അമ്മയോടൊപ്പം നൃത്തമുദ്രകൾ പഠിച്ച് മകൾ അനന്തനാരായണി!! അപ്രതീക്ഷിതമായി അനന്തനാരായണിയെ കണ്ടു ഞെട്ടി ആരാധകർ… | New Viral Video

മലയാളികൾക്ക് ഒട്ടും മുഖവുര കൂടാതെ തന്നെ പരിചയമുള്ള നടിയാണ് ശോഭന. നിരവധി മലയാള സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശോഭന. ഒരു നടി എന്നതിലുപരി ഒരു ഡാൻസറായി കാണാൻ ആണ് കൂടുതൽ താല്പര്യം. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്മാരോടൊപ്പം നായികയായി അഭിനയിക്കാൻ തരത്തിനു സാധിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമാലോകത്ത് നിറസാന്നിദ്ധ്യം അല്ലെങ്കിലും നൃത്തത്തിന്റെ ലോകത്ത് അന്നും ഇന്നും നിറസാന്നിധ്യം ആയി തന്നെ ശോഭന നിൽക്കുന്നു. നൃത്തത്തെ ജീവവായുമായി കാണുന്ന താരത്തെ ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്.

   

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി ആരാധകരാണ് ഉള്ളത്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തന്നെ തിളങ്ങി നിൽക്കുന്ന താരങ്ങൾ മലയാളത്തിൽ ഏറെയാണ്. താരം ചെറുപ്രായത്തിൽ തന്നെ നൃത്തം ചെയ്തിരുന്നു. അതോടൊപ്പം തന്നെ അഭിനയത്തെയും മുന്നോട്ടു കൊണ്ടുപോയിരുന്നു. ഇപ്പോൾ തന്റെ നൃത്ത വിദ്യാലയവും അധ്യാപനവുമായി മുന്നോട്ടു പോവുകയാണ്.

തന്റെ നൃത്ത വിദ്യാലയത്തിൽ നിന്നും നിരവധി വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. അതെല്ലാം തന്നെ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്യുന്നു. ഇപ്പോൾ ശോഭന പങ്കുവെച്ച ഒരു നൃത്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മകളായ അനന്തനാരായണിയേയും കൂടെയിരുത്തി ഉള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

കുട്ടികളുടെ ബാച്ചിന് മുദ്രകൾ പഠിപ്പിച്ചു കൊടുക്കുന്ന വീഡിയോയിൽ മകളായ അനന്തനാരായണിയെയും കാണാൻ സാധിക്കും. മകൾ ചെയ്യുന്ന മുദ്രകൾ ശരിയാണോ എന്ന് ഇടയ്ക്ക് എത്തിനോക്കുന്ന ശോഭനയേയും വീഡിയോയിൽ നമുക്ക് കാണാം. മകളുടെതായ ഫോട്ടോകളും വീഡിയോകളും താരം പൊതുവേ പങ്കുവെക്കാറില്ല. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി മകളെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇത് ആദ്യമായാണ് ആരാധകർ മകളുടെ മുഖം കാണുന്നത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ഈ വീഡിയോയ്ക്ക് ആരാധകർ നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *