വീടിന്റെ പുറത്തുനിന്നുള്ള നിരന്തരമായ കോണിമ്പല്ലിൽ അയാൾ ഉണർന്നു. ആരാണ് പുറത്തുവന്നിരിക്കുന്നത് എന്ന് നോക്കാൻ ഭാര്യയോട് അയാൾ ആവശ്യപ്പെട്ടു. ബിസിനസ് ആവശ്യങ്ങളുമായി അപ്പുറത്ത് പോയി ക്ഷീണിതനായ കിടക്കുകയായിരുന്നു ആ യുവാവ്. വിദേശത്തും നാട്ടിലുമായി പരന്നുകിടക്കുന്നത് ആയിരുന്നു അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം.
പുറത്തു ആരാണ് വന്നിരിക്കുന്നത് എന്നും അയൽ ഭാര്യയോട് ആയി ചോദിച്ചു. അതൊരു സ്ത്രീയാണെന്നും സഹായം ചോദിച്ചു വന്നതാണെന്നും അവർ മറുപടി പറഞ്ഞു. അങ്ങനെയാണെങ്കിൽ ആ മാറ്റിവച്ചിരിക്കുന്ന പൈസ എടുത്ത് അവർക്ക് അത് കൊടുത്തുകൂടെ എന്നായിരുന്നു അയാളുടെ മറുപടി.
എന്നാൽ പണക്കാരിയായ ഭാര്യ അതിനെ തടഞ്ഞു. അതിന്റെ ഒന്നും ആവശ്യമില്ല എല്ലാം കള്ള കൂട്ടങ്ങളാണ്. ഭർത്താവിനെ വയ്യാതിരിക്കുകയാണ് മസാല പാക്കറ്റുകൾ വിൽക്കാൻ വന്നതാണ് അവർ. ഇവിടെ അതിന്റെ ആവശ്യമൊന്നുമില്ല. ഭാര്യ പറഞ്ഞ വാക്കുകൾ വകവയ്ക്കാതെ ആ യുവാവ് ആ സ്ത്രീയെ കാണാനായി പുറത്തേക്ക് ഇറങ്ങി.
അവരുടെ കൈകളിൽ നിന്ന് മസാല പാക്കറ്റുകൾ വാങ്ങി തിരികെ നടക്കവേ പെട്ടെന്നായിരുന്നു ആ സ്ത്രീയുടെ മുഖം ആ യുവാവ് ശ്രദ്ധിച്ചത്. വത്സല ചേച്ചി എന്ന നീട്ടി വെളിയിൽ ആ സ്ത്രീ തിരിഞ്ഞുനോക്കി. എന്നെ മനസ്സിലായോ ഞാൻ അപ്പുവാണ് എന്ന് അയാൾ പരിചയപ്പെടുത്തി. ആ പേര് കേട്ടതോടെ നിറകണ്ണുകളോടെ ചേച്ചി അവിടെ നിന്നു.
പിന്നോട്ടുള്ള തന്റെ ജീവിതത്തിന്റെ ഓർമ്മകളിലേക്ക് ആ യുവാവ് കടന്നു. അച്ഛൻ മരിച്ചതിനുശേഷം വയ്യാതെ കിടക്കുന്ന അമ്മയും രണ്ട് സഹോദരങ്ങളേയും നോക്കാൻ 10 വയസ്സുകാരനായ ആ യുവാവിന്റെ കുട്ടിക്കാലം ഒരുപാട് കഷ്ടതകൾ അനുഭവിച്ചു. എന്നെ സഹോദരങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിന് വീടിനടുത്തുള്ള കടയിലേക്ക് കയറിപ്പോയതായിരുന്നു അദ്ദേഹം. എന്നാൽ പൈസ കൊടുക്കാതെ സാധനങ്ങൾ തരില്ല എന്നായിരുന്നു കടക്കാരന്റെ വാദം.
എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന ആ 10 വയസ്സുകാരനെ പിടിച്ചുനിർത്തിയത് വത്സല ചേച്ചി ആയിരുന്നു. പിന്നീട് അപ്പുവിനും കുടുംബത്തിനും വേണ്ട എല്ലാ കാര്യങ്ങളും ചേച്ചി ചെയ്തു കൊടുത്തു. ഒരുനേരത്തെ ആഹാരം മാത്രമല്ല മൂന്നുനേരത്തെ ആഹാരം ഒരു കുറവും ഇല്ലാതെ അവർക്ക് കഴിക്കാനുള്ള വക നൽകിയത് ചേച്ചി ആയിരുന്നു.
അമ്മയുടെ മരണശേഷം പിന്നീട് ആ നാട്ടിലേക്ക് ആ യുവാവ് തിരികെ പോയിട്ടില്ല. എന്നിരുന്നാലും തന്റെ കുടുംബത്തിന്റെ ജീവൻ രക്ഷിച്ച ആ ദൈവത്തിന്റെ മുഖം എപ്പോഴും അദ്ദേഹത്തിന്റെ ഓർമ്മയിൽ ഉണ്ടായിരുന്നു. കഷ്ടതകൾ നിറഞ്ഞ പഴയ ജീവിതത്തിന്റെ ഓർമ്മകളെ മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ തീവ്രതയോടെ ആമുഖം മനസ്സിലേക്ക് എപ്പോഴും ഓർമ്മയിൽ വന്നിരുന്നു.
കാലങ്ങൾക്ക് ശേഷം വീണ്ടും കാണാനിടയായ സന്തോഷത്തിലാണ് ആ യുവാവ്. അവരെ വീട്ടിലേക്ക് കയറ്റി ഭക്ഷണം നൽകിയ വിശേഷങ്ങൾ അന്വേഷിച്ചു. വയ്യാതെ കിടക്കുന്ന ഭർത്താവും കെട്ടുപ്രായം കഴിഞ്ഞ് നിൽക്കുന്ന ഒരു മകളും ആണ് ചേച്ചിക്ക് ഉള്ളത്. അടുത്ത വീട്ടിലുള്ളവർ ഉണ്ടാക്കുന്ന ഈ മസാല പാക്കറ്റുകൾ വിറ്റു കിട്ടുന്ന കമ്മീഷൻ കൊണ്ടാണ് അവർ ജീവിക്കുന്നത്.
അവരുടെ കഷ്ടപ്പാട് നിന്നും അവരെ രക്ഷിക്കാൻ ആ യുവാവ് ശ്രമിച്ചു. എന്നാൽ അതൊന്നും തന്നെ സ്വീകരിക്കാൻ തയ്യാറായില്ല. നീ നന്നായി ജീവിക്കുന്നില്ല മകനെ അതുമതി എന്നായിരുന്നു അവരുടെ മറുപടി. എന്നാൽ വീട്ടാൻ കഴിയാത്ത ഒരു വലിയ കടമാണ് തനിക്ക് ചേച്ചിയോട് ഉള്ളത് എന്നും താനെന്നും നെഞ്ചോട് ചേർത്തുവയ്ക്കുന്ന ആ പഴയ പറ്റ് ബുക്ക് കൂടെ പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
അതുകൊണ്ടുതന്നെ എന്നെ തടയരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഓരോരുത്തരുടെയും ജീവിതത്തിൽ കടന്നുവരുന്ന ഇത്തരം വ്യക്തികളെ ഒരുകാലത്തും മറന്നു കളയാൻ പാടില്ല. പറ്റുന്ന സമയങ്ങളിൽ എല്ലാം അവരെ സഹായിക്കാൻ എപ്പോഴും സന്നദ്ധരായിരിക്കുകയും വേണം.