ലാൽ ജോസഫ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. തുടർന്ന് മലയാളത്തിൽ ശ്രദ്ധേയമായ ചില വേഷങ്ങൾ സംവൃതക്ക് ലഭിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും നിറസാന്നിധ്യമായിരുന്നു സംവൃതാ സുനിൽ. മലയാളി കുടുംബപ്രാക്ഷകരുടെ എന്നെന്നും പ്രിയപ്പെട്ട ഒരു നടിയാണ് താരം. വിവാഹത്തിനുശേഷം പിന്നീട് സിനിമയിൽ അഭിനയിച്ചിട്ടില്ല.
എങ്കിലും കുറെ നാളുകൾക്കു ശേഷം ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്നാ മലയാള ചിത്രത്തിലൂടെ വീണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ താരമെത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം താരം അഭിനയിച്ച ചിത്രത്തിന് ഒരുപാട് ആരാധകരാണ് അവരുടെ സ്നേഹം പങ്കുവെച്ചത്. 2012ലായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. കോഴിക്കോട്ടുകാരനായ അഖിൽ ജയരാജ് ആണ് സംവൃതയെ വിവാഹം കഴിച്ചത്.
വിവാഹം കഴിഞ്ഞുള്ള പത്തു വർഷത്തിന്റെ സന്തോഷത്തിലാണ് താരം. പത്തുവർഷങ്ങൾക്കുള്ളിലെ താരത്തിന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ സന്തോഷ നിമിഷങ്ങളും കോർത്തിണക്കി ഇൻസ്റ്റഗ്രാം പേജിലൂടെ സംവൃത പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന് വിവാഹാശംസകൾ നൽകി സോഷ്യൽ മീഡിയയിൽ മുന്നോട്ട് വന്നിരിക്കുന്നത്.
ഒരുപാട് ലൈക്കുകളും കമന്റുകളും ആണ് താരത്തിന്റെ പോസ്റ്റിന് ആരാധകർ നൽകിയിരിക്കുന്നത്. കുട്ടികളോടും ഭർത്താവോടും കൂടെയുള്ള നിരവധി നല്ല ചിത്രങ്ങൾ വീഡിയോയിൽ നമുക്ക് കാണാം. ഇനിയും ഒരുപാട് വർഷം ഇതുപോലെ സന്തോഷത്തോടുകൂടി തന്നെ ജീവിക്കാൻ കഴിയട്ടെ എന്ന് നിരവധി പേരാണ് ആശംസകൾ നൽകി മുന്നോട്ടു വന്നിരിക്കുന്നത്.
View this post on Instagram