മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. നടനെയും കുടുംബത്തെയും ഈ അടുത്തകാലത്താണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. കൃഷ്ണകുമാറിന്റെയും ഭാര്യ സിന്ധുവിന്റെയും നാല് പെണ്മക്കളും ഇന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന താരങ്ങളാണ്. മൂത്തമകൾ അഹാന കൃഷ്ണ മലയാളസിനിമയിലെ പ്രമുഖ യുവനടിയാണ്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ ഇളയ മകൾ ഇഷാനിയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരകുടുംബം. ഇഷാനിയുടെ ഇരുപത്തിരണ്ടാം പിറന്നാളായിരുന്നു കഴിഞ്ഞദിവസം. സഹോദരിയുടെ പിറന്നാളിന് മനോഹരമായ പിറന്നാൾ സമ്മാനമാണ് അഹാന കരുതി വച്ചിരുന്നത്. ഇഷാനിയോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അഹാന. ഒപ്പം ഹൃദയം നിറക്കുന്ന ഒരു മനോഹരമായ കുറിപ്പും ഉണ്ട്. ഹാപ്പി ബർത്ത് ഡേ ഇഷാനി. വിത്ത് ലവ് അമ്മു.. എന്നു പറഞ്ഞുകൊണ്ട് ഒരു വീഡിയോ അഹാന പങ്കുവെച്ചു.
വീഡിയോയിൽ അഹാനയുടെയും ഇഷാനിയുടെയും ബാല്യകാല ചിത്രങ്ങൾ മുതൽ ഇപ്പോഴത്തെ ഏറ്റവും പുതിയ ചിത്രം വരെ ഉണ്ട്. ഇഷാനിക്ക് ഈ പിറന്നാൾ സമ്മാനം ഇഷ്ടപ്പെടുമോ എന്ന് പറഞ്ഞുകൊണ്ടാണ് അഹാന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഉടനെ തന്നെ ഇഷാനി മറുപടിയുമായി എത്തി. ഈ സമ്മാനം തനിക്ക് ഏറെ വിലപ്പെട്ടതാണ് എന്നാണ് ഇഷാനി പറയുന്നത്. നിരവധി ആരാധകരാണ് ഈ സഹോദര സ്നേഹം കണ്ട് ഇരുവരെയും പ്രശംസിച്ചു കൊണ്ട് എത്തിയത്.
ഒപ്പം തന്നെ ഇഷാനിക്ക് പിറന്നാൾ ആശംസകൾ നേരാനും ആരാധകർ മറന്നില്ല. നാല് സഹോദരിമാരുടെ അടുപ്പവും സ്നേഹവും പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആണ് ഓരോരുത്തരും. ഇഷാനിയെയും, ദിയയെയും, ഹന്സികയെയും എല്ലാം തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ ആണ് മലയാളികൾ കാണുന്നത്. ഇഷാനിയുടെ ജന്മദിനത്തിൽ അഹാന പങ്കുവെച്ച ഈ പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറൽ ആയത്.
View this post on Instagram