കുട്ടികൾക്കൊപ്പം കളിച്ചും ചിരിച്ചും നവ്യനായർ!! ഇവരുടെ കൂടെ ഉള്ളപോൾ ആണ് സന്തോഷം അറിയാൻ സാധിക്കുന്നത് എന്ന് നടി.. | New Viral Photos

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. നടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ പുതിയൊരു വിശേഷം പങ്കുവെക്കുകയാണ് നടി നവ്യ നായർ. പ്രശസ്ത മാജിഷ്യൻ ആയ ഗോപിനാഥ് മുതുകാടിന്റെ ഉദ്യമമായ ഡി എ സി യുടെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നവ്യ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിശേഷം നടി പങ്കുവെച്ചത്. നടിക്ക് ഒപ്പം തന്നെ പ്രശസ്ത മാധ്യമപ്രവർത്തകനും വ്യവസായിയുമായ സന്തോഷ് ജോർജ് കുളങ്ങരയും ഉണ്ടായിരുന്നു.

   

ഇരുവരും ഒന്നിച്ച് ഉൽഘാടനം ചെയ്ത് വേദിയിൽ സംസാരിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും നടി നവ്യ നായർ പങ്കുവെച്ചു. അവിടുത്തെ അന്തേവാസികൾക്ക് ഒപ്പമുള്ള ആരുടേയും മനസ്സ് നിറക്കുന്ന ചിത്രങ്ങൾ ആണ് നടി പങ്കുവെച്ചത്. കുട്ടികൾക്കൊപ്പവും അമ്മമാർക്കൊപ്പവും സെൽഫിയും എടുത്തിരുന്നു നവ്യ. നടിയുടെ കുറിപ്പും വൈറൽ ആയി കഴിഞ്ഞു. നടിയുടെ വാക്കുകൾ ഇങ്ങനെ.

ഗോപിനാഥ് മുതുകാടിന്റെ ഡിഫറെൻറ് ആർട്ട്‌ സെന്റർ ന്റെ യൂട്യൂബ് ചാനൽ ഉദ്ഘാടനത്തിന് പങ്കെടുക്കാൻ അവസരം ഉണ്ടായിഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. സ്വപ്നം കാണാൻ മാത്രം കഴിയുന്നവരുടെ യഥാർത്ഥ ലോകം ഒരു മാജിക് അല്ല.. മറിച്ച് അശ്രാന്ത പരിശ്രമമാണ് എന്ന് കാട്ടിത്തരുകയാണ് ഗോപിനാഥ് എന്ന പച്ചയായ മനുഷ്യൻ. ഈ മനുഷ്യൻ എല്ലാവർക്കും ഒരു പ്രചോദനമാണ്.. അവിടെയുള്ള എല്ലാ മിടുക്കൻമാരെയും മിടുക്കികളെയും കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കാണുന്നു..

എന്നിങ്ങനെയൊരു വലിയൊരു നീണ്ട കുറിപ്പാണ് നടി നവ്യ പങ്കുവെച്ചത്. നടിയുടെ ഏറെ നാളത്തെ ആഗ്രഹം കൂടിയാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. അതിന്റെ സന്തോഷവും എല്ലാം തന്നെ ഈ കുറിപ്പിൽ വ്യക്തമാണ്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നവ്യ അവിടുത്തെ കുട്ടികൾകൾക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും അവരെ സന്തോഷിപ്പിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ നടി പങ്കുവെച്ച പോസ്റ്റ്‌ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *