രാധിക ടീച്ചർ അവരുടെ പുതിയ ക്ലാസ്സിലേക്ക് കടന്നു ചെല്ലുകയായിരുന്നു ടീച്ചറെ കണ്ടതോടെ കുട്ടികളെല്ലാവരും തന്നെ എഴുന്നേറ്റു നിന്നു. ടീച്ചർ സ്വയം പരിചയപ്പെടുത്തി. മറ്റു കുട്ടികളെല്ലാവരും ഓരോരുത്തരായി പരിചയപ്പെടുത്തി തുടങ്ങി അതിനിടയിൽ ആയിരുന്നു ക്ലാസ് റൂമിൽ കിടക്കുകയായിരുന്ന ശ്രീധറിനെ ടീച്ചർ കണ്ടത്. അതാരാ അവിടെ കിടക്കുന്നത് എന്ന ടീച്ചറുടെ ചോദ്യത്തിന് അവൻ മുഖമുയർത്താതെ കിടന്നു.
അവന്റെ അടുത്തുള്ള കുട്ടികൾ പറഞ്ഞു അവനെ തലവേദനയാണ് ടീച്ചർ ദിവസത്തിൽ ഇതുപോലെ അവൻ തലവേദനയായി എപ്പോഴും കിടക്കും. ഇതെല്ലാം പറയുമ്പോഴും ശ്രീധർ തലകുനിർത്താതെ കിടന്നു. അവന്റെ തലയിൽ ആരോ തലോടുന്നത് കണ്ട് അവൻ തല ഉയർത്തി നോക്കി. നീ എന്താണ് ഇങ്ങനെ കിടക്കുന്നത്. എനിക്ക് വയ്യ ടീച്ചർ തലവേദനയാണ്. രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് എനിക്ക് തലവേദനയാണ് ഞാൻ കിടന്നോട്ടെ ടീച്ചറെ. അന്ന് വൈകുന്നേരം ക്ലാസ് കഴിഞ്ഞു പോകുമ്പോൾ ടീച്ചർ അവന്റെ അടുത്തേക്ക് വന്നു.
നിന്റെ പേര് ശ്രീധർ എന്നല്ലേ നിന്റെ വീടിന്റെ അടുത്താണ് ഞാൻ താമസിക്കുന്നത് എനിക്ക് നിന്നെയും നിന്റെ അമ്മയെയും എല്ലാം അറിയാം. നീയെന്താ രാവിലെ ഒന്നും കഴിക്കാഞ്ഞത് എന്ന ടീച്ചറുടെ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞു. അമ്മ രാവിലെ ചായ മാത്രമേ ഉണ്ടാകുകയുള്ളൂ. അമ്മ ജോലിക്കൊന്നും പോകുന്നില്ല മുത്തശ്ശിയും അച്ഛനും മാത്രമേ ഉള്ളൂ അച്ഛൻ കള്ളുകുടിച്ച് എപ്പോഴും വീട്ടിൽ പ്രശ്നമാണ്. ടീച്ചർ പറഞ്ഞു. സാരമില്ലനിന്റെ അച്ഛനോട് ഞാൻ സംസാരിക്കാം. വീട്ടിൽ ജോലിക്ക് ഒരാളെ ആവശ്യമുണ്ട്. അതുകൊണ്ട് അമ്മയോട് വരാൻ പറഞ്ഞോളൂ. അവൻ തലയാട്ടി.
പിറ്റേദിവസം മുതൽ അവന്റെ അമ്മ ടീച്ചറുടെ വീട്ടിൽ ജോലിക്ക് പോകാൻ ആരംഭിച്ചു എന്നും വൈകുന്നേരം കുറെ ഭക്ഷണം അമ്മ കൊണ്ടുവരുമായിരുന്നു. ക്ലാസ് ഇല്ലാത്ത ദിവസം അമ്മയോടൊപ്പം ശ്രീധറും പോയി അവനെ പറ്റാവുന്ന ജോലിയെല്ലാം തന്നെ അവൻ ചെയ്തു. എന്നും ഉച്ചയ്ക്ക് അമ്മയ്ക്കും അവനുമായി ടീച്ചർ ചോറ് വിളമ്പി കൊടുക്കുമായിരുന്നു പതിയെ പതിയെ അവൻ ടീച്ചറെ വളരെയധികം സ്നേഹിക്കാൻ തുടങ്ങി. ഒരു ദിവസം അമ്മ അവനോട് പറഞ്ഞു നാളെ നീ കുളിച്ച് ടീച്ചറുടെ അടുത്തേക്ക് പോകണം. എന്താണെന്ന് അവന് മനസ്സിലായില്ല പറഞ്ഞപോലെ തന്നെ അവൻ കുളിച്ച് ടീച്ചറുടെ വീട്ടിലേക്ക് ചെന്നു.
അവനെ കണ്ടതോടെ ഒരു പൊതി അവന് നേരെ നീട്ടി. ഇത് നിനക്കുള്ള ഉടുപ്പുകൾ ആണ്. കഴിഞ്ഞതവണ അമ്മയ്ക്ക് മാത്രമാണ് ഞാൻ കൊടുത്തത് അപ്പോൾ നിനക്ക് വിഷമമായി എന്നെനിക്കറിയാം. ഇത് നീ ധരിച്ച് അമ്പലത്തിൽ പോയി ഉടനെ വേഗം ഇങ്ങോട്ട് വരൂ. ഇന്ന് എന്റെ പിറന്നാൾ ആണ്. തിരിച്ചു വന്നപ്പോൾ അവിടെ അമ്മയും ഉണ്ടായിരുന്നു. അമ്പലത്തിൽ പോയി വന്ന അവനോട് ടീച്ചർ പറഞ്ഞു. ശ്രീധർ ഇന്ന് എന്റെ പിറന്നാൾ അല്ല നിന്റെ പിറന്നാളാണ്. പറഞ്ഞാൽ വാങ്ങില്ല എന്ന് എനിക്ക് അറിയാം അതുകൊണ്ടാണ് പറയാതിരുന്നത് ഇന്നലെ അമ്മ എന്റെ അടുത്ത് കുറച്ച് കാശ് കടം ചോദിച്ചിരുന്നു.
എന്താണെന്ന് തിരക്കിയപ്പോഴാണ് നിന്റെ പിറന്നാൾ ആണ് നിനക്ക് എന്നെങ്കിലും ഭക്ഷണം ഉണ്ടാക്കി നൽകണമെന്ന് അതുകൊണ്ടാണ് അമ്മയോടും നിന്നോടും ഇങ്ങോട്ട് വരാനായി ഞാൻ പറഞ്ഞത്. ഇതെല്ലാം തന്നെ നിനക്ക് വേണ്ടി ഒരുക്കിയതാണ്. ടീച്ചർ പറയുന്നത് കേട്ട് ഒന്നും മിണ്ടാൻ ആകാതെ അവന്റെ കണ്ണുകൾ നിറയുകയായിരുന്നു. തിരികെ പോകാൻ നിന്ന അവന്റെ കൈകൾ പിടിച്ചുകൊണ്ട് ടീച്ചർ ചോദിച്ചു. നിൽക്ക് നീ ഇതുവരെ നിന്റെ പിറന്നാൾ ആഘോഷിച്ചിട്ടില്ല എന്ന് ടീച്ചർ ചോദിച്ചു. നിറമിഴികളോടെ അവൻ മറുപടി പറഞ്ഞു ഇല്ല ടീച്ചർ. ഇന്ന് നിന്റെ പിറന്നാൾ ആണ് എന്തെങ്കിലും ഉണ്ടാക്കി തരണം.
എന്ന് അമ്മ പറയുമ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നാറില്ല പക്ഷേ ക്ലാസിലേക്ക് ഓരോ കുട്ടികളും പിറന്നാൾ പ്രമാണിച്ച് മിഠായികൾ കൊടുക്കുമ്പോൾ എന്റെ ചങ്ക് തകർന്നുപോയിട്ടുണ്ട്. അവന്റെ കവളുകളിലൂടെ ഓർമ കണ്ണുനീർ തുടച്ചു കൊണ്ട് ടീച്ചർ പറഞ്ഞു. സാരമില്ലാട്ടോ ഇന്ന് വളരെ സന്തോഷമുള്ള ദിവസമാണ് നീ എന്നും ഇതുപോലെ എപ്പോഴും സന്തോഷത്തോടെ കൂടി ഇരിക്കണം. കരഞ്ഞുകൊണ്ടിരുന്ന അവന്റെ മുഖത്തേക്ക് നോക്കി ടീച്ചർ ഒന്നു കൂടി പറഞ്ഞു ഇപ്പോഴും സന്തോഷവാനായിരിക്കണം ശ്രീധർ.