ഉറങ്ങാൻ ഒരു ബെഞ്ച് ഉണ്ടെങ്കിൽ അതല്ലേ സ്വർഗ്ഗം. പുതിയ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് പ്രണവ് മോഹൻലാൽ. താരം ഇപ്പോൾ എവിടെയാണെന്ന് അറിയേണ്ടേ. | Pranav Mohanlal Share New Photos

മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന്റെ പ്രിയപ്പെട്ട പുത്രനാണ് പ്രണവ് മോഹൻലാൽ. വിരലിലെണ്ണാവുന്ന ചിത്രങ്ങളെ താരമോ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ മലയാളികൾക്ക് മറക്കാൻ കഴിയാത്തവായാണ്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹൻലാൽ എന്ന് അറിയാവുന്ന എല്ലാ ആരാധകർക്കും അറിയാം. യാത്രകളിൽ ഉണ്ടാകുന്ന ഇടവേളകളിൽ മാത്രമാണ് താരം സിനിമയിൽ അഭിനയിക്കാറുള്ളത്. സിനിമയിൽ അഭിനയിക്കാൻ ഒരുപാട് ആഗ്രഹമില്ലാത്ത വ്യക്തി കൂടിയാണ് പ്രണവ്.

   

യാത്രകളെയാണ് താരം കൂടുതലായി ഇഷ്ടപ്പെടുന്നത്. ഇപ്പോഴിതാ യാത്രയ്ക്കിടെ പ്രണവ് പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വയറിലായി കൊണ്ടിരിക്കുന്നത്. ഒരു താരപുത്രന്റെ മകൻ എന്ന യാതൊരു ജാടയും ഇല്ലാതെ സാധാരണക്കാരിലും സാധാരണക്കാരനായി മാത്രമാണ് പെരുമാറാറുള്ളത്. ഈ പെരുമാറ്റം തന്നെ എല്ലാവരെയും ഒരുപാട് അമ്പരപ്പിക്കുന്ന ഒന്നുകൂടിയാണ്.

പുരാതനമായ ഒരു വലിയ കെട്ടിടത്തിന്റെ മുന്നിലുള്ള ഒരു ബെഞ്ചിൽ ആണ് പ്രണവ് കിടന്നുറങ്ങുന്നത്. ഒരു തൊപ്പി കൊണ്ട് മുഖം മറച്ചു തന്റെ ട്രാവൽ ബാഗ് തലയിൽ വെച്ച് കിടന്നുറങ്ങുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ കാണാൻ സാധിക്കുന്നത്. എവിടെയാണ് സ്ഥലം എന്ന് ആദ്യം മനസ്സിലായില്ലെങ്കിലും ഈ ചിത്രത്തിന് പിന്നാലെ താരം പങ്കുവെച്ച മറ്റൊരു ചിത്രത്തിലൂടെ സ്പെയിനിലാണ് എന്ന് ആരാധകർക്ക് മനസ്സിലായി.

പ്രണവ് മോഹൻലാൽ യൂറോപ്യൻ യാത്രയിലാണ് എന്നും ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കാൽനടയായി യാത്ര ചെയ്യുകയാണെന്നും ഈയടുത്തകാലത്തായി മലയാളത്തിന്റെ നടനും സംവിധായകനും ഗായകനും പ്രണവിന്റെ സുഹൃത്തുമായ വിനീത് ശ്രീനിവാസനിലൂടെ ആരാധകർ അറിഞ്ഞതാണ്. അതുകൊണ്ടുതന്നെ പ്രണവ് പങ്കുവെച്ച ഈ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആണ്. പ്രണവിന്റെ കൂടുതൽ യാത്ര ചിത്രങ്ങൾക്കായാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്. ചിത്രങ്ങൾക്ക് നിരവധി കമന്റുകൾ ആയാണ് ആരാധകർ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *