കുട്ടികൾക്കൊപ്പം കുട്ടി ട്രൗസർ ഇട്ട് ചുള്ളൻ ലുക്കിൽ മെഗാസ്റ്റാർ. ഇങ്ങേർക്കണോ ഈശ്വരാ 71 വയസ്സ്.. ഇക്കയുടെ പുതിയ ലുക്ക് കണ്ട് കണ്ണു തള്ളി ആരാധകർ.. | Mammootty New Viral Photos

ഒരു അഭിഭാഷകനായി ജീവിതം ആരംഭിച്ച മൂന്ന് പതിറ്റാണ്ടോളം മലയാള സിനിമയിൽ അഭിനയത്തിന്റെ വിവിധ ഭാവങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. എല്ലാവരും സ്നേഹത്തോടെ മമ്മൂക്ക എന്ന് വിളിക്കുന്നു. ഇന്നും മലയാളത്തിൽ സജീവമായി തന്നെ അഭിനയ ജീവിതം താരം തുടർന്നുകൊണ്ടിരിക്കുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണയാണ് നമ്മുടെ സ്വന്തം മമ്മൂക്ക നേടിയത്. അതുമാത്രമല്ല ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

   

ഇദ്ദേഹത്തിന്റെ അഭിനയ മികവ് തന്നെയാണ് എല്ലാവരെയും ഇക്കയിലേക്ക് അടുപ്പിക്കുന്നത്. മലയാളം തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷകളിൽ എല്ലാം തന്നെ നിരവധി സിനിമകളിൽ ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. 71 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും യുവത്വം നഷ്ടപ്പെടാതെ ഇരിക്കുന്നതിന്റെ പിന്നിലെ രഹസ്യം ആരാധകർക്ക് എപ്പോഴും കൗതുകം ഉണ്ടാക്കുന്നതാണ്.

സോഷ്യൽ മീഡിയയിൽ മമ്മുക്ക എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് എല്ലാവരും അത് ഏറ്റെടുക്കാറും ഉള്ളത്. പുതിയ സിനിമയുടെ ആയാലും മറ്റു വിശേഷങ്ങൾ ആയാലും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ സ്ഥാനം നേടാറുണ്ട്. ഇപ്പോൾ ഒരു പുതിയ ചിത്രം പങ്കു വച്ചിരിക്കുകയാണ് മമ്മൂക്ക. കുട്ടികൾക്കും അവരുടെ കുടുംബത്തോട് ഒപ്പം ഉള്ള ഒരു ചിത്രമാണ് ഇപ്പോൾ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.

ഒരു കുട്ടി ട്രൗസറും ഷർട്ടും അതിനുമുകളിൽ ഒരു കോട്ടുമിട്ട് ചുള്ളൻ ആയാണ് മമ്മൂട്ടിയുടെ ലുക്ക്‌. ചിത്രങ്ങളെല്ലാം വളരെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. മമ്മൂക്കയുടെ ലുക്കിനെ പറ്റി തന്നെയാണ് കൂടുതലും ആരാധകർ ചർച്ച ചെയ്തത്. ഏതു പ്രായക്കാരുടെ കൂടെയും അവരിൽ ഒരാളായി എപ്പോഴും നിൽക്കുന്ന നമുക്കയുടെ പെരുമാറ്റം എല്ലാവർക്കും അതിശയം ഉണ്ടാക്കുന്ന ഒന്നാണ്. ഇപ്പോൾ ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *