മലയാളികളുടെ സ്വന്തം മമ്മുക്കയോടൊപ്പം പിണങ്ങിയും ഇണങ്ങിയും ശ്രീവിദ്യ!!! പിണക്കത്തിനൊടുവിൽ മമ്മൂട്ടിയും ശ്രീവിദ്യയും സന്തോഷം പങ്കുവെച്ചത് കാണണോ… വീഡിയോ കണ്ട് വൈറലാക്കി ആരാധകർ. | Sreevidhya New Viral Post

മലയാളികൾക്ക് മാത്രം സ്വന്തം എന്ന് അഹങ്കരിക്കാൻ തോന്നുന്ന ഒരാളാണ് മമ്മൂട്ടി. മലയാള സിനിമ ചരിത്രത്തിലെ വലിയൊരു നാഴിക കല്ലായി മാറാൻ മമ്മൂട്ടിയുടെ അഭിനയ ജീവിതം ഒന്ന് കൊണ്ട് സാധിച്ചു. അതുപോലെ തന്നെ മലയാള സിനിമയിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കുന്ന യുവ നടിയാണ് ശ്രീവിദ്യ. സ്റ്റാർ മാജിക് എന്ന ഫ്ലവേഴ്സ് ടിവി യിലെ പ്രോഗ്രാമിലൂടെ മലയാളികൾക്ക് സുപരിചിതയായ പ്രിയ താരമാണ് ശ്രീവിദ്യ. നിഷ്കളങ്കമായ സംസാരവും പെരുമാറ്റവുമാണ് താരത്തെ പ്രേക്ഷക ശ്രദ്ധ കൂടുതൽ ആകർഷിച്ചത്.

   

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപഴകുന്ന ശ്രീവിദ്യയുടെ എല്ലാ ഫോട്ടോകൾക്കും വീഡിയോകൾക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോൾ ശ്രീവിദ്യ പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു പരിപാടിയുടെ ഭാഗമായി മലയാളം സിനിമയിലെ എല്ലാവരും ഒത്തുകൂടുകയുണ്ടായി. അതിനിടയിൽ മമ്മൂട്ടിയുമായി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നതിന്റെ രസകരമായ വീഡിയോ ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

മമ്മൂട്ടിയുമായി സംസാരിക്കുന്നതും കുട്ടിക്കുറുമ്പുക്കാട്ടി പിണങ്ങുന്നതും ഇണങ്ങുന്നതും വീഡിയോയിൽ കാണാം. “എന്റെ ജീവിതത്തിലെ ഏറ്റവും മധുരമായ പിണക്കം ഇതായിരുന്നു. ഇണക്കവും. ” എന്നായിരുന്നു താരം ഇതിന് അടിക്കുറിപ്പ് ആയി നൽകിയത്. ശ്രീവിദ്യയോട് സുഖവിവരങ്ങൾ അന്വേഷിക്കുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം.

ശേഷം മമ്മൂട്ടിയുമായി ഒരു സെൽഫി എടുക്കുന്നതും കാണാം. മമ്മൂട്ടി ശ്രീവിദ്യയോട് പറയുന്ന തമാശയ്ക്ക് ചുറ്റും എന്ന് ചിരിക്കുന്ന മറ്റ് താരങ്ങളെയും വീഡിയോയിൽ കാണാൻ കഴിയും. ശ്രീവിദ്യ പങ്കുവെച്ച ഈ ക്യൂട്ട് വീഡിയോക്ക് നിരവധി ലൈക്കുകളും കമന്റുകളും ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. വീഡിയോയിൽ മമ്മൂട്ടി വളരെ ക്യൂട്ട് ആയിരിക്കുന്നു എന്ന് ആരാധകർ കമന്റുകൾ രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *