അപ്പയ്ക്ക് കിടിലൻ പിറന്നാൾ സമ്മാനം നൽകി കണ്ണൻ. 57 നിറവിൽ മലയാളികളുടെ പ്രിയപ്പെട്ട ജയറാം. പിറന്നാൾ ആശംസകൾ പങ്കുവെച്ച് ആരാധകർ. | Jayaram Birthday Post

മലയാളികളുടെ പ്രിയപ്പെട്ട ജയറാമിനെ ഇന്ന് അൻപത്തി ഏഴാം പിറന്നാൾ. മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്ക് കടന്നുവന്ന ജയറാം നിരവധി അതുല്യമായ കഥാപാത്രങ്ങളിലൂടെ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു. 1988 പുറത്തിറങ്ങിയ അപരൻ എന്ന പത്മരാജൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ആയിരുന്നു ജയറാം സിനിമയിലേക്ക് എത്തുന്നത്. അവിടെ തുടർന്ന് ഇന്ന് മലയാളത്തിൽ മാത്രമല്ല മറ്റ് സൗത്ത് ഇന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ താരം നിരവധി കഥാപാത്രങ്ങൾ അഭിനയിച്ചു കഴിഞ്ഞു.

   

മലയാളത്തിൽ മാത്രമല്ല എല്ലാ സിനിമ ആരാധകരും ജയറാമിനെ സ്നേഹിച്ചു കൊണ്ടിരിക്കുന്നു. ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോൾ ഇതാ 57 നിറവിൽ ആണ് ജയറാം. പിറന്നാൾ ആശംസകൾ നൽകിക്കൊണ്ട് മകനായ കാളിദാസൻ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. “എന്നും എന്റെ കൂടെ ഉണ്ടായിട്ടുണ്ട്. എന്തെങ്കിലും അത് തിരിച്ച് നൽകാൻ ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ഇന്ന് കാളിദാസ് കുറച്ചു. രണ്ടുപേരും ഒരുമിച്ച് അഭിനയിച്ച കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലെ രണ്ടുപേരുടെയും ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു അപ്പയ്ക്ക് പിറന്നാൾ ആശംസകൾ നൽകിയത്.

ആ സിനിമയിലുള്ള ബിജിയവും ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്. നിരവധി ആരാധകനായിരുന്നു താരത്തിന് പിറന്നാൾ ആശംസകൾ നൽകി രംഗത്തുവന്നത്. കാളിദാസന്റെ പോസ്റ്റിനു താഴെ സ്വന്തമായി ബിജിഎം ഒക്കെയുള്ള ആളുകളാണെന്ന് ആരാധകൻ കമന്റ് ചെയ്തു. കാളിദാസ് മാത്രമല്ല മകളായ മാളവികയും അപ്പയ്ക്ക് പിറന്നാൾ ആശംസകൾ നൽകി രംഗത്ത് വന്നിട്ടുണ്ട്. പിറന്നാൾ ആശംസകൾ അപ്പാ എന്നാണ് മാളവിക കുറിച്ചത്. കൂടാതെ സിനിമാരംഗത്തെ നിരവധി താരങ്ങളും ജയറാമിനെ പിറന്നാൾ ആശംസകൾ നൽകി.

“നിങ്ങൾ സിനിമയിൽ എത്തിയതും പത്മശ്രീ നേടിയതും കൊണ്ടാണ് വരേണ്യമല്ലാത്ത മിമിക്രി എന്ന കലയും കലാകാരനും മുഖ്യധാരയിലേക്ക് എത്തുന്നത് വ്യക്തിപരമായി എനിക്ക് ഏറ്റവും കൂടുതൽ സിനിമകളിൽ അവസരം തന്ന നായകൻ ഏറ്റവും കൂടുതൽ വേദികളിൽ അവസരം തന്ന നായകൻ 2018 വിഷുദിനത്തിൽ നിങ്ങൾ തന്ന ഉറപ്പാണ് ഞാൻ എന്ന് സംവിധായകൻ. പ്രിയപ്പെട്ട ജയറാമേട്ടനെ ഹൃദയപൂർവ്വം പിറന്നാൾ ആശംസകൾ”. എന്ന അടിക്കുറിപ്പോട് കൂടി മലയാളത്തിലെ നടനും സംവിധായകനും ഒക്കെയായ പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

 

View this post on Instagram

 

A post shared by Kalidas Jayaram (@kalidas_jayaram)

Leave a Reply

Your email address will not be published. Required fields are marked *