ഇനി നിങ്ങളെ ഇവിടെ ആവശ്യമില്ല. വീട്ടിൽ നിന്ന് ഇറക്കിവിട്ട അച്ഛനെയും അമ്മയെയും മാസങ്ങൾക്ക് ശേഷം കണ്ട് വിശ്വസിക്കാനാകാതെ മക്കൾ.

വൃദ്ധരായ മീനാക്ഷി അമ്മയെയും ദാസനെയും മകനായ അരവിന്ദൻ വീട്ടിൽ നിന്നും ഇറക്കിവിട്ടു. ഇനി നിങ്ങളെ ഇവിടെ ആവശ്യമില്ല. ഏതു നരകത്തിലേക്ക് വേണമെങ്കിലും പൊയ്ക്കോ എന്നു പറഞ്ഞ് അമ്മയെ അവൻ തള്ളിയിട്ടു. കൂടെ ഒരു തുണിക്കെട്ട് അവർക്ക് മുൻപിലേക്ക് വലിച്ചെറിഞ്ഞ മരുമകളും അച്ഛനെയും അമ്മയെയും ഇറക്കിവിടാൻ തയ്യാറായി നിന്നു. പിന്നീട് ആ വീട്ടിൽ ഒരു നിമിഷം പോലും നിൽക്കാൻ അവർക്ക് ആയില്ല. മീനാക്ഷി അമ്മയുടെ കൈപിടിച്ച് ദാസൻ വീടിന്റെ പണിയിറങ്ങി. എങ്ങോട്ട് പോകുമെന്നോ എവിടേക്കാണ് പോകുന്നത് എന്നോ ലക്ഷ്മി അമ്മയ്ക്ക് അറിയില്ലായിരുന്നു.

   

ഒരേയൊരു മകളായ മാലിനിയുടെ വീട്ടിലേക്കും പോകാൻ പറ്റാത്ത അവസ്ഥ. കുറച്ചു ദിവസങ്ങൾക്കു മുൻപ് മകളുടെ കൂടെ നിന്നപ്പോൾ മകൾ തന്നെ അവിടെ നിന്ന് ഇറക്കി വിട്ടു. സ്വന്തം അച്ഛനെയും അമ്മയെയും കൂടെ നിൽക്കുന്നത് ഭർത്താവിന്റെ വീട്ടുകാർക്ക് താല്പര്യമുണ്ടാകില്ല എന്നായിരുന്നു അവളുടെ മറുപടി. കഴിഞ്ഞ കുറെ കാലങ്ങളായി സന്തോഷവും സങ്കടവും എല്ലാം നിറഞ്ഞ ആ വീട്ടിൽ നിന്നും.

പടിയിറങ്ങുന്ന ദാസനും ലക്ഷ്മി അമ്മയ്ക്കും മുൻപിൽ വലിയൊരു ശൂന്യതയായിരുന്നു. എന്നാൽ ദാസൻ ലക്ഷ്മി അമ്മയുടെ കയ്യും പിടിച്ചു നടന്നു. ഒരു വലിയ മാളികയുടെ മുന്നിലേക്ക്. ഗേറ്റ് തുറന്ന ഉടൻ തന്നെ അവിടെയുള്ള നായ ദാസന്റെ മുൻപിലേക്ക് ചാടി വാലാട്ടി നിന്നു. അതിനു പിന്നാലെ അവിടെനിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്ന് സാർ വന്നോ.

ഇന്നലെ പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും ഒരുക്കി വെച്ചിട്ടുണ്ട് എന്ന് മറുപടിയും പറഞ്ഞു. ഈ വലിയ വീട്ടിൽ ജോലി ചെയ്യുന്നതിനാണ് വന്നിരിക്കുന്നത് എന്ന് ലക്ഷ്മി അമ്മയ്ക്ക് ബോധ്യമുണ്ടായി. എന്നാൽ ലക്ഷ്മി അമ്മയുടെ എല്ലാ ചിന്തകളെയും തകിടം മറച്ചു കൊണ്ടായിരുന്നു വീടിനകത്ത് നിന്ന് നിലവിളക്കുമായി ഒരു പെൺകുട്ടി ഇറങ്ങി വന്നത്. ലക്ഷ്മി അമ്മയെ നോക്കിക്കൊണ്ട് ദാസൻ ഇപ്രകാരം പറഞ്ഞു.

നീ വലതുകാല് വെച്ച് കയറിക്കോളൂ. മക്കൾക്ക് കൊടുക്കാനുള്ള എല്ലാ സമ്പാദ്യവും കൊടുത്തു. എന്റെ ജീവിതത്തിലെ അധ്വാനം കൊണ്ട് ഞാൻ കൂട്ടിവെച്ച് എന്റെ സമ്പാദ്യമായിരുന്നു ഈ വീട്. ഇവിടെ നിന്നും നമ്മൾ ഇറക്കിവിടാൻ ആരുമില്ല. ഈ നമ്മൾക്ക് സന്തോഷമായി തന്നെ ജീവിക്കാം. ലക്ഷ്മി അമ്മയെ നോക്കുന്നതിന് അവിടെ ഒരു ഹോം നേഴ്സ് ഉണ്ടായിരുന്നു.

എന്നാൽ ഈ പുതിയ ജീവിതവുമായി ചേർന്നു പോകാൻ ലക്ഷ്മി അമ്മയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ലക്ഷ്മി അമ്മയ്ക്ക് സന്തോഷമുണ്ടാകുന്നതിന് രണ്ടുമാസത്തെ ഒരു തീർത്ഥ യാത്ര ദാസൻ ഒരുക്കി. യാത്രയ്ക്കിടയിൽ ലക്ഷ്മി അമ്മയുടെ മുഖത്ത് വീണ്ടും പുഞ്ചിരി ഉണർന്നു. തിരിച്ചു വീട്ടിലേക്ക് എത്തിയ ലക്ഷ്മി അമ്മയെ കാത്തിരുന്നത് ഗംഭീരമായ ലക്ഷ്മി അമ്മയുടെ സപ്തതി ആഘോഷമായിരുന്നു.

ഒരു ദിവസം നാട്ടിലെ ഈ വലിയ വീട്ടിലെ അമ്മയുടെ സപ്തതി ആഘോഷം അറിയാനിടയായ അരവിന്ദൻ ആരാണെന്ന് അറിയാൻ ആ വീടിനെ ലക്ഷ്യമാക്കി നടന്നു. എന്നാൽ വീട്ടിലേക്ക് കയറിച്ചെന്ന അരവിന്ദൻ കണ്ടത് താൻ ഇറക്കിവിട്ട അച്ഛനെയും അമ്മയെയും ആയിരുന്നു. അവരെ കണ്ട് അരവിന്ദൻ അന്തം വിട്ടു നിന്നുപോയി. മക്കളായ രണ്ടു പേരെയും ഒഴിവാക്കിക്കൊണ്ട് ആ നാട്ടിലെ എല്ലാവരെയും തന്നെ അവർ ക്ഷണിച്ചു.

പിന്നീട് നാട്ടിൽ എല്ലാവരും അരവിന്ദനെയും മാലിനിയെയും എല്ലാ കാര്യങ്ങളിൽ നിന്നും ഒഴിവാക്കുന്ന മനോഭാവം ആയിരുന്നു. അച്ഛനോടും അമ്മയോടും ചെയ്ത തെറ്റിന് പരിഹാരമായി അവരോട് സംസാരിക്കാൻ ബന്ധുക്കാരോടെല്ലാം ദാസന്റെ മറുപടി ഇതായിരുന്നു. ഒരു കാണിക്കാതെ ഞങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട അവരോട് ഞങ്ങൾക്ക് ഒന്നും പറയാനില്ല. ഞങ്ങൾ ഇനി അവരെ തേടി പോകില്ല.

ഞങ്ങൾ എവിടെയാണെന്ന് പോലും അന്വേഷിക്കാത്ത അവർ ഞങ്ങളുടെ മക്കളല്ല. ഞങ്ങൾക്ക് ഇവിടെ ഒരു മകനുണ്ട്. അവിടെ വളർത്തുന്ന അരവിന്ദൻ എന്ന പേരിട്ട നായയും. അതുപോലെ മീനാക്ഷി അമ്മയെ നോക്കുന്ന അനാഥയായ ശാലിനിയും. ഇവരാണ് എന്റെ മക്കൾ. ഇനി ആരും തന്നെ അവരുടെ കാര്യം പറഞ്ഞു ഞങ്ങളെ കാണാനായി വരേണ്ട. ദാസന്റെയും മീനാക്ഷി അമ്മയുടെയും ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *