കല്യാണം നടക്കുന്ന ആ മണ്ഡപത്തിലേക്ക് ഒരു വലിയ ആഡംബരക്കാർ വന്നെടുത്തു. മറ്റുള്ള എല്ലാവരുടെയും ശ്രദ്ധ ആ കാറിൽ ആയിരുന്നു. കാർഡിപിൻ വാതിൽ തുറന്നു ഒരു സ്ത്രീ പുറത്തേക്കിറങ്ങി അവരെല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എല്ലാവരും തന്നെ ആ സ്ത്രീയെ വളരെ അംബരപോട് കൂടിയാണ് നോക്കിയത്. സാരി തലപ്പ് പിടിച്ചുകൊണ്ട് മണ്ഡപത്തിനകത്തേക്ക് കയറുന്ന അവളെ വലിയ ഞെട്ടലോടെയാണ് ചുറ്റുമുള്ളവർ കണ്ടത്.
അവൾ പോകുന്നത് കണ്ടു കൂടെയുണ്ടായിരുന്ന ഒരു കാരണവർ ചോദിച്ചു ആ കേറി പോകുന്നത് മരിച്ചുപോയ പ്രകാശന്റെ ഭാര്യയല്ലേ. അതേ മുകുന്ദേട്ടാ ജ്യോതി തന്നെ. എന്തൊരു മാറ്റമാണ് അല്ലേ മുകുന്ദേട്ടാ അടുത്തുനിന്ന് ഒരാൾ പറഞ്ഞു. ഇപ്പോൾ അടുത്തകാലത്തല്ലേ ആ കുട്ടിക്ക് യുവ ബിസിനസിനുള്ള അവാർഡ് കിട്ടിയത് ചുറ്റും കൂടി നിന്നതിൽ ഒരാൾ പറഞ്ഞു. എന്നാലും ആ കുട്ടി പഴയതെല്ലാം മറന്ന് ഈ കല്യാണത്തിന് എത്തിയല്ലോ.
ഇപ്പോൾ ഈ കല്യാണം നടക്കുന്ന പ്രകാശന്റെ പെങ്ങളുടെ കൊച്ചിന്റെ മാലകട്ടു എന്ന് പറഞ്ഞ് ആ കുട്ടിയെ അമ്മായിഅമ്മയും അനിയത്തിയും കൂടി വീട്ടിൽ നിന്നും പുറത്താക്കിയതാണ്. പാവം പിടിച്ച ഒരു അമ്മയും അനിയനും മാത്രമായിരുന്നു ആ കുട്ടിക്ക് ആകെ ഉണ്ടായിരുന്നത്. ഗൾഫിൽ കഷ്ടപ്പെട്ട പൈസ കൊണ്ട് ഉണ്ടാക്കിയ വീട് സ്വന്തമാക്കുന്നതിന് വേണ്ടി അമ്മയും അനിയത്തിയും കൂടി നടത്തിയ ഒരു നാടകമായിരുന്നു അത്. പെങ്ങളുടെ പേരിൽ വീട് എഴുതിവെച്ച് ജ്യോതിയെ വീട്ടിൽ നിന്നും അവർ പുറത്താക്കി.
എന്നിട്ട് എന്ത് സംഭവിച്ചു. ഒരു വർഷത്തിനുള്ളിൽ തന്നെ പെങ്ങൾ അമ്മയെ വൃദ്ധസദനത്തിൽ ആക്കി. ഇനിയും മോളുടെ വിധി എന്താകുമെന്ന് ഈശ്വരൻ തന്നെ കരുതിവച്ചിട്ടുമുണ്ട്. താമസിക്കാതെ നമുക്ക് അതും കാണാം. ഇതെല്ലാം പറഞ്ഞത് കൂടി നിന്നവർ മണ്ഡപത്തിനകത്തേക്ക് കടക്കുമ്പോൾ അവർ കണ്ടത് ജ്യോതി നവവധുവിന്റെ കഴുത്തിലേക്ക് വിലപിടിപ്പുള്ള ഒരു മാല അണിയിച്ചു കൊടുക്കുന്നതാണ്. വിലറിയ മുഖത്തോട് നിൽക്കുന്ന പ്രകാശന്റെ പെങ്ങളുടെ അടുത്ത് ചെന്ന് ജ്യോതി ശബ്ദത്തിൽ പറഞ്ഞു.
ഒരിക്കൽ നീ എന്നെ കള്ളി എന്ന് പറഞ്ഞ് ആ വീട്ടിൽ നിന്നും ഇറക്കിയത് കൊണ്ടാണ് ഞാൻ എന്റെ ജീവിതം വെട്ടിപ്പിടിച്ചത് പക്ഷേ ഇന്ന് നിന്റെ മോൾക്ക് കൊടുത്ത ആഭരണങ്ങൾ മുക്കുപണ്ടം വീട്ടുകാർ അറിയുമ്പോൾ എങ്ങനെയായിരിക്കും അവരുടെ പ്രതികരണം. ആ ചോദ്യം കേട്ടതും ഒരു ഞെട്ടലോടെ അവർ അവളെ നോക്കി. കാലത്തിന്റെ കണക്ക് പുസ്തകം അങ്ങനെയാണ്. അതിനെല്ലാ രേഖപ്പെടുത്തുന്നു. കാലമാകുമ്പോൾ അത് പുറത്തു വരും. അതും പറഞ്ഞ് അവൾ പുറത്തേക്ക് കടക്കുമ്പോൾ കാറ്റുപോയ ബലൂൺ പോലെ പ്രകാശന്റെ പെങ്ങൾ നിന്നു.