എടാ ഞാനും സിനിമയിൽ കേറിയടാ.. മഞ്ജു വാര്യർക്ക് വെല്ലുവിളി ഉയർത്തി നീലു ബേബി. ആഘോഷിച്ച് ആരാധകർ.. | Nilu Baby New Viral Video

മലയാളി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള താരകുടുംബമാണ് പേർളി ശ്രീനിഷിന്റേത്. ശ്രീനിഷിന്റെയും പേളിയുടെയും നിലു ബേബിയുടെയും വിശേഷങ്ങൾ എല്ലാം സ്വന്തം വീട്ടിലെ സന്തോഷം പോലെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന എല്ലാ പുതിയ വിശേഷങ്ങൾ വളരെ വേഗം ഏറ്റെടുക്കാറുണ്ട്.

   

ആ വീഡിയോകളിലും ചിത്രങ്ങളിലും നിലു ബേബി ഉണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട. ആരാധകരുടെ വലിയൊരു ഒഴുക്ക് തന്നെ സോഷ്യൽ മീഡിയയിൽ കാണാം. പേളിയെക്കാളും ശ്രീനിഷിനെ കാണും ആരാധകർക്ക് ഏറ്റവും ഇഷ്ടം ബേബിയോട് തന്നെയാണ്. നിലു ബേബിക്ക് മാത്രമായി ഒരു യൂട്യൂബ് ചാനലും ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ നടി മഞ്ജു വാര്യർ വരെ നിലു ബേബിയെ കുറിച്ച് പറഞ്ഞിരിക്കുന്നു.

മഞ്ജുവാര്യരുടെ പുതിയ സിനിമയിലെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരിക്കുന്ന കണ്ണിലെ എന്ന തുടങ്ങുന്ന ഒരു ഗാനത്തിന് മഞ്ജു വാര്യർ കൊപ്പം തന്നെ ഡാൻസ് കളിക്കുന്ന നിലു ബേബിയുടെ വീഡിയോ ആണ് “നിലുമ്മ” എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഇതിലൂടെ മഞ്ജു വാര്യരും നിലു ബേബിയുടെ ഒരു ആരാധികയാണെന്ന് പറയേണ്ട കാര്യമില്ലല്ലോ.

സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വലിയ തരംഗം സൃഷ്ടിച്ച ഒരു ഗാനം തന്നെയായിരുന്നു അത്. മഞ്ജു വാര്യരെ പോലെ തന്നെ ഡാൻസ് അനുകരിച്ച് കാണിക്കുന്ന നിലു ബേബിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇത്രയും കുഞ്ഞായിരിക്കുമ്പോൾ തന്നെ വളരെയധികം എനർജറ്റിക്കായി ഡാൻസ് കളിക്കുന്ന നിലു ബേബിയെ ഡാൻസിങ് ഹീറോയിൻ ആയി ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *