽ അമ്മ പറയുന്ന ചീത്ത വാക്കുകൾ എല്ലാം കേട്ടു. വൈകുന്നേരം അമ്മയെന്നുള്ള അനിയത്തിയുടെ വിളി കേട്ടായിരുന്നു വിഷമിച്ചിരുന്ന അച്ഛനും അമ്മയും എഴുന്നേറ്റ് നോക്കിയത്. ചേട്ടൻ എവിടെ എന്ന് അവളുടെ ചോദ്യം അവരെ വളരെ ഞെട്ടിച്ചു ഇവളും ഇത് അറിഞ്ഞോ. നീയും അറിഞ്ഞോ മോളെ അമ്മയുടെ ചോദ്യത്തിന് അനിയത്തി മറുപടി പറഞ്ഞു. അത് എന്റെ കൂട്ടുകാരായിരുന്നു അമ്മേ. ചേട്ടൻ എവിടെ എനിക്ക് ചേട്ടനെ കാണണം. ഇനി എന്താണ് വീട്ടിൽ നടക്കാൻ പോകുന്നത് എന്ന് പേടിയായിരുന്നു അച്ഛനും അമ്മയ്ക്കും.

എന്നാൽ മുറിയിലേക്ക് കടന്നു ചെന്ന് സമയം ദിവാകരനും കണ്ടത് ചേട്ടനെ കെട്ടിപ്പിടിച്ച് ഇരിക്കുന്ന അനിയത്തിയെയാണ്. രാഹുലിന്റെ മുഖത്ത് അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു. ചേട്ടനെ കെട്ടിപ്പിടിച്ചുകൊണ്ട് അവൾ അമ്മയോട് പറഞ്ഞു ഇത്രയും നല്ല മകനെ പ്രസവിച്ചതിന് അമ്മയ്ക്ക് അഭിമാനിക്കാം. അമ്മ പറഞ്ഞു നീ ഇവൻ ചെയ്തതിന് പ്രോത്സാഹിപ്പിക്കുകയാണോ ഒരു പെൺകുട്ടിയെ കേറി പിടിച്ചവനാണ് ഇവൻ. അത് കേട്ട് ഞെട്ടലോടെ അനിയത്തി അമ്മയോട് പറഞ്ഞു.

അമ്മ എന്താണ് പറയുന്നത് എന്റെ കൂട്ടുകാരിയെ ചേട്ടന്റെ കൂടെയുണ്ടായിരുന്ന ഒരു പയ്യൻ കേറി പിടിച്ചു ചേട്ടൻ അത് ചോദിക്കാൻ ചെന്ന് അവളെ രക്ഷിക്കുകയാണ് ചെയ്തത് എങ്ങനെ ഒരു ചേട്ടൻ ഉണ്ടായത് എന്റെ ഭാഗ്യമാണ്. അത് കേട്ട് ഒന്നും വിശ്വസിക്കാൻ കഴിയാതെ അച്ഛനും അമ്മയും നിന്നു. ഇത്രയും നേരം തന്റെ മകനെ തെറ്റിദ്ധരിച്ചതിനുള്ള സങ്കടമായിരുന്നു അവരുടെ മുഖത്ത്. വിഷമിക്കുന്ന അമ്മയോടും അച്ഛനോടും അവൻ പറഞ്ഞു. അമ്മയെ എനിക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ അറിയാം. അപ്പോൾ അത് മാത്രമായിരുന്നു അവനു പറയാൻ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *