സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേർസ് ഉള്ള താരകുടുംബം ആണ് ബഷീർ ബാഷിയുടേത്. ഏഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്നു ബഷീർ ബാഷി. മോഡലിംഗ് രംഗത്ത് നിന്നാണ് ഷോട്ട് ഫിലിം അഭിനയരംഗത്തേക്ക് താരം എത്തുന്നത്. നിരവധി ആരാധകർ ഉള്ള ബഷീർ, തന്റെ കുടുംബത്തെ കുറിച്ച് ഒന്നും പറയാറില്ലായിരുന്നു. മത്സരത്തിനിടയിൽ നടൻ തനിക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്നു വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് മത്സരത്തിന് ശേഷം പുറത്തു ഇറങ്ങിയ ബഷീർ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചു.
തന്റെ കുടുംബത്തോടൊപ്പം വ്ലോഗ് വീഡിയോസ് ചെയ്ത് വളരെ പോപ്പുലർ ആയി മാറുകയായിരുന്നു ബഷീർ. നിരവധി ഫോളോവേഴ്സ് ആണ് ഇവരുടെ യൂട്യൂബ് ചാനലിന് ഉള്ളത്. താരത്തിന്റെ ആദ്യ ഭാര്യ ആണ് സുഹാന. ഇരുവർക്കും 2 മക്കളും ഉണ്ട്. പിന്നീട് ബഷീർ രണ്ടാമത് മാഷുറയെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. സുഹാനയും മാഷുറയും വളരെ നല്ല സൗഹൃദത്തോടെയാണ് മുന്നോട്ട് പോവുന്നത്.
രണ്ട് ഭാര്യമാരോടൊപ്പം വളരെ സന്തോഷത്തോടെയും ഐക്യത്തോടെയും ആണ് ബഷീർ കഴിയുന്നത്. കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താല്പര്യം ഏറെയാണ്. കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഭാര്യ മാഷുറയുടെ പിറന്നാൾ ആഘോഷിക്കുകയാണ് കുടുംബം. വളരെ വലിയ ആഘോഷമായാണ് പിറന്നാൾ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങൾ വഴി താരകുടുംബം പങ്കുവെച്ചു കഴിഞ്ഞു.
പിറന്നാൾ ദിനത്തിൽ മനോഹരമായ സമ്മാനമാണ് ബഷീർ മാഷുറക്ക് നൽകിയത്. മാഷുറ അത് കണ്ടു ഞെട്ടുകയായിരുന്നു. സ്വർണത്തിന്റെ ഒരു വലിയ നെക്ളേസ് ആണ് താരം നൽകിയത്. മനോഹരമായി അലങ്കരിച്ച വേദിയിൽ വലിയ കേക്ക് മുറിച്ചാണ് ഇരുവരും പിറന്നാൾ ആഘോഷിച്ചത്. ആഘോഷങ്ങളിൽ കുടുംബവും അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നു. നിമിഷനേരം കൊണ്ടാണ് ഇതിന്റെ ചിത്രങ്ങൾ വൈറൽ ആയത്.